1 GBP = 91.20 INR                       

BREAKING NEWS

ബാഴ്സലോണയ്ക്കായി പുറത്തെടുക്കുന്നത് തകര്‍പ്പന്‍ പ്രകടനങ്ങള്‍ മാത്രമെന്ന് പറഞ്ഞിട്ടെന്ത് കാര്യം? ദേശീയ ടീമില്‍ ഇപ്പോഴും സ്ഥാനം സൈഡ് ബെഞ്ചില്‍ തന്നെ; ജര്‍മ്മനിയുടെ ഒന്നാം നമ്പര്‍ ഗോളിയാകാന്‍ ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഇത് മാനസിക ആഘാതമെന്നും മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റീഗന്‍; ടീമിനുള്ളില്‍ പറയേണ്ടത് പരസ്യമാക്കിയതില്‍ ജര്‍മ്മന്‍ നായകന്‍ ന്യൂയര്‍ക്ക് അതൃപ്തി

Britishmalayali
kz´wteJI³

ബെര്‍ലിന്‍: കാര്യം ബാഴ്സലോണയുടെ സൂപ്പര്‍ താരവും ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറുമൊക്കെയാണെങ്കിലും ദേശീയ ടീമില്‍ ആ പരിഗണനയില്ല സൂപ്പര്‍ ഗോളി മാര്‍ക് ആ്രേന്ദ ടെര്‍ സ്റ്റീഗന്. ഈ വിഷയത്തില്‍ തന്റെ അതൃപ്തി ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം. ജര്‍മ്മന്‍ ദേശീയ ടീമിന് ഇപ്പോഴും ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ലോകകപ്പ് ജേതാവ് കൂടിയായ മാന്വല്‍ ന്യൂയര്‍ തന്നെയാണ്. അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പിനുള്ള യോഗ്യത മത്സരങ്ങളിലും ജര്‍മ്മന്‍ വല കാത്തത് ദേശീയ ടീം ക്യാപ്റ്റന്‍ കൂടിയായ ന്യൂയര്‍ തന്നെയാണ്. സൈഡ് ബെഞ്ചിലിരുന്ന് മടുത്തുവെന്ന് പരസ്യമായി തന്നെ തുറന്നടിക്കുകയാണ് 27കാരനായ ടെര്‍ സ്റ്റീഗന്‍.

കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടും ദേശീയ ടീമില്‍ രണ്ടാമനാക്കുന്നതിന് എന്ത് വിശദീകരണമാണുള്ളതെന്ന് എനിക്കറിയില്ല, ഒന്നാം ഗോളിയാകാന്‍ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്, എന്നാലും ദേശീയ ടീമിനൊപ്പമുള്ള ദൗത്യം എനിക്ക് കനത്ത മാനസികാഘാതം മാത്രമാണ്, ടെര്‍ സ്റ്റീഗന്‍ പറഞ്ഞു. അതേസമയം 32 കാരനായ ന്യൂയര്‍ തകര്‍പ്പന്‍ ഫോം തുടരുന്നതാണ് ടെര്‍ സ്റ്റീഗന് തിരിച്ചടിയാകുന്നത്. അതേസമയം ടെര്‍സ്റ്റീഗന്‍ ടീമിനുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പുറത്ത് പറയുന്നതില്‍ ന്യൂയര്‍ക്ക് അതൃപ്തിയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category