1 GBP = 89.20 INR                       

BREAKING NEWS

ശമ്പളവും ബോണസുമില്ലാതെ അധിക ഡ്യൂട്ടി പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞ് ജീവനക്കാര്‍; ഓണം അവധിക്ക് വലിയ ലാഭം ഉണ്ടാക്കാമെന്ന കണക്കുകൂട്ടല്‍ അപ്പാടെ തെറ്റി; ദീര്‍ഘദൂര സര്‍വ്വീസുകള്‍ ചെയിന്‍ സര്‍വ്വീസുകളാക്കിയപ്പോള്‍ യാത്രക്കാരും കൈയൊഴിഞ്ഞു; വരുമാനത്തിലെ പ്രതിദിന ഇടിവ് 50 ലക്ഷം വരെ; സ്വകാര്യ ലോബിയെ സഹായിക്കാന്‍ റൂട്ടുകള്‍ വെട്ടിക്കുറച്ച് ഉദ്യോഗസ്ഥരുടെ കൈസഹായവും; ഓണക്കാലത്ത് ആനവണ്ടി മൂക്കും കുത്തി വീണത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന സമയത്ത് നടത്തിയ പരിഷ്‌കാരങ്ങള്‍ വലിയ രീതിയിലുള്ള മുന്നേറ്റമാണ് തകര്‍ന്ന് കിടന്ന കോര്‍പ്പറേഷന് സമ്മാനിച്ചത്. സ്വന്തം വരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിലേക്കും കാര്യങ്ങള്‍ എത്തിയതിന് പിന്നാലെ തച്ചങ്കരിക്ക് അപ്രതീക്ഷിതമായി സ്ഥാനവും നഷ്ടമായിരുന്നു. ഇതിന് പിന്നാലെ വീണ്ടും കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി നേതാക്കള്‍ പഴയ ഭരമം ആരംഭിച്ചപ്പോള്‍ വീണ്ടും തകിടം മറിഞ്ഞ അവസ്ഥയാണ്. ഓണക്കാലത്ത് പോലും വലിയ ലാഭമുണ്ടാക്കാന്‍ കഴിയത്ത അവസ്ഥയിലാണ് കെഎസ്ആര്‍ടിസി. ഓണം അവധിക്ക് പോലും പ്രതീക്ഷിച്ച കളക്ഷന്‍ ലഭിക്കാതെ വന്നതോടെ വീണ്ടും പ്രതിസന്ധിയിലാവുകയാണ് ആനവണ്ടി.

ഓണത്തിന് പല ജീവനക്കാര്‍ക്കും ശമ്പളവും ബോണസും ഒന്നും കിട്ടാതെ വന്നതോടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച പലരും ലോങ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു എന്നാണ് വിവരം. ഇതിന് പുറമെ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ചെയിന്‍ സര്‍വ്വീസുകളായി മാറുകയും ചെയ്തതോടെ യാത്രക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുകയും ചെയ്തു. ഇതോടെയാണ് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായത്.

ഓണാവധി ആരംഭിച്ച വെള്ളിയാഴ്ച കളക്ഷന്‍ 6.60 കോടി രൂപ മാത്രംമായിരുന്നു. സെപ്റ്റംബര്‍ ഏഴിന് 7.30 കോടിയും എട്ടിന് ഏഴുകോടിയും കളക്ഷന്‍ ലഭിച്ചു. എട്ടിന്, ഞായറാഴ്ച എറണാകുളം സോണില്‍ മാത്രം 150-തില്‍പരം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. പ്രതിദിനം ശരാശരി 1730 ഷെഡ്യൂളുകള്‍ നടത്തുന്ന ഈ സോണില്‍ അന്ന് ഓടിച്ചത് 1574 സര്‍വീസുകള്‍ മാത്രം. ഇത്രയധികം സര്‍വ്വീസുകള്‍ റദ്ദാക്കിയതിന്റെ ലാഭം കൊയ്യുന്നതാകട്ടെ സ്വകാര്യ ബസ് ഉടമകളും.

ഓണത്തിനോട് അടുത്ത ദിവസങ്ങളിലെക്കാള്‍ മോശമായിരുന്നു ഓണദിവസങ്ങള്‍. ഏറ്റവും അധികം കളക്ഷന്‍ പ്രതീക്ഷിച്ച ഉത്രാട ദിനത്തില്‍ ശരാശരിക്കും താഴെ മാത്രമായി കളക്ഷന്‍ ചുരുങ്ങി. കഴിഞ്ഞ ഒന്‍പതിനും ശരാശരി കളക്ഷന്‍ മാത്രം-6.74 കോടി രൂപ. ഉത്രാടദിനമായ 10-നു റെക്കോഡ് കളക്ഷന്‍ പ്രതീക്ഷിച്ചെങ്കിലും 6.26 കോടി രൂപയായി കുറഞ്ഞു. സാധാരണ ഓണക്കാലത്തെ അപേക്ഷിച്ച് പ്രതിദിനം 50 ലക്ഷം വരെ വരുമാനം ഇടിഞ്ഞുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ശമ്പളം അനിശ്ചിതാവസ്ഥയിലായതോടെ അധിക ഡ്യൂട്ടിക്കു ജീവനക്കാര്‍ വിസമ്മതിച്ചതും പ്രതിസന്ധിക്കു കാരണമായി. ഓഗസ്റ്റില്‍ 5000 സര്‍വീസുകള്‍ വരെ അയച്ചെങ്കില്‍ ഓണാവധിക്ക് സെപഷല്‍ സര്‍വീസടക്കം 4800 സര്‍വ്വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്. ശമ്പളവും നുകൂല്യവുമില്ലാത്ത അവസ്ഥയില്‍ ഓണത്തിന് അധിക ഡ്യൂട്ടി കൂടി പറ്റില്ല എന്ന നിലപാടാണ് ജീവനക്കാര്‍ സ്വീകരിച്ചത്. തച്ചങ്കരിയെ്പോലെ ജീവനക്കാരെ ഒപ്പം നിര്‍ത്തി കോര്‍പ്പറേഷന് വേണ്ടി ഒരു ഉദ്യോഗസ്ഥന്‍ പോലും മുന്നോട്ട് വരുന്നില്ല എന്നതാണ് ഒരു പ്രതിസന്ധി. മാത്രമല്ല ഉള്ളതിനെയും നശിപ്പിക്കുന്ന സമീപനമാണ് പ ഉദ്യോഗസ്ഥര്‍ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category