1 GBP = 92.40 INR                       

BREAKING NEWS

രക്ഷിക്കാന്‍ മുന്നില്‍ നിന്നത് പിണറായിയും അമൃതാനന്ദമയീയും യൂസഫലിയും; കുടുക്കാന്‍ ശ്രമിച്ചത് മീഡിയാ വണ്‍ ചാനലും; സമുദായ നേതാവ് മറ്റൊരിടത്ത് ചതിയില്‍ അകപ്പെട്ടാല്‍ സംരക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യത; കുരുക്കൊരുക്കിയത് സിപിഎമ്മുമല്ല; മാപ്പ് പറഞ്ഞില്ലെങ്കില്‍ നാസിലിനെ കേസില്‍ കുടുക്കും; അച്ഛന്‍ പറയുന്നത് എസ് എന്‍ ഡി പിയുടെ രാഷ്ട്രീയം; ബിഡിജെഎസ് ബിജെപിക്കൊപ്പവും; പാലായില്‍ എന്‍ഡിഎയ്ക്ക് പ്രചരണവും നടത്തും; ദുബായില്‍ നിന്നെത്തിയ തുഷാര്‍ വെള്ളാപ്പള്ളി രക്ഷപ്പെടല്‍ വിശദീകരിക്കുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: ചെക്ക് കേസിന് പിന്നില്‍ സിപിഎം. ആണെന്ന ബിജെപി. നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രസ്താവന തള്ളി തുഷാര്‍ വെള്ളാപ്പള്ളി. കക്ഷിരാഷ്ട്രീയത്തിനതീതമായി നല്ല പിന്തുണയാണ് തനിക്ക് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ.യൂസഫലി, മാതാ അമൃതാനന്ദമയി അടക്കമുള്ളവരും പ്രവാസികളും തന്നെ സഹായിച്ചുവെന്നും തുഷാര്‍ പറഞ്ഞു. താന്‍ ബിജെപി മുന്നണിക്കൊപ്പമെന്ന സൂചനയാണ് തുഷാര്‍ വെള്ളാപ്പള്ളി നല്‍കുന്നത്. ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്ന വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നത് എസ് എന്‍ ഡി പിയുടെ നിലപാട് വിശദീകരണമാണെന്നും തുഷാര്‍ പറഞ്ഞു.

തന്നെ സഹായിച്ചതിന്റെ പേരില്‍ എം.എ.യൂസഫലിക്ക് നേരെയും ആക്ഷേപമുയര്‍ന്നതായും തുഷാര്‍ പറഞ്ഞു. എല്ലാവര്‍ക്കും സഹായം നല്‍കുന്നയാളാണ് യൂസഫലി. അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്. സമുദായം നോക്കി സഹായിക്കുന്ന വ്യക്തിയല്ല അദ്ദേഹം. എല്ലാവര്‍ക്കും സഹായം ചെയ്യുന്ന വ്യക്തിയാണ്. ശിവഗിരി ഉള്‍പ്പെടെ പലയിടത്തും അദ്ദേഹം നേരത്തെ സഹായം ചെയ്തിട്ടുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ കഴിയാനുള്ളത് തന്റെ തലയിലെഴുത്താണെന്ന് നേരത്തെ പറഞ്ഞതാണെന്നും തുഷാര്‍ വ്യക്തമാക്കി.

വണ്ടിച്ചെക്ക് കേസ് നല്‍കിയ നാസില്‍ അബ്ദുല്ല തെറ്റ് ഏറ്റു പറഞ്ഞില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരായി നടന്നത് ഗൂഢാലോചനയാണെന്നും തുഷാര്‍ വിശദീകരിക്കുന്നു. കേസില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി സ്വാഭാവികം മാത്രമാണ്. ബി.ഡി.ജെ.എസിന്റെ അധ്യക്ഷനും കേരളത്തിലെ വലിയൊരു സമുദായത്തിന്റെ വൈസ് പ്രസിഡന്റുമാണ് താന്‍. കേരളത്തിലെ ഒരു സമുദായനേതാവ് മറ്റൊരിടത്ത് പോയി ചതിയില്‍ അകപ്പെട്ടാല്‍ സംരക്ഷിക്കുക എന്നത് മുഖ്യമന്ത്രിക്ക് ബാധ്യതയാണ്. അതാണ് അദ്ദേഹം ചെയ്തതതെന്നും തുഷാര്‍ പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും തുഷാര്‍ വ്യക്തമാക്കി. നാസിലിന്റെ പിന്നിലുള്ളവരെ തനിക്കറിയാമെന്നും നാസിലിനെതിരെ കേസ് കൊടുക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം മാപ്പുപറഞ്ഞാല്‍ കേസ് നല്‍കുന്നതില്‍നിന്ന് പിന്‍വാങ്ങാമെന്നും തുഷാര്‍ പറഞ്ഞു. അജ്മാനിലെ ചെക്ക് കേസില്‍ സത്യം പുറത്തുവന്നതോടെ സംഭവം ജാതീയ പ്രശ്നമാക്കി മാറ്റാന്‍ ശ്രമിച്ചു. മീഡിയാ വണ്‍ ചാനലാണ് ഇതിന് ശ്രമിച്ചതെന്നും തുഷാര്‍ പറഞ്ഞു.

നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസ് കള്ളക്കേസാണെന്നും വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് കേസ് നല്‍കിയതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ചെക്ക് കേസിലെ സത്യാവസ്ഥകള്‍ പ്രോസിക്യൂട്ടറെ അറിയിച്ചു. ഒരുമില്യണ്‍ ദിര്‍ഹം നല്‍കി ജാമ്യത്തിലിറങ്ങാമെന്ന് കോടതി പറഞ്ഞു. ഉടന്‍തന്നെ എം.എ.യൂസഫലി ഉള്‍പ്പെടെയുള്ളവരുടെ സഹായംകൊണ്ട് പണം കെട്ടിവെച്ച് ജാമ്യത്തിലിറങ്ങി. ഇതിനിടെ പഴയ കമ്പനിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നാസിലിന് കൊടുത്ത ചെക്കുകളുടെ കണക്കുകളും കോടതിയില്‍ സമര്‍പ്പിച്ചു. രേഖകള്‍ പരിശോധിച്ചപ്പോള്‍ നാസില്‍ പണം ഇങ്ങോട്ടുതരാനാണുള്ളത്. കരാറിന് വിരുദ്ധമായാണ് കമ്പനി പല പ്രവര്‍ത്തികളും നടത്തിയത്.

നാസില്‍ നല്‍കിയ കള്ളരേഖകളുടെ പകര്‍പ്പ് ലഭിച്ചതോടെ സത്യം പുറത്തുവന്നു. തുടര്‍ന്ന് സംഭവം ജാതീയ പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമങ്ങളുമുണ്ടായി. ഇതിനിടെ നാസിലിന്റെ ശബ്ദരേഖയും പുറത്തുവന്നു. അത് നാസിലും സമ്മതിച്ചാണ്. കോടതി കേസ് തള്ളിയിട്ടും തനിക്കെതിരെ സിവില്‍കേസുണ്ടെന്നും മറ്റും ചിലര്‍ പ്രചരിപ്പിച്ചു -തുഷാര്‍ വിശദീകരിച്ചു. യുഎഇ അജ്മാന്‍ കോടതിയിലെ ചെക്ക് കേസ് തള്ളിയതിനെ തുടര്‍ന്നു കേരളത്തില്‍ മടങ്ങിയെത്തിയ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കു ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് നേരിട്ടെത്തിയാണു തുഷാറിനെ സ്വീകരിച്ചത്. ബിജെപിയുടെയും ബിഡിജെഎസിന്റെയും മുതിര്‍ന്ന നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രവര്‍ത്തകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. കഴിഞ്ഞ മാസം 21ന് ആണ് ചെക്ക് കേസില്‍ തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച നാസില്‍ അബ്ദുല്ലയ്ക്കു വണ്ടിച്ചെക്ക് നല്‍കി എന്നായിരുന്നു ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category