1 GBP = 89.20 INR                       

BREAKING NEWS

ലോകകപ്പിലെ നാണക്കേട് മറക്കാന്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയത് പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായി; പ്രതീക്ഷകള്‍ക്ക് കരുത്ത് പകരാന്‍ ക്വിന്റണ്‍ ഡി കോക്ക് എന്ന പുതിയ കപ്പിത്താന്‍; തകര്‍പ്പന്‍ ഫോമിലെങ്കിലും ഇനിയും സെറ്റാകാത്ത ടി20 ടീമിന്റെ പണിപ്പുരയില്‍ ഇന്ത്യയും; കോലിപ്പടയുടെ കരുത്ത് മുന്‍നിരയുടെ ബാറ്റിങ്ങ് ഫോമില്‍; ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന് ധരംശാലയില്‍

Britishmalayali
kz´wteJI³

ധരംശാല: ലോകകപ്പിലെ മോശം പ്രകടനം മറക്കാനും പുതിയ ടീമിനെ കെട്ടിപ്പടുക്കാനും ശ്രമിക്കുന്ന സൗത്താഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കും. വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. പുതിയ നായകന്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കീഴില്‍ ഏറെ പ്രതീകഷയോചെ സൗത്താഫ്രിക്കയിറങ്ങുമ്പോള്‍ മറുവശത്ത് വലിയ ഫോമിലാണ് ഇന്ത്യ. വിന്‍ഡീസ് പര്യടനത്തില്‍ സമ്പൂര്‍ണ വിജയവുമായിട്ടാണ് ഇന്ത്യ വരുന്നത്. എന്നാല്‍ ടി 20യില്‍ ഏകദിന ടെസ്റ്റ് ടീമുകള്‍ പുലര്‍ത്തുന്ന മികവ് ഇന്ത്യക്ക് അവകാശപ്പെടാനൊട്ട് ഇല്ലതാനും.

ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. ജസ്പ്രീത് ബുറ ഇല്ലാത്ത ബൗളിങ് നിര എങ്ങനെ പന്തെറിയും എന്നത് പ്രധാനമാണ്. മറുവശത്ത് അത്ര പരിചയ സമ്പന്നമല്ല സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയും. നവ്ദീപ് സെയ്നി, ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ് എന്നീ യുവ ഫാസ്റ്റ് ബൗളര്‍മാര്‍്ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ പരമ്പര. ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹാറിനും ഇത് വലിയ അവസരമാണ്. മറുവശത്ത് മികച്ച് ഒരു സ്പിന്നര്‍ ഇല്ലാതെ ഇന്ത്യയില്‍ കളിക്കുക എന്ന വെല്ലുവിളിയാണ് സൗത്താഫ്രിക്കയ്ക്കുള്ളത്. പേസ് ബോളര്‍ റബാദയിലാണ് അവര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്നത്.

13 ട്വന്റി 20 മത്സരങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ എട്ട് മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനായത് അഞ്ച് മത്സരങ്ങളില്‍ മാത്രം. ഇതേ വേദിയില്‍ 2015ല്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ഇന്ത്യ 199 റണ്‍സ് നേടിയെങ്കിലും സൗത്താഫ്രിക്കയ്ക്കായിരുന്നു വിജയം. ഇന്ത്യയില്‍

ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക്, റാസി വാന്‍ഡര്‍ ഡസ്സന്‍, ടെംബ ബവുമ, ജൂനിയര്‍ ദാല, ജോണ്‍ ഫോര്‍ച്യൂണ്‍, ബെയ്റണ്‍ ഹെന്‍ഡ്രിക്സ്, റീസ ഹെന്‍ഡ്രിക്സ്, ഡേവിഡ് മില്ലര്‍, ആന്റിച്ച് നോര്‍ച്ചെ, ആന്‍ഡിലെ ഫെലുക്വായോ, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കഗിസോ റബാഡ, ടബ്രെയ്സ് ഷംസി, ജോര്‍ജ് ലിന്‍ഡെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category