1 GBP = 92.40 INR                       

BREAKING NEWS

ഒരു രാജ്യം.. ഒരു തെരഞ്ഞെടുപ്പ്; ഒരു രാജ്യം... ഒരു നികുതി; ഒരു രാജ്യം... ഒരേ നിയമങ്ങള്‍; ഇന്ത്യന്‍ ദേശീയത ഉയര്‍ത്തി പിടിക്കാന്‍ അമിത് ഷാ ഒടുവില്‍ കൈ വയ്ക്കുന്നത് ഒരു രാജ്യം... ഒരു ഭാഷയില്‍; ഹിന്ദിയെ ദേശീയ ഭാഷയാക്കി മാറ്റി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ ഭാഷാ ന്യൂനപക്ഷങ്ങളുടെ കടുത്ത പ്രതിഷേധം; അമിത് ഷായ്ക്കെതിരെ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ബംഗാളിലും രോഷം പുകയുന്നു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബലാക്കോട്ടിലെ ആക്രമത്തിലുയര്‍ന്ന ദേശീയതയാണ് ബിജെപിക്ക് തുടര്‍ച്ചയായ രണ്ടാം തവണയും കേന്ദ്ര ഭരണം നല്‍കിയത്. ഇന്ത്യയുടെ ഹൃദയ ഭൂമിയായ ഉത്തരേന്ത്യയില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ പോലും ഇതു കാരണം ചര്‍ച്ചയായില്ല. കാശ്മീരിലെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതും ദേശ വികാരം ചര്‍ച്ചയാക്കാനാണ്. ഒരു രാജ്യം.. ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം... ഒരു നികുതി, ഒരു രാജ്യം... ഒരേ നിയമങ്ങള്‍ ഇതെല്ലാം ബിജെപി മുന്നോട്ട് വയ്ക്കുന്നതും ദേശീയതയുടെ ബിംബങ്ങളായാണ്. രാജ്യമെന്ന വികാരം ആളിക്കത്തിക്കാന്‍ പുതുതായി ബിജെപി പുറത്തെടുത്തത് ഭാഷാ വിഷയമാണ്. എന്നാല്‍ ഇവിടെ ബിജെപിക്ക് അടിതെറ്റാനാണ് സാധ്യത. ദക്ഷിണേന്ത്യയുടെ വികാരം കേന്ദ്ര സര്‍ക്കാരിനെ എതിരാക്കുന്ന തരത്തിലാണ് ആഭ്യന്തര മന്ത്രികൂടിയായ അമിത് ഷായുടെ പ്രസ്താവ മാറുന്നത്. അമിത് ഷായ്ക്കെതിരെ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ബംഗാളിലും രോഷം പുകയുകയാണ്.

നാനാത്വത്തില്‍ ഏകത്വമാണ് ഭാരതീയ സംസ്‌കാരത്തിന്റെ കരുത്ത്. ദേശീയ ഗാനം പോലും പറഞ്ഞു വയ്ക്കുന്നത് ഈ വൈവിധ്യമാണ്. സര്‍വ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒഡീഷ്‌സ, ബംഗാള്‍, എന്നീ പ്രദേശങ്ങളും വിന്ധ്യന്‍, ഹിമാലയം എന്നീ കൊടുമുടികളും,യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തില്‍ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണര്‍ന്നു അവിടത്തെ ശുഭാശിസ്സുകള്‍ പ്രാര്‍ത്ഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങള്‍ ആലപിക്കുന്നു. സര്‍വ്വ ജനങ്ങള്‍ക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!-ഇതാണ് ജനഗണമനയെന്ന ദേശീയ ഗാനത്തിലൂടെ ടാഗോറും പകര്‍ന്നു നല്‍കിയ വികാരം. ഇത് ഉള്‍ക്കൊള്ളാതെയാണ് ഒരു ഇന്ത്യയെന്ന മുദ്രാവാക്യത്തിന് ഒരു ഭാഷയെന്ന ആശയം അവതരിപ്പിക്കുന്നതെന്നാണ് ഉയരുന്ന വിവാദം. തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ബംഗാളിലും ഇത് വലിയ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. കേരളവും ഇതിനെ അംഗീകരിക്കില്ല.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ 'ഒരു രാജ്യം ഒരു ഭാഷ' എന്ന സംഘപരിവാര്‍ അജണ്ട തുറന്ന് പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത് വന്നുവെന്നാണ് വിമര്‍ശനം. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശേഷിയുള്ള ഭാഷ ഹിന്ദിയാണെന്നും ഏറ്റവും കൂടുതല്‍പേര്‍ സംസാരിക്കുകയും ഏറ്റവുമധികംപേര്‍ക്ക് മനസ്സിലാകുകയും ചെയ്യുന്ന ഹിന്ദിക്കാണ് രാജ്യത്തെ ഒറ്റച്ചരടില്‍ കോര്‍ക്കാന്‍ ശേഷിയുള്ളതെന്നും അമിത് ഷാ പറഞ്ഞു. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ മുഖമുദ്രയാകാന്‍ പൊതുഭാഷ ആവശ്യമാണ്. ഹിന്ദി ദിവസ് ആചരണത്തിന്റെ ഭാ?ഗമായി ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കുമെന്ന്, പിന്നീട് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഹിന്ദി ദിവസ് ആചരണച്ചടങ്ങില്‍ അമിത് ഷാ പ്രഖ്യാപിച്ചതാണ് വിവാദങ്ങളുടെ മൂല കാരണം.

നിലവില്‍ രാജ്യത്ത് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഔദ്യോഗികഭാഷകളും ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ 22 ഭാഷകളുമാണുള്ളത്. ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ കരട് വിദ്യാഭ്യാസനയത്തിനെതിരെ ജൂണില്‍ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നിരുന്നു. ഇതോടെ കരട് നയത്തിലെ വിവാദവ്യവസ്ഥകള്‍ പിന്‍വലിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാംഭാഷയായി ഹിന്ദിക്ക് പകരം ഇഷ്ടമുള്ള ഭാഷ പഠിക്കാം എന്നായിരുന്നു ഭേദഗതി. ഹിന്ദിയെ ദേശീയഭാഷയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യം തുറന്നു പ്രഖ്യാപിച്ച അമിത് ഷായുടെ നീക്കത്തിനെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധമുയര്‍ന്നു. കര്‍ണാടകത്തിലും തമിഴ്നാട്ടിലും പ്രതിഷേധ പ്രകടനം നടന്നു. രാജ്യത്തിന്റെ ഫെഡറലിസം തകര്‍ക്കുന്ന പ്രസ്താവന കേന്ദ്രമന്ത്രി പിന്‍വലിക്കണമെന്ന് സിപിഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു. ഹിന്ദി എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷയല്ലെന്ന് എഐഎംഐഎ തലവന്‍ അസദുദ്ദീന്‍ ഒവൈസി ട്വിറ്ററില്‍ പ്രതികരിച്ചു.

രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ''ഹിന്ദി അജണ്ട' യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘ പരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണതെന്നും പിണറായി പറഞ്ഞു.

ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരില്‍ രാജ്യത്ത് പറയത്തക്ക തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താന്‍ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യന്‍ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാര്‍ മനസ്സിലാക്കുന്നത് നന്ന്-എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

'ഹിന്ദി ദിവസാ'ചരണത്തിന്റെ ഭാഗമായി ശനിയാഴ്ച ട്വീറ്റിലൂടെയും പ്രസംഗത്തിലൂടെയുമാണ് ഷാ ഹിന്ദിക്കായി വാദിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹിന്ദി വ്യാപിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാവണമെന്നു പറഞ്ഞ മന്ത്രി, എല്ലാവരും അവരവരുടെ നാട്ടുഭാഷകള്‍ കഴിയുന്നത്ര ഉപയോഗിക്കണമെന്നും പറഞ്ഞു. ''ഇന്ത്യക്ക് ഒട്ടേറെ ഭാഷകളുണ്ട്. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യവുമുണ്ട്. രാജ്യത്തിനു മുഴുവനും ഒറ്റ ഭാഷയുണ്ടാകേണ്ടതും അത് ഇന്ത്യയുടെ ആഗോള വിലാസമാകേണ്ടതും അത്യാവശ്യമാണ്. ഏതെങ്കിലും ഭാഷയ്ക്ക് രാജ്യത്തെ ഒരുമിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഭൂരിപക്ഷവും സംസാരിക്കുന്ന ഹിന്ദിക്കാണ്. ജനങ്ങളോട് അവരുടെ നാട്ടുഭാഷകള്‍ പ്രോത്സാഹിപ്പിക്കണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബാപ്പുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നമായ ഏകഭാഷ യാഥാര്‍ഥ്യമാക്കാനായി ഹിന്ദിയും ഉപയോഗിക്കണം'' -ഹിന്ദിയിലുള്ള ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു. 2024-ല്‍ രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഹിന്ദിക്ക് പ്രമുഖസ്ഥാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

''ജനങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയാകണം ജനാധിപത്യരാജ്യത്ത് സര്‍ക്കാരിന്റെ ഭാഷയെന്ന് സോഷ്യലിസ്റ്റ് നേതാവ് റാം മനോഹര്‍ ലോഹ്യ പറഞ്ഞിട്ടുണ്ട്. ഞാന്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ് ആദ്യ 10 ദിവസം ഹിന്ദിയിലുള്ള കുറിപ്പോടെ ഒരൊറ്റ ഫയലും വന്നില്ല. ഇപ്പോള്‍ 60 ശതമാനവുമെത്തുന്നത് ഹിന്ദിക്കുറിപ്പോടെയാണ്. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസിന്റെ പൊതുയോഗങ്ങള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്നിരുന്നു. അവിടങ്ങളിലെല്ലാം ഹിന്ദി കരുത്താര്‍ജിച്ചു. നിയമം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഹിന്ദി ഉപോഗിക്കണം. വടക്കുകിഴക്കന്‍ മേഖലയിലെ കുട്ടികളെ ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട് -അമിത് ഷാ പറഞ്ഞു.ഹിന്ദിക്ക് ഔദ്യോഗിക ഭാഷാപദവി നല്‍കാന്‍ 1949 സെപ്റ്റംബര്‍ 14-നാണ് ഭരണഘടനാസഭ തീരുമാനിച്ചത്. ഇതിന്റെ സ്മരണയ്ക്ക് 1953 മുതലാണ് ഹിന്ദി ദിവസം ആചരിച്ചുതുടങ്ങിയത്.

ഇതേ തുടര്‍ന്ന് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും വിലപ്പോകില്ലെന്ന് വിവിധ നേതാക്കള്‍ തുറന്നടിച്ചു. എല്ലാ ഭാഷയെയും സംസ്‌കാരത്തെയും ബഹുമാനിക്കണമെന്നും അത് മാതൃഭാഷയെ തള്ളിക്കളഞ്ഞാവരുതെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഹിന്ദിക്കുമാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാനാവൂ എന്ന അമിത് ഷായുടെ വാക്കുകള്‍ രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയാണെന്ന് ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ഇത് ഇന്ത്യയാണ്, ഹിന്ദിയ അല്ല. ഷായുടെ പ്രസ്താവനയെപ്പറ്റി വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ കര്‍ണാടകത്തിലെ കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തി. ''ഹിന്ദി ദേശീയഭാഷയാണെന്ന നുണ അവസാനിപ്പിക്കണം. കന്നഡപോലെ ഇന്ത്യയിലെ 22 ഔദ്യോഗികഭാഷകളില്‍ ഒന്നുമാത്രമാണ് ഹിന്ദിയെന്നു മനസ്സിലാക്കുക''-എന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കന്നഡത്തില്‍ ട്വീറ്റ് ചെയ്തു.

ഹിന്ദിയെപ്പോലെ രാജ്യത്തിന്റെ ഔദ്യോഗികഭാഷകളിലൊന്നായ കന്നഡയ്ക്കായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'കന്നഡദിവസം' ആചരിക്കുകയെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു. ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്ക്കും വൈവിധ്യത്തിനുമെതിരേയുള്ള ആക്രമണമാണ് ഷായുടെ പ്രസ്താവനയെന്ന് സിപിഐ. കുറ്റപ്പെടുത്തി. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം ജീവിതത്തിന്റെ സമസ്തമേഖലയിലേക്കും വ്യപിപ്പിക്കാനുള്ള നീക്കമാണിതെന്നും പാര്‍ട്ടി ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category