1 GBP = 89.20 INR                       

BREAKING NEWS

ക്ഷേത്രത്തിലേക്ക് പോകാന്‍ വഴി അറിയാതെ വന്നപ്പോള്‍ സഹായം തേടിയത് ഗൂഗിള്‍ മാപ്പിനോട്; പറഞ്ഞ് തന്ന വഴി ചെന്നെത്തിയത് ആഴമേറിയ ചിറയിലേക്ക്; കാര്‍ കല്‍പടവുകള്‍ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയില്‍ എത്തിയത് ഗൂഗിള്‍ മാപ്പിന്റെ നിര്‍ദേശ പ്രകാരം; അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം

Britishmalayali
kz´wteJI³

തളിപ്പറമ്പ്: ക്ഷേത്രത്തിലേക്ക് പോകാന്‍ വഴി അറിയാതെ വന്നപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി എത്തിയത് ആഴമേറിയ ചിറയിലേക്ക്. കാര്‍ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണ് വഴിതെറ്റി കല്‍പടവുകള്‍ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയില്‍ എത്തിയത്. പയ്യന്നൂര്‍ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാര്‍ ചിറവക്ക് ജംക്ഷനില്‍ നിന്നു കാല്‍നട യാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു.

ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍, 4 ഏക്കറില്‍ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാര്‍ തിരിച്ചപ്പോള്‍ അത് പടവുകള്‍ ചാടിയിറങ്ങി. കാര്‍ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീട് നാട്ടുകാര്‍ ഏറെ പ്രയത്നിച്ചാണ് കാര്‍ തിരിച്ചു കയറ്റിയത്. എന്തായാലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടതിന്റെ സമാധാനത്തിലാണ് യാത്രക്കാര്‍.

ഗൂഗിള്‍ മാപ്പ് ഇത്തരത്തില്‍ വഴി തെറ്റിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ചെറിയതും വേഗത്തില്‍ എത്താന്‍ പറ്റുന്നതുമായ വഴികളായിരിക്കും മാപ്പില്‍ ദൃശ്യമാകുന്നത്. എന്നാല്‍ പലപ്പോഴും കാറിലും ബൈക്കിലും വരുന്നവര്‍ നടവഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ എത്തുന്നത് തെറ്റായ വഴിയിലായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category