1 GBP = 92.40 INR                       

BREAKING NEWS

പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാന്‍ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തന്‍ കാര്‍; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കള്‍ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടര്‍ന്നു; തളിപ്പറമ്പിലെ കൂറ്റന്‍ ഷോപ്പിങ് മാള്‍ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയില്‍ പാര്‍ട്ണര്‍ഷിപ്പും; സ്‌കെയില്‍ ഉപയോഗിച്ച് കാര്‍ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബില്‍ നിന്നും; കോടീശ്വരനായ അബ്ദുള്‍ മുജീബ് ബണ്ടിചോര്‍ ആയത് ഇങ്ങനെ

Britishmalayali
kz´wteJI³

തളിപ്പറമ്പ്: ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റന്‍ ഷോപ്പിങ് മാള്‍, നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ്... എല്ലാമുണ്ടായിട്ടും വഴിവിട്ട ആഡംബര ജീവിതഭ്രമം മുജീബിനെ മോഷ്ടാവാക്കുകയാരിരുന്നു. സമ്പന്ന കുടുംബത്തിലെ അംഗം മോഷണത്തിലേക്ക് തിരിഞ്ഞതിന് പിറകില്‍ സ്ത്രീ വിഷയം തന്നെയെന്നാണ് പൊലീസും നല്‍കുന്ന സൂചന. ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ അവിഹിതബന്ധമാണ് തന്നെ ആര്‍ഭാട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നു കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുജീബ് പറയുന്നു.

നഗരത്തില്‍ ദേശീയ പാതയോരത്ത് പടുകൂറ്റന്‍ ഷോപ്പിങ് മാളും നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് തോട്ടങ്ങളും കൃഷിഭൂമിയുമുള്ള മുജീബ് ഏഴാംമൈലിലെ യുവതിക്ക് പുതുതായി കാര്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയിരുന്നു. ഈ യുവതിയുമായി ബന്ധം ദൃഢമായതോടെ ചെലവ് വര്‍ധിക്കുകയും ചെയ്തു. ഇതോടെ മോഷണം അനിവാര്യതയായി മാറി. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളില്‍ ബന്ധുക്കളുടെ നോട്ടവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ നിന്ന് കൈയിട്ട് വാരന്‍ കഴിയാത്തതു കൊണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് കിട്ടുന്നതെല്ലാം കൈക്കലാക്കി. ജനത്തിരക്കേറിയ കേന്ദ്രങ്ങളില്‍ നിര്‍ത്തിയിട്ട കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്തും വാതില്‍ തുറന്നും 20 ഓളം കവര്‍ച്ചയാണ് എം പി അബ്ദുള്‍ മുജീബ് നടത്തിയത്.

പുഷ്പഗിരി സ്വദേശിയും പരിയാരം ഓണപ്പറമ്പില്‍ താമസക്കാരനുമായ മാടാളന്‍ പുതിയ പുരയില്‍ അബ്ദുള്‍ മുജീബിന്റെത് (42) വഴിവിട്ട ജീവിതമായിരുന്നു. ഏഴാംമൈലിലെ പ്രവാസിയുടെ കുടുംബവുമായുള്ള ബന്ധമാണ് കാര്‍ വാങ്ങിക്കൊടുക്കുന്നതിലും മറ്റുമെത്തിയതെന്ന് പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള ചെലവ് വര്‍ധിച്ചതോടെയാണ് മുജിബ് കവര്‍ച്ചയിലേക്ക് തിരിഞ്ഞത്. യൂട്യൂബില്‍നിന്നാണ് സ്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് കാറുകളുടെ വാതിലുകള്‍ തുറക്കുന്ന വിദ്യ സ്വായത്തമാക്കിയത്. 2019 ജനുവരി 17 ന് സയ്യിദ് നഗറില്‍ വി.വി.അബ്ദുള്ളയുടെ കാര്‍ തകര്‍ത്ത് രണ്ടേകാല്‍ ലക്ഷം കവര്‍ന്നത്. ഉമ്മര്‍കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിന്‍നിരയിലെ സീറ്റിനരികിലുള്ള ചില്ല് തകര്‍ത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചു.

ഈ കേസിന് ശേഷം പൊലീസ് അന്വേഷണം നടന്നുവെങ്കിലും പ്രതിയെ കണ്ടെത്താനുള്ള സൂചന പോലും ലഭിക്കാതിരുന്നതോടെ ആത്മവിശ്വാസത്തോടെ മുജീബ് മോഷണം തുടരുകയായിരുന്നു. അതിനിടയില്‍ ഏഴാംമൈലിലെ യുവതിയുടെ ബന്ധുക്കളില്‍ നിന്നും ഇയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിന് മന്നയിലെ വ്യാപാരിയായ കവര്‍ച്ച നടത്തിയ പണം ആഡംബരജീവിതത്തിനാണ് ചെലവഴിച്ചത്. പരാതികളില്ലാത്തതും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുമായ ഒട്ടേറെ കവര്‍ച്ച മുജീബ് നടത്തിയതായി സൂചനയുണ്ട്. കാറുകളുടെ വാതില്‍ തുറന്ന് കവര്‍ച്ച നടത്തുന്നതിനാല്‍ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടത് ആദ്യമൊന്നും യാത്രക്കാര്‍ അറിയില്ല.

തളിപ്പറമ്പ് ഡിവൈഎസ്പി കെ.ടി. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ രണ്ടു കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ന്ന സംഭവത്തിലുള്‍പ്പെടെ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച നടന്നതുള്‍പ്പെടെ തളിപ്പറമ്പില്‍ കാര്‍ തകര്‍ത്ത് 16 കവര്‍ച്ചകളാണ് നടന്നത്. വ്യാഴാഴ്ച പറശിനിക്കടവിലും സ്‌നേക്ക് പാര്‍ക്കിന് സമീപവും രണ്ടു കാറുകളാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. സ്നേക്ക് പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട ചുഴലി ചാലുവയല്‍ സ്വദേശി കുറ്റിയത്ത് ഹൗസില്‍ കെ. തോമസിന്റെ കെഎല്‍ 11 എഎല്‍ 5855 മാരുതി ആള്‍ട്ടോ കാറിലാണ് ആദ്യം കവര്‍ച്ചയ്ക്ക് ശ്രമം നടന്നത്.

പിന്നിലെ ഡോര്‍ തകര്‍ത്തെങ്കിലും ഒന്നും മോഷ്ടിക്കാനായില്ല. ഉച്ചകഴിഞ്ഞ് രണ്ടരയോടെ നീല ജീന്‍സും ചെക്ക് ഷര്‍ട്ടും ധരിച്ച രണ്ടു പേര്‍ കാറിനു സമീപം നില്‍ക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരുടെ ദൃശ്യങ്ങള്‍ തൊട്ടടുത്ത എംവിആര്‍ ആയുര്‍വേദ കോളജിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പൊലീസ് പരിശോധിച്ചുവരികയാണ്. ഈ സംഭവത്തിനുശേഷം പറശിനിക്കടവ് പാലത്തിനു സമീപം നിര്‍ത്തിയിട്ട കാടാച്ചിറ സ്വദേശി പ്രവീണ്‍കുമാറിന്റെ മാരുതി 800 കാര്‍ തകര്‍ത്താണ് പണം കവര്‍ന്നത്. പ്രവീണ്‍കുമാറിന്റെ 17,000 രൂപയും സഹോദരിയുടെ 1000 രൂപയും ഉള്‍പ്പെടെ 18,000 രൂപയാണ് കവര്‍ന്നത്. വൈകുന്നേരം നാലരയോടെ കാര്‍ നിര്‍ത്തിയിട്ട് പറശിനിക്കടവ് ക്ഷേത്രത്തില്‍ പോയതായിരുന്നു ഇവര്‍. ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ഡോര്‍ തകര്‍ത്തനിലയില്‍ കണ്ടത്.

നേരത്തെ സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ കാര്‍ തകര്‍ത്ത അതേ സംഘംതന്നെയാണ് ഇതിനുപിന്നിലെന്ന് പൊലീസ് പറഞ്ഞു. ആദ്യത്തെ കാര്‍ തകര്‍ത്തിട്ടും ഒന്നും കിട്ടാതിരുന്ന സംഘം ക്ഷേത്രപരിസരത്ത് എത്തി കവര്‍ച്ച നടത്തുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 31 ന് രാത്രി രാജരാജേശ്വര ക്ഷേത്രപരിസരത്ത് നടന്ന കവര്‍ച്ചയ്ക്കു ശേഷമാണ് വ്യാഴാഴ്ച രണ്ടു കവര്‍ച്ചകള്‍ നടന്നത്. ഐഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും പിന്‍നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ എടിഎം കാര്‍ഡുകളും വിദേശ ഡ്രൈവിങ് ലൈസന്‍ഡസുമുള്‍പ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയുമാണ് കവര്‍ന്നത്. ഇവ പിന്നീട് രാത്രി പന്ത്രണ്ടോടെ സാന്‍ജോസ് സ്‌കൂള്‍ വളപ്പില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

വൈകുന്നേരം 6.40 ന് ക്ഷേത്രദര്‍ശനത്തിനെത്തിയ ബഹറിനില്‍ ജോലിചെയ്യുന്ന ഏഴാംമൈല്‍ വടക്കാഞ്ചേരി റോഡിലെ ഹരിദാസിന്റെ കാറിന്റെ ഡോറാണ് തകര്‍ക്കപ്പെട്ടത്. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പൊലീസിന് ലഭിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category