1 GBP = 92.40 INR                       

BREAKING NEWS

സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് ഫ്ളാറ്റ് ഉടമകളുടെ സത്യാഗ്രഹം തുടരുന്നു; ആരേയും ബല പ്രയോഗത്തിലൂടെ ഒഴിപ്പിക്കരുതെന്ന് നഗരസഭയ്ക്ക് അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍; നാളെ നടക്കുന്നതെല്ലാം മുന്‍കൂട്ടിയൊരുക്കിയ തിരക്കഥയ്ക്ക് ഒപ്പിച്ച് കോടതിയെ പറ്റിക്കാനുള്ള നാടകം; പാവങ്ങളെ ഒഴുപ്പിക്കുന്ന വീര്യമൊന്നും കോടീശ്വരന്മാര്‍ക്ക് നേരെ പൊലീസും പുറത്തിറക്കില്ല; കേരളത്തില്‍ പാവങ്ങള്‍ക്കും പണക്കാര്‍ക്കും രണ്ട് നീതിക്ക് തെളിവായി മരടിലെ കള്ളക്കളികളുടെ വിശദാംശങ്ങള്‍ പുറത്താകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: പൊളിച്ചു മാറ്റാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഫ്ളാറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിയാനായി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഫ്ളാറ്റ് ഉടമകള്‍ റിലേ സത്യഗ്രഹം തുടരുകയാണ്. സമയപരിധി അവസാനിച്ചാലും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മാത്രം തുടര്‍ നടപടികളിലേക്കു കടക്കാനാണ് മരട് നഗരസഭാ സെക്രട്ടറിയുടെ തീരുമാനം. ആരേയും ബലം പ്രയോഗിച്ച് മാറ്റില്ലെന്നാണ് സൂചന. താമസക്കാരുടെ പ്രതിഷേധം സുപ്രീംകോടതിയെ സര്‍ക്കാര്‍ അറിയിക്കും. ഇതെല്ലാം കണ്ട് മുക്കത്ത് വരില്‍ വയ്ക്കുന്നത് കീഴാറ്റൂരിലെ വയല്‍കിളികളും മൂലമ്പള്ളിയില്‍ കുടിയൊഴുപ്പിക്കപ്പെട്ട പാവപ്പെട്ടവരുമാണ്. അന്ന് പൊലീസിനെ കൊണ്ടാണ് പാവങ്ങളെ കിടപ്പാടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒഴുപ്പിച്ചത്. എന്നാല്‍ സുപ്രീംകോടതി വിധി ഉണ്ടായിട്ടും മരടില്‍ ഫ്ളാറ്റില്‍ നിന്ന് ആരേയും സര്‍ക്കാര്‍ ബലം പ്രയോഗിച്ച് ഒഴിവാക്കില്ല. ഈ വാക്ക് കേട്ട് കിടപ്പാടം നഷ്ടപ്പെട്ട മൂലമ്പള്ളിയിലേകും വല്ലാര്‍പാടത്തേയും വിഴിഞ്ഞത്തേയും പാവങ്ങള്‍ മൂക്കില്‍ വിരല്‍ വയ്ക്കുകയാണ്.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാകും നഗരസഭ തുടര്‍നടപടികളിലേക്ക് കടക്കുക. പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപെടുമെന്നത് പ്രതീക്ഷയോടെയാണ് ഉടമകള്‍ കാണുന്നത്. ഒഴിഞ്ഞുപോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് നഗരസഭയുടെ നോട്ടീസിലുള്ളത്. സെപ്റ്റംബര്‍ 10-ന് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ശനിയാഴ്ച വരെയായിരുന്നു ഒഴിയാനുള്ള സമയപരിധി. എന്നാല്‍, നോട്ടീസ് വിതരണംചെയ്തത് പുറപ്പെടുവിച്ച തീയതി കഴിഞ്ഞതിനാലായതിനാലാണ് സമയപരിധി ഞായറാഴ്ച വരെയാക്കിയത്. നഗരസഭയുടെ നോട്ടീസിന് കായലോരം ഫ്ളാറ്റ് ഉടമകള്‍ മാത്രമാണ് മറുപടി നല്‍കിയിരിക്കുന്നത്. നോട്ടീസ് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഒരു തരത്തിലും ഒഴിഞ്ഞുപോകില്ലെന്നുമാണ് മറുപടി. നോട്ടീസിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കാനാണ് ഫ്ളാറ്റ് ഉടമകളുടെ ശ്രമം. ഇതിനിടെയാണ് ആരേയും ഒഴിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാരെത്തുന്നത്.

മരടിലെ കോടീശ്വരന്മാരുടെ പ്രശ്നം കേരളീയ പൊതു സമൂഹത്തിന്റെ വികാരമായി ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം. കോടതി വിധിയെ ചൂണ്ടിക്കാട്ടി പാവങ്ങളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട ചരിത്രമാണ് കേരളാ പൊലീസിനുള്ളത്. എന്നാല്‍ ഇവിടെ മരടിലെത്തുമ്പോള്‍ കണ്ണീര്‍ വാതകവും ലാത്തിയടിയും ഒന്നും ഉണ്ടാകില്ല. മരടിലെ ഗേറ്റ് കടന്ന് ചെന്ന് ആരേയും ബലപ്രയോഗത്തിലൂടെ പൊലീസ് ഒഴിപ്പിക്കില്ല. നാളെ മരടില്‍ എന്താണ് സംഭവിക്കേണ്ടതെന്ന തിരക്കഥ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. സുപ്രീംകോടതിയുടെ അടുത്ത നടപടി എന്താകുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. എങ്കിലും കോടീശ്വരന്മാര്‍ക്കൊപ്പം നിലയുറപ്പിക്കാനാണ് നീക്കം. ഫ്ളാറ്റ് നിര്‍മ്മാതാക്കളെ വെട്ടിലാക്കാതിരിക്കാനാണ് ഈ നീക്കം. ഐ എ എസ് തലത്തില്‍ പോലും ഇതിനുള്ള ചര്‍ച്ച സജീവമാണ്. അതുകൊണ്ട് തന്നെ ആരേയും ഒഴിവാക്കില്ല.

മരട് ഫ്ളാറ്റ് പ്രശ്നത്തില്‍ മൂന്നിന നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത് എഴുതി. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫളാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരു എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ഇവ. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി ഈ പ്രദേശത്തിന്റെ സി.ആര്‍.ഇസഡ് സോണ്‍ നിശ്ചയിച്ചതിലെ പിഴവ് സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേള്‍ക്കാന്‍ വഴിയുണ്ടാക്കുക, ഫ്ളാറ്റുകള്‍ പൊളിക്കാതെ മാര്‍ഗ്ഗമില്ല എന്ന അവസ്ഥ വന്നാല്‍ തുല്ല്യമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക എന്നിവയാണ് പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശങ്ങള്‍. കഴിഞ്ഞ ദിവസം മരടിലെത്തി ഫ്ളാറ്റുടമകളുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് രമേശ് ചെന്നിത്തല രണ്ട് പേര്‍ക്കും കത്ത് നല്‍കിയത്. ഒരു ആയുഷ്‌കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മുഴുവന്‍ സമ്പാദ്യവും സ്വരൂപിച്ച് ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ക്ക് എല്ലാം നഷ്ടപ്പെടുന്ന അതീവ ദുഃഖകരമായ അവസ്ഥയാണ് തനിക്ക് അവിടെ കാണേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഇവരില്‍ ഭൂരിഭാഗം പേരും ഇടത്തരക്കാരാണെന്നതാണ് യാഥാര്‍ഥ്യം. കിടപ്പാടം നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ലെന്ന് ചെന്നിത്തല പറയുന്നു.

ലോകത്തിലെ നിയമസംവിധാനത്തിന്റെ മൂല തത്വങ്ങളില്‍ ഒന്നാണ് സ്വാഭാവിക നീതി നടപ്പാക്കുക എന്നത്. മറുവശം കൂടി കേള്‍ക്കുക എന്ന അടിസ്ഥാന തത്വം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. എന്നാല്‍ സുപ്രീം കോടതി നിയോഗിച്ച സമിതി ഫ്ളാറ്റുടമകുളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് താമസിക്കാന്‍ മറ്റു സ്ഥലമില്ലാത്ത വഴിയാധാരമാകുന്ന നിരവധി കുടുംബങ്ങളാണ് ഫളാറ്റ് പൊളിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഫ്ളാറ്റുകള്‍ പൊളിച്ചേ മതിയാവൂ എങ്കില്‍ ഫ്ളാറ്റുടമകളെ സമാനമായ സൗകര്യങ്ങളൊരുക്കി പുനരധിവസിപ്പിക്കേണ്ട കടമ സര്‍ക്കാരിനുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഈ സാഹചര്യത്തില്‍ മാനുഷിക പരിഗണനയോടെ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

375 കുടുംബങ്ങളാണ് ഫ്ളാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കില്‍ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്ളാറ്റുകള്‍, മറ്റു കെട്ടിടങ്ങള്‍, ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സ്‌കൂളുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ അതതു വില്ലേജ് ഓഫിസര്‍മാര്‍ കണയന്നൂര്‍ തഹസില്‍ദാര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം. ആരിഫ് ഖാന്‍ പറഞ്ഞു. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ നല്‍കിയ പരസ്യത്തിനു ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും.

പ്രതിഷേധം ശക്തമാക്കി ഫ്ളാറ്റ് ഉടമകള്‍ നഗരസഭയ്ക്കു മുന്നില്‍ റിലേ സത്യഗ്രഹം തുടങ്ങി. പ്രവൃത്തി സമയത്തു നഗരസഭയ്ക്കു മുന്നിലും ബാക്കി സമയങ്ങളില്‍ കുണ്ടന്നൂര്‍ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റ് പരിസരത്തുമാണു സമരം. നഗരസഭ നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ളാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഒഴിപ്പിക്കല്‍ നോട്ടിസ് നിയമാനുസൃതമല്ലെന്നു വാദിച്ചാകും ഹര്‍ജി. സമരം ചെയ്യുന്ന താമസക്കാര്‍ക്കു പിന്തുണയുമായി രാഷ്ട്രീയ, സംഘടനാ നേതാക്കള്‍ മരടിലേക്ക് ഒഴുകുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമരം ചെയ്യുന്നവരെ സന്ദര്‍ശിച്ചു. പൊളിക്കാന്‍ തയാറാണെന്ന സത്യവാങ്മൂലമല്ല, ഉപസമിതിക്കു തെറ്റുപറ്റിയെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുടിയൊഴിപ്പിക്കല്‍ എവിടെയാണെങ്കിലും ഇരകള്‍ക്കൊപ്പമാണു സിപിഎമ്മെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍വകക്ഷി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്ന് എ.എന്‍.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ 10നാണ് കോടിയേരിയുടെ നേതൃത്വത്തില്‍ സിപിഐ എം നേതാക്കള്‍ മരടിലെ ഹോളിഫെയ്ത് എച്ച്ടുഒ ഫ്‌ളാറ്റ് സന്ദര്‍ശിച്ചത്. 'ഒഴിയേണ്ടി വന്നാല്‍ ഒറ്റയ്ക്കാകില്ല' എന്ന കോടിയേരിയുടെ ആശ്വാസവാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ് താമസക്കാര്‍ സ്വീകരിച്ചത്. നിയമപരമായി ചെയ്യേണ്ടതെല്ലാം ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന ഉറപ്പും നല്‍കിയാണ് കോടിയേരി മടങ്ങിയത്. രാവിലെ എത്തിയ കോടിയേരിയെ താമസക്കാരുടെ സംഘടനാ ഭാരവാഹികള്‍ സ്വീകരിച്ചു. ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങള്‍ സംഘടനാ ഭാരവാഹികളോട് ചോദിച്ചറിഞ്ഞു. അവര്‍ നല്‍കിയ നിവേദനം സ്വീകരിച്ചു. താമസക്കാരും ചലച്ചിത്ര പ്രവര്‍ത്തകരുമായ മേജര്‍ രവി, സൗബിന്‍ ഷാഹിര്‍, സൈറ ബാനു എന്നിവരുമായും കോടിയേരി ചര്‍ച്ച നടത്തി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ സങ്കടം പറയാന്‍ എത്തി. ആയുസില്‍ സമ്പാദിച്ചതെല്ലാം കൂട്ടിവച്ചാണ് വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഫ്‌ളാറ്റ് വാങ്ങിയതെന്നും ഇറക്കിവിട്ടാല്‍ പോകാന്‍ ഇടമില്ലെന്നും അവര്‍ പറഞ്ഞു. നിയമസഹായം വാഗ്ദാനം ചെയ്ത് ലോയേഴ്‌സ് യൂണിയന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും കോടിയേരി സ്വീകരിച്ചു. ഹോളിഫെയ്ത് എച്ച്ടുഒ ഫ്ളാറ്റിനുമുന്നില്‍ സിപിഐ എം സംഘടിപ്പിച്ച ധര്‍ണ കോടിയേരി ഉദ്ഘാടനം ചെയ്തു. അങ്ങനെ സിപിഎമ്മിന്റെ പൂര്‍ണ്ണ പിന്തുണ ഫ്ളാറ്റ് ഉടമകള്‍ക്കുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള നടപടികള്‍ മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം. ആരിഫ് ഖാന്‍ പറഞ്ഞു. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ നല്‍കിയ പരസ്യത്തിനു ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും. നഗരസഭ നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ളാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഒഴിപ്പിക്കല്‍ നോട്ടിസ് നിയമാനുസൃതമല്ലെന്നു വാദിച്ചാകും ഹര്‍ജി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category