1 GBP = 91.50 INR                       

BREAKING NEWS

തെലങ്കാന മുഖ്യമന്ത്രിയുടെ വളര്‍ത്തുനായ ചത്തതോടെ പണി കിട്ടിയത് രണ്ട് വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക്; നായ ചത്തതിന് കാരണം ഡോക്ടര്‍മാരാണെന്ന് പറഞ്ഞ് പരിപാലകന്‍ നല്‍കിയ പരാതിയില്‍ കേസ് എടുത്തത് പൊലീസ്; പ്രഗതി ഭവനിലെ നായകള്‍ക്ക് മാത്രമല്ല മനുഷ്യജീവനും വിലയുണ്ടെന്ന് പറഞ്ഞ് പ്രതിഷേധവുമായെത്തി പ്രമുഖര്‍

Britishmalayali
kz´wteJI³

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ വളര്‍ത്തുനായ ചത്തതോടെ പൊല്ലാപ്പിലായത് രണ്ട് വെറ്ററിനറി ഡോക്ടര്‍മാരാണ്. നായയുടെ മരണത്തിനിടയാക്കിയെന്ന കാരണം പറഞ്ഞ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്. നായയുടെ പരിപാലകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 മാസം പ്രായമുണ്ടായിരുന്ന ഈ വളര്‍ത്തുനായ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലായിരുന്നു ഉണ്ടായിരുന്നത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമമനുസരിച്ചാണ് ബഞ്ചാരാ ഹില്‍സില്‍ സ്വകാര്യ ക്ലിനിക് നടത്തുന്ന രഞ്ജിത്തിനെതിരേയും ലക്ഷ്മിക്കെതിരേയും ഹൈദരാബാദ് പൊലീസ് കേസ് എടുത്തത്.

പ്രഗതി ഭവനിലെ ഒന്‍പത് വളര്‍ത്തുനായ്ക്കളില്‍ ഒന്നാണ് ഹസ്‌കി എന്ന് പേരുള്ള ഈ നായ. പ്രഗതിയിലെ നായ്ക്കളെ എല്ലാം നോക്കി വളര്‍ത്തിയിരുന്ന ആസിഫ് അലി ഖാന്‍ എന്നയാള്‍ പറയുന്നത് സെപ്റ്റംബര്‍ 10 ന് ഹസ്‌കിക്ക് പെട്ടെന്ന് പനി പിടിക്കുകയും ശരീരോഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ കൊടുത്ത പാല് കുടിക്കാതിരുന്നതോടെ ഉടന്‍ തന്നെ ഇവിടത്തെ നായ്ക്കളെ എപ്പോഴും പരിചരിക്കുന്ന മൃഗ ഡോക്ടറെ വിളിച്ചു. പരിശോധിച്ചതിന് ശേഷം മരുന്നായി നല്‍കിയത് ഒരു ടോണിക് ആയിരുന്നു. എന്നാല്‍ ഇത് നല്‍കിയതിന് പിന്നാലെ നായയുടെ അവസ്ഥ മോശമാകാന്‍ തുടങ്ങി. തുടര്‍ന്ന് സെപ്റ്റംബര്‍ 11 ന് രാത്രി 9.30 ഓടെ നായയെ അനിമല്‍ കെയര്‍ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയും് ചികിത്സയ്ക്കിടെ ചാകുകയും ചെയ്തു.

എന്നാല്‍ സംഭവത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രഗതി ഭവനിലെ വളര്‍ത്തുമൃഗങ്ങളുടെ ജീവിതം വിലപ്പെട്ടതാണെന്ന് കണക്കാക്കുമ്പോള്‍ തെലങ്കാനയില്‍ മനുഷ്യജീവിതത്തിന് യാതൊരു വിലയുമില്ലെന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസ് എടുത്ത വിഷയത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാനയെ ഭീതിയിവലാഴ്ത്തിയിരിക്കുന്ന ഡെങ്കിപ്പനിയെപ്പറ്റി സര്‍ക്കാര്‍ യാതൊന്നും പറയുന്നില്ലെന്നുള്ളത് കഷ്ടമാണെന്ന് ബിജെപി നേതാവ് കൃഷ്ണസാഗര്‍ പറഞ്ഞു. ജനങ്ങളോട് കുറച്ചെങ്കിലും സ്നേഹമുണ്ടായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ കുട്ടികള്‍ ഡെങ്കിപ്പനി ബാധിച്ച് മരിക്കുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category