1 GBP = 91.20 INR                       

BREAKING NEWS

പതിനാറാം വയസ്സില്‍ പുറപ്പെട്ടുപോയ മകന് വേണ്ടി രാത്രിയില്‍ ഉപവസിച്ച് അമ്മ പ്രാര്‍ത്ഥനയോടെ കാത്തിരുന്നത് നാല് പതിറ്റാണ്ട്; തിരുവോണ ദിനത്തില്‍ ശശിധരന്‍ തിരികെ വന്നതും ആരോടും പറയാതെ; ഇനിയെന്നും മകനുമൊത്ത് അത്താഴമുണ്ണണമെന്ന് കാര്‍ത്ത്യായനിയമ്മ

Britishmalayali
kz´wteJI³

കണ്ണൂര്‍: നാല്‍പ്പതുകൊല്ലം രാത്രിയില്‍ ഉപവസിച്ച് നടത്തിയ പ്രാര്‍ത്ഥന ദൈവം കേട്ടതിന്റെ സന്തോഷത്തിലാണ് കാര്‍ത്ത്യായനിയമ്മ. പതിനാറാം വയസ്സില്‍ പുറപ്പെട്ടുപോയ മകനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന അമ്മക്ക് ഒടുവില്‍ മകനെ കാണാനായി. നാല്‍പ്പതുകൊല്ലത്തിന് ശേഷം ആദ്യമായി കഴിഞ്ഞ തിരുവോണ രാത്രിയില്‍ ആ അമ്മ അത്താഴം കഴിച്ചു- തിരികെ എത്തിയ മകനുമൊത്ത്.

മാതമംഗലം കണ്ടോന്താര്‍ ചെങ്ങളത്തെ കാര്‍ത്ത്യായനിയമ്മയുടെ മകന്‍ മടത്തില്‍ വീട് ശശിധരന്‍ നാല്‍പ്പതുകൊല്ലം മുമ്പാണ് പുറപ്പെട്ട് പോയത്. ഒടുവില്‍ കഴിഞ്ഞ തിരുവോണനാളില്‍ വീട്ടില്‍ തിരിച്ചെത്തിയതും ആരോടും പറയാതെ. പരേതനായ കെ.വി.കൃഷ്ണനും കാര്‍ത്ത്യായനിക്കും ശശിധരന്‍ അടക്കം 5 മക്കളായിരുന്നു. കണ്ടോന്താര്‍ ഇടമന യുപി സ്‌കൂളില്‍ നിന്ന് ഏഴാം ക്ലാസ്സ് കഴിഞ്ഞതോടെ ശശിധരനു സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യണമെന്നായി ആഗ്രഹം. വീട്ടുകാര്‍ സമ്മതിക്കില്ലെന്നറിയാം. അങ്ങനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു മംഗളൂരുവിലേക്കു ട്രെയിന്‍ കയറി. ഒരുപാടുകാലം ഒരുപാടു ഹോട്ടലുകളില്‍ പണിയെടുത്തു. ഏറ്റവുമൊടുവില്‍ കോഴിക്കോട് പാളയത്തെ ഹോട്ടലിലായിരുന്നു.

ഇതിനിടയ്ക്കു വീട്ടിലേക്കു തിരിച്ചുവരാന്‍ പല തവണ തോന്നി. പയ്യന്നൂര്‍ വരെയും പിന്നൊരിക്കല്‍ പിലാത്തറ വരെയും വന്നതുമാണ്. പക്ഷേ വീട്ടിലേക്കു കയറാന്‍ എന്തോ ഒരു മടി. ഇത്തവണ തിരുവോണത്തിനു പയ്യന്നൂരിലെത്തി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കുമ്പോള്‍ ഒരാള്‍ വെറുതെ പരിചയപ്പെട്ടു. മാതമംഗലം കണ്ടോന്താറിലാണു വീടെന്നു മറുപടി പറഞ്ഞു. തിരുവോണമായതിനാല്‍ ബസ്സുകള്‍ കുറവാണ്, എങ്കിലും കണ്ടോന്താറിലേക്ക് ഇപ്പോള്‍ ഉടന്‍ ഒരു ബസ്സുണ്ട് എന്ന് അയാള്‍ ഓര്‍മിപ്പിച്ചതോടെ വീണ്ടും വീട്ടിലെത്താന്‍ മോഹം. കണ്ടോന്താറില്‍ ബസ്സിറങ്ങി സമീപത്തെ കടക്കാരോടു ചോദിച്ചു വീടു കണ്ടെത്തുകയായിരുന്നു. അമ്മയും മറ്റു ബന്ധുക്കളും ശശിധരനെ തിരിച്ചറിഞ്ഞു. നാട്ടുകാര്‍ക്കും വലിയ സന്തോഷം.

ആനന്ദക്കണ്ണീരോടെ അമ്മയ്ക്കു മകനോടു പറയാനുള്ളത് ഇനിയെങ്കിലും എന്റെ അത്താഴം മുടക്കരുതു മോനേ എന്നാണ്. ഇനിയെന്നും അമ്മയോടൊപ്പം അത്താഴമുണ്ണണം എന്നു തന്നെയാണ് മകനും മോഹം. ചെറുപ്പത്തിന്റെ ആവേശത്തില്‍ പുറപ്പെട്ട് പോയെങ്കിലും ബന്ധുക്കളെയും നാട്ടുകാരെയും നാല് പതിറ്റാണ്ടിന് ശേഷം കാണാനായതിന്റെ സന്തോഷത്തിലാണ് ശശിധരന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category