1 GBP = 91.20 INR                       

BREAKING NEWS

നിറവയറുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ സിന്ധു വീട്ടിലേക്ക് മടങ്ങിയത് നാല് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി; മുണ്ടേരി വനത്തിലെ തണ്ടന്‍കല്ല് കോളനിയിലേക്ക് പോകാന്‍ നടന്നത് രണ്ട് കിലോമീറ്റര്‍

Britishmalayali
kz´wteJI³

മലപ്പുറം: പ്രസവം കഴിഞ്ഞ് നാലാം ദിവസം പിഞ്ച്കുഞ്ഞുമായി സിന്ധു വീട്ടിലേക്ക് തിരികെ നടന്നത് രണ്ട് കിലോമീറ്റര്‍. മുണ്ടേരി വനത്തിനുള്ളിലെ തണ്ടന്‍കല്ല് കോളനിയില്‍ സിന്ധു എന്ന പൂര്‍ണ ഗര്‍ഭിണിയിയെ പ്രളയത്തില്‍ പയ്യാനിപ്പുഴ കരകവിഞ്ഞതോടെ ഏറെ ബുദ്ധിമുട്ടിയായിരുന്നു പുറംലോകത്ത് എത്തിച്ചത്. എന്നാല്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ് മുണ്ടേരി വിത്തികൃഷിത്തോട്ടത്തിലെ ക്യാംപില്‍ എത്തിയതോടെയാണ് എങ്ങനെയും വീട്ടില്‍ തിരിച്ചെത്തിയാല്‍ മതി എന്ന നിലപാട് യുവതി എടുത്തത്.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ചയാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഒരു ദിവസം മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ക്യാംപില്‍ കഴിഞ്ഞു. ജനല്‍പാളികള്‍ പോലുമില്ലാത്ത കെട്ടിടത്തില്‍ കുഞ്ഞുമായി കഴിയാന്‍ പറ്റാതെ വന്നതോടെയാണ് കോളനിയിലേക്കു തന്നെ മടങ്ങാന്‍ തീരുമാനിച്ചത്. 4 ദിവസം മാത്രമായ കുഞ്ഞുമായി സിന്ധുവും മാതാവ് ലീലയും ഭര്‍ത്താവ് ശശിയും ഇന്നലെ ഉച്ചയ്ക്കാണ് കാടുതാണ്ടി കോളനിയിലെത്തിയത്.

പ്രളയം തകര്‍ത്തെറിഞ്ഞ ആദിവാസി ഊരിലേക്ക് പ്രതീക്ഷയുടെ പുതുജീവനുമായാണ് സിന്ധുവെത്തിത്. പ്രസവിച്ച് നാലാം നാള്‍ കൈക്കുഞ്ഞുമായി 2 കിലോമീറ്റര്‍ കാട്ടുവഴി താണ്ടിയാണ് അവര്‍ വീണ്ടും കോളനിയിലേക്ക് എത്തിയത്. കൈക്കുഞ്ഞുമായി കോളനിയിലെ ജീവിതവും ദുരിതമാണ്. എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ മാര്‍ഗമില്ല. ഇതിനു പുറമേ കാട്ടാന ഭീതിയുമുണ്ട്. കാട്ടാനകളെ പ്രതിരോധിക്കാന്‍ കോളനിക്കു ചുറ്റും സ്ഥാപിച്ച മതില്‍ പ്രളയത്തില്‍ തകര്‍ന്നിരിക്കയാണ്. പുറംലോകവുമായി ബന്ധപ്പെടാന്‍ ആശ്രയിച്ചിരുന്ന റോഡ് പ്രളയത്തില്‍ തകര്‍ന്നതോടെ നിറവയറുമായി സിന്ധുവിനെ നടത്തി മുണ്ടേരി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category