1 GBP = 89.20 INR                       

BREAKING NEWS

നാടുകാക്കാന്‍ നടത്തിയ യുദ്ധങ്ങളിലെല്ലാം വിജയിച്ചെത്തിയിട്ടും നാടിന്റെ ചുവപ്പുനാട സംസ്‌കാരത്തിന് മുന്നില്‍ തോറ്റുപോയി; ഹവില്‍ദാര്‍ കൃഷ്ണന്‍ നായര്‍ വിടപറഞ്ഞത് അനുവദിച്ച ഭൂമി നേടാനായി അരനൂറ്റാണ്ടു കാലം നടത്തിയ നിയമ യുദ്ധത്തില്‍ വിജയിക്കാനാകാതെ; ഹൈക്കോടതി ഉത്തരവിട്ടിട്ടും 'വാര്‍ വിക്ടറാ'യി സേനയില്‍ നിന്നും വിരമിച്ച ജവാന് നീതി നല്‍കാതെ അധികാരികള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: നാടിനെ കാക്കാന്‍ പങ്കെടുത്ത മൂന്ന് യുദ്ധങ്ങളിലും വിജയിച്ച് തിരിച്ചെത്തിയ ഹവില്‍ദാര്‍ സി വി കൃഷ്ണന്‍ നായര്‍ വിടപറഞ്ഞത് സംസ്ഥാനത്തെ ചുവപ്പുനാട സംസ്‌കാരത്തിനോട് പൊരുതി ജയിക്കാനാകാതെ. തനിക്ക് ആര്‍മി ക്വാട്ടയില്‍ അനുവദിച്ച് കിട്ടിയ രണ്ടേക്കറില്‍ അധികം ഭൂമി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് അരനൂറ്റാണ്ട് കാലമാണ് കൃഷ്ണന്‍ നായര്‍ നിയമയുദ്ധം നടത്തിയത്. എന്നാല്‍, അന്തിമ വിജയം കാണാനാകാതെ കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് ഏഴാംമൈലിലെ തൃച്ചംബരം പ്ലാത്തോട്ടത്തെ ചെറിയൂര് വീട്ടില്‍ കൃഷ്ണന്‍ നായര്‍ മരിച്ചത്. 85 വയസ്സായിരുന്നു.

മദ്രാസ് റെജിമെന്റിലെ ഒന്‍പതാം ബറ്റാലിയന്‍ കാലാള്‍പ്പടയില്‍ അംഗമായിരുന്നു കൃഷ്ണന്‍ നായര്‍. ഇച്ചോഗില്‍ കനാല്‍ പിടിച്ചെടുത്ത സംഘാംത്തില്‍ കൃഷ്ണന്‍ നായരും ഉണ്ടായിരുന്നു. യുദ്ധത്തിനിടെ പാക്കിസ്ഥാന്റെ കയ്യില്‍ അകപ്പെട്ടെങ്കിലും പിന്നീട് യുദ്ധത്തടവുകാരെ മോചിപ്പിച്ചതോടെ തിരികെ എത്തി. 1965-ലും 71-ലും യുദ്ധങ്ങളില്‍ പങ്കെടുത്തു. വാര്‍ വിക്ടറായി 1976-ലാണ് വിരമിച്ചത്.

പട്ടാളസേവനം കണക്കിലെടുത്ത് 1970-ല്‍ ആര്‍മി ക്വാട്ടയില്‍ സര്‍ക്കാര്‍ കാസര്‍കോട് അഡൂര്‍ വില്ലേജില്‍ 2.60 ഏക്കര്‍ ഭൂമിയനുവദിച്ചുവെങ്കിലും മുഴുവന്‍ ഭൂമിയും നല്‍കുന്നതിന് അധികാരികള്‍ നടപടി എടുത്തില്ല. അനുവദിക്കപ്പെട്ട 2.60 ഏക്കറില്‍ 50 സെന്റ് മാത്രമാണ് മരിക്കുംമുന്‍പ് ലഭിച്ചത്. സെനികസേവനത്തിനും ചികിത്സയ്ക്കുമിടയില്‍ സ്ഥലം ഉപയോഗപ്പെടുത്താനായില്ല. ഇതിനിടെ പലതവണ ചിലര്‍ ഭൂമിയുടെ അതിര്‍ത്തി കൈയേറി. അപ്പോഴൊക്കെ റവന്യു അധികൃതര്‍ ഇടപെട്ടു. വസ്തു കൃഷ്ണന്‍ നായരുടേതെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീടെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. കൃഷ്ണന്‍ നായര്‍ക്കുമുന്‍പേ 1959-ല്‍ മറ്റൊരാള്‍ക്കനുവദിച്ച ഭൂമിയാണതെന്ന് താലൂക്ക് സര്‍വേയില്‍ കണ്ടെത്തി. അവിടെനിന്നാണ് കൃഷ്ണന്‍ നായര്‍ നിയമയുദ്ധം തുടങ്ങിയത്.

ബാക്കിയുള്ള 2.10 ഏക്കര്‍ സ്ഥലം ജൂലായ് 25-നുമുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അത് ലഭിക്കാതെയാണ് ഈ വിമുക്തഭടന്റെ മരണം. ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ നാലിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഭൂമി ലഭിച്ചില്ലെന്ന് കൃഷ്ണന്‍ നായരുടെ മരുമകന്‍ എ നാരായണന്‍ പറഞ്ഞു. 50 വര്‍ഷമായി നീതിക്കുവേണ്ടി നിയമയുദ്ധം നടത്തുകയായിരുന്നു ഇദ്ദേഹം.

പരാതികള്‍ക്കൊടുവില്‍ 2012-ല്‍ ഹൈക്കോടതിയെ സമീപിച്ചു. ആറുമാസത്തിനകം പകരംഭൂമി അനുവദിക്കാന്‍ 2014 ജൂണ്‍ 30-ന് ഹൈക്കോടതി വിധിച്ചു. കോടതി ഉത്തരവ് നടപ്പായില്ല. 2015 ഫെബ്രുവരിയില്‍ അന്നത്തെ റവന്യുമന്ത്രി അടൂര്‍ പ്രകാശ് നടത്തിയ അദാലത്തില്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തി. ഡിസംബറില്‍ ബേഡകത്ത് 50 സെന്റ് നല്‍കി. കൃഷിഭൂമി നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞ സ്ഥലം മൊട്ടപ്പാറയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. 2019 ജൂലായ് 25-നുമുന്‍പ് മുഴുവന്‍ സ്ഥലവും നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാവുന്നത് കാണാതെയാണ് കൃഷ്ണന്‍ നായര്‍ വിടവാങ്ങിയത്.

ഭാര്യ: ലക്ഷ്മി. മക്കള്‍: ഭാനുമതി(തൃച്ചംബരം), രമേഷ്‌ കുമാര്‍(റിട്ട. ആര്‍മി), പ്രസന്ന(പിലിക്കോട്), സുരേഷ്‌കുമാര്‍(റിട്ട. ആര്‍മി). മരുമക്കള്‍: സി.കെ.നാരായണന്‍(റിട്ട. ഓണററി ക്യാപ്റ്റന്‍), എ.നാരായണന്‍(ബി.എ.ആര്‍.സി. മൈസൂരു), ബിന്ദു(വേളം), ബീന(അദ്ധ്യാപിക, കോയിപ്ര). സഹോദരങ്ങള്‍: നാരായണി(താഴെ ചൊവ്വ), പരേതരായ ലക്ഷ്മി, ഗോപാലന്‍ നായര്‍, ചന്തു നായര്‍, ജാനകി. ശവസംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കോട്ടക്കുന്ന് സമുദായശ്മശാനത്തില്‍. ജ്യേഷ്ഠന്‍ റിട്ട. പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നായര്‍ വെള്ളിയാഴ്ചയാണ് മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category