1 GBP = 90.00 INR                       

BREAKING NEWS

ഗര്‍ഭിണികളായിരിക്കുമ്പോള്‍ പാരസെറ്റാമോള്‍ ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് പെരുമാറ്റ ദൂഷ്യം ഉണ്ടാകും; ഞെട്ടിക്കുന്ന കണ്ടെത്തലുമായി മെഡിക്കല്‍ സംഘം; പാരസെറ്റാ മോളിന് പോലും ഇതാണ് അവസ്ഥയെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ എന്ത് ചെയ്യും? ഗര്‍ഭിണികള്‍ മറക്കരുതാത്ത ചില കാര്യങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടന്‍: ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ക്ക് പെരുമാറ്റ ദൂഷ്യമുള്ള കുട്ടികള്‍ ജനിക്കുമെന്ന് കണ്ടെത്തല്‍. വേദനസംഹാരികള്‍ ഉപയോഗിക്കുന്ന അമ്മമാരും വൈകാരിക പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വേദനസംഹാരിയാണ് പാരസെറ്റാമോള്‍. ഗര്‍ഭകാലത്ത് മറ്റുള്ളവയില്‍ നിന്നും കൂടുതല്‍ സുരക്ഷിതമായി കണക്കാക്കപ്പെട്ടിരുന്നതും പാരസെറ്റാമോള്‍ തന്നെ. എന്നാല്‍ പുതിയ പഠനം സൂചിപ്പിക്കുന്നത് ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടിയെ ബാധിക്കുമെന്നും ആസ്ത്മ, വന്ധ്യത, ഓട്ടിസം എന്നിവയുമായി പാരസെറ്റാമോള്‍ കഴിക്കുന്നതിന് ബന്ധമുണ്ടെന്നുമാണ്. ബ്രിസ്റ്റോള്‍ സര്‍വകലാശാല നടത്തിയ ഏറ്റവും പുതിയ ഗവേഷണത്തില്‍ ശാസ്ത്രജ്ഞര്‍ ആറുമാസം മുതല്‍ 11 വയസ്സുവരെയുള്ള 14,000 കുട്ടികളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതിന്റെ ഫലമായാണ് പുതിയ കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്.


ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ 90 കളില്‍ ജനിച്ചവരിലാണ് പഠനം നടത്തിയത്. ചോദ്യാവലിയും സ്‌കൂള്‍ വിവരങ്ങളും ഉപയോഗിച്ച് ഓര്‍മ്മശക്തി, ഐക്യു, സ്വഭാവം, പെരുമാറ്റ പരിശോധന എന്നിവ കണ്ടെത്തിയ ശേഷം ഇതിന്റെ ഫലങ്ങള്‍ വിശകലനം ചെയ്തു. ഗര്‍ഭാവസ്ഥയുടെ 18 നും 32 ആഴ്ചയ്ക്കും ഇടയില്‍ അവരുടെ അമ്മമാര്‍ എത്ര തവണ പാരസെറ്റമോള്‍ കഴിച്ചുവെന്ന് കാണിക്കുന്ന ഡാറ്റയുമായി ഈ വിവരങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പാരസെറ്റാമോള്‍ കഴിക്കുന്നതും ഹൈപ്പര്‍ ആക്റ്റിവിറ്റി പോലുള്ള പെരുമാറ്റ പ്രശ്നങ്ങളും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തി. കുട്ടികള്‍ക്ക് മൂന്ന് വയസുള്ളപ്പോള്‍ വരെ ഇത് മൂലമുണ്ടാകുന്ന ആഘാതവും പ്രശ്നങ്ങളും വളരെ കൂടുതലായിരുന്നു. എന്നാല്‍ പ്രൈമറി സ്‌കൂള്‍ കാലഘട്ടം കഴിയുന്നതോടെ അത് കുറഞ്ഞതായും പഠനം പറയുന്നു.

ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളേക്കാള്‍ പെരുമാറ്റ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളവരെന്ന് പീഡിയാട്രിക് ആന്‍ഡ് പെരിനാറ്റല്‍ എപ്പിഡെമോളജി ജേണല്‍ പറയുന്നു. കൂടാതെ ഗര്‍ഭിണികളായ സ്ത്രീകള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ പാരസെറ്റാമോള്‍ കഴിക്കാന്‍ പാടുള്ളൂ എന്നും പഠനം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യമുള്ള സാഹചര്യങ്ങളില്‍ വൈദ്യോപദേശവും തേടണം. ചെറിയ വേദനകള്‍ ഉണ്ടായാല്‍ പോലും എല്ലാവരും പാരസെറ്റാമോള്‍ കഴിക്കാന്‍ തിടുക്കം കൂട്ടുന്നവരാണ്. എന്നാല്‍ ഇത്തരമൊരു പഠനത്തോടെ ഗര്‍ഭിണികള്‍ ഉപയോഗം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category