1 GBP = 91.20 INR                       

BREAKING NEWS

കുറ്റവാളികളെ ഞങ്ങള്‍ക്ക് അറിയാം; സൗദി അറേബ്യ എന്തു പറയുന്നു എന്നറിയാന്‍ ആയുധങ്ങള്‍ നിറച്ചു കാത്തിരിക്കുകയാണ്; ഇറാനു യുദ്ധ മുന്നറിയിപ്പ് നല്‍കി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാന്‍; സൗദി എണ്ണപ്പാടത്തെ ഡ്രോണ്‍ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു

Britishmalayali
kz´wteJI³

യുഎസും ഇറാനും തമ്മില്‍ ഏത് നിമിഷവും കടുത്ത യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ശക്തമായി. ശനിയാഴ്ച സൗദി എണ്ണപ്പാടത്ത് ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അക്കാര്യം ഉറപ്പിച്ച് കഴിഞ്ഞാല്‍ ഇറാനെതിരെ ആയുധപ്രയോഗം തുടങ്ങുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. എണ്ണപ്പാടത്തെ ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ ഞങ്ങള്‍ക്ക് അറിയാമെന്നും സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാന്‍ ആയുധങ്ങളൊരുക്കി കാത്തിരിക്കുകയാണെന്നാണ് യുഎസ് പ്രസിഡന്റ് താക്കീതേകിയിരിക്കുന്നത്.

ഇതിനുള്ള തിരിച്ചടിയെന്നോണം തങ്ങളും യുദ്ധത്തിന് ഒരുക്കമാണെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി എണ്ണപ്പാടത്തെ ഡ്രോണ്‍ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓയില്‍ റിസര്‍വ് പൂറത്തിറക്കി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അമേരിക്ക മുന്നിട്ടിറങ്ങിയിരിക്കുകയാണിപ്പോള്‍. സൗദിയിലെ എണ്ണവ്യവസായത്തിന്റെ ഹൃദയത്തെ തകര്‍ക്കുന്ന ആക്രമണമാണ് ഇറാന്‍ ശനിയാഴ്ച സൗദിയില്‍ നടത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സൗദിയിലെ ക്രൂഡ്ഓയിലിന്റെ പകുതിയിലധികം അല്ലെങ്കില്‍ ആഗോള വിതരണത്തിന്റെ അഞ്ച് ശതമാനം നശിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഇറാന്‍ യുദ്ധത്തിന് തയ്യാറാണെന്നാണ് ഒരു മുതിര്‍ന്ന റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ട്വിറ്ററിലെ ട്രംപിന്റെ യുദ്ധ ഭീഷണിക്കുള്ള മറുപടിയെന്നോണം വെളിപ്പെടുത്തിയിരിക്കുന്നത്. റവല്യൂണറി ഗാര്‍ഡ്സ് കോര്‍പ്സ് എയറോസ്പേസ് ഫോഴ്സിന്റെ തലവനായ അമിറാലി ഹാജിസാദെഹാണ് ഇറാന് വേണ്ടി യുദ്ധസന്നദ്ധത വെളിപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ യുഎസ് മിലിട്ടറി ബേസുകള്‍ ഇറാന്റെ മിസൈലുകളുടെ കൈയെത്തും ദൂരത്താണെന്ന് ഓര്‍ത്താല്‍ നന്നായിരിക്കുമെന്നാണ് അദ്ദേഹം താക്കീതേകിയിരിക്കുന്നത്. എല്ലാ അമേരിക്കന്‍ ബേസുകളും യുദ്ധ വിമാനങ്ങളും തങ്ങളുടെ മിസൈലുകളുടെ പരിധിയായ 2000 കിലോമീറ്ററിനുള്ളിലാണെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്.


സൗദി എണ്ണപ്പാടത്തെ ഇറാന്‍ ആക്രമണം ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുന്നതിന് കാരണമായിത്തീര്‍ന്നിരിക്കുന്നുവെന്നും അതിനെ നിയന്ത്രിക്കുന്നതിനായി ആവശ്യമെങ്കില്‍ തങ്ങളുടെ സ്ട്രാറ്റജിക്ക് പെട്രോളിയം റിസര്‍വുകള്‍ പുറത്തിറക്കി എണ്ണവിലയില്‍ സ്ഥിരത കൊണ്ട് വരുമെന്നും ട്രംപ് പ്രസ്താവിച്ചിട്ടുണ്ട്. യുഎസിന്റെ കസ്റ്റഡിയിലുളള പെട്രോളിയം റിസര്‍വ് ഇതിന് മുമ്പ് ഇത്തരത്തില്‍ പുറത്തിറക്കേണ്ടി വന്നത് മൂന്ന് പ്രാവശ്യം മാത്രമാണ്. ഏറ്റവും ഒടുവില്‍ ഇതുപയോഗിച്ചത് 2011ല്‍ ലിബിയയിലെ യുദ്ധ കാലത്തായിരുന്നു. ആക്രമണത്തെ തുടര്‍ന്ന ന്യൂയോര്‍ക്കില്‍ ഞായറാഴ്ച വൈകുന്നേരം വ്യാപാരം തുടങ്ങുമ്പോള്‍ ക്രൂഡ് ഓയില്‍ വിലയില്‍ 9.5ശതമാനം വര്‍ധനവുണ്ടാവുകയും 60 ഡോളറിലെത്തുകയും ചെയ്തിരുന്നു.

ആക്രണത്തെ തുടര്‍ന്ന് സൗദിയില്‍ ദിവസത്തില്‍ 5.7 മില്യണ്‍ ബാരലുകളുടെ ഉല്‍പാദനമാണ് തടസപ്പെട്ടിരിക്കുന്നത്. എണ്ണവില ഇരട്ടിയായേക്കാമെന്നും ഇതിനെ തുടര്‍ന്ന് ബാരലിന് 100 ഡോളറാകുമെന്നുമാണ് വിദഗ്ദര്‍ മുന്നറിയിപ്പേകുന്നത്. സൗദി ഓയില്‍ ഇന്‍സ്റ്റലേഷനുകളില്‍ ശനിയാഴ്ച ആക്രമണം നടത്തിയത് ഇറാനാണെന്ന അമേരിക്കയുടെ ആരോപണം ശക്തമായി നിഷേധിച്ചാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് ഈ ഫെസിലിറ്റിയില്‍ നിന്നും കറുത്ത കട്ടികൂടിയ പുക ഉയരുന്നുണ്ടായിരുന്നു.

സൗദി ആരാംകോയുടെ ഖുറൈസ്, അബ്കായിക് പ്ലാന്റുകളിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് കടുത്ത തീ പിടിത്തമുണ്ടായെന്നും ധാരാളം ക്രൂഡ് ഓയില്‍ നശിച്ചുവെന്നും സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ക്രൂഡ്ഓയില്‍ ബാരലിന് മേല്‍ പത്ത് ഡോളര്‍ വര്‍ധനവുണ്ടാകുമെന്ന് മുന്നറിയിപ്പുയര്‍ന്നിരുന്നു. പമ്പുകളില്‍ നിന്നും ഇന്ധനമടിക്കുന്ന സാധാരണ ഉപഭോക്താവിന് മേല്‍ ഇത് വന്‍ ആഘാതമായിരിക്കുമുണ്ടാക്കാന്‍ പോകുന്നത്. നിലവില്‍ ബാരലിന് 60 ഡോളര്‍ വിലയിലാണ് വില്‍ക്കുന്നത്. എന്നാല്‍ ആക്രമണത്തെ തുടര്‍ന്ന് ബാരലിന് 100 ഡോളര്‍ വരെ വില കുതിച്ച് കയറിയേക്കാമെന്നാണ്  ട്രേഡര്‍മാര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

പത്ത് ഹൈടെക് ഡ്രോണുകളാണ് സൗദി എണ്ണപ്പാടത്ത് ആക്രമണം നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദിക്ക് മേല്‍ അത് കടുത്ത ആഘാതമാണുണ്ടാക്കിയത്. അതിനാല്‍ ഇത് സൗദിയെ മാത്രമല്ല ലോകത്തിലെ മൊത്തം എണ്ണവിതരണത്തിന് മേല്‍ കടുത്ത ആഘാതമാണുണ്ടാക്കാന്‍ പോകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category