1 GBP = 89.20 INR                       

BREAKING NEWS

ടോറികള്‍ ബ്രക്സിറ്റിന് വേണ്ടി പോരാടിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി നിന്ന ലേബറിന് മുട്ടന്‍ പണി കൊടുത്ത് ഉറച്ചബ്രെക്സിറ്റ് വിരുദ്ധ നിലപാടുമായി ലിബറല്‍ ഡെമോക്രാറ്റുകള്‍ ഇടം പിടിച്ചു; സെക്കന്‍ഡ് റഫറണ്ടവും വേണ്ട ബ്രക്സിറ്റും വേണ്ടെന്ന നിലപാടെടുത്ത് ബ്രക്സിറ്റ് വിരുദ്ധരുടെ ആശ്രയമായി മാറി ലിബറല്‍ ഡെമോക്രാറ്റ്സ് പാര്‍ട്ടി

Britishmalayali
kz´wteJI³

വ്യക്തമായതും കടുത്തതുമായ ബ്രക്സിറ്റ് വിരുദ്ധ നിലപാടുകളില്‍ നിന്നും പരമാവധി നേട്ടമുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ എന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ടോറികള്‍ ബ്രക്സിറ്റിന് വേണ്ടി പോരാടിയപ്പോള്‍  ബ്രെക്സിറ്റ് വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി നിന്ന ലേബറിന് മുട്ടന്‍ പണി കൊടുത്ത് ഉറച്ച ബ്രക്സിറ്റ് വിരുദ്ധ നിലപാടുമായാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ ഇടം പിടിച്ചിരിക്കുന്നത്. സെക്കന്‍ഡ് റഫറണ്ടവും വേണ്ട ബ്രക്സിറ്റും വേണ്ടെന്ന നിലപാടെടുത്ത് ബ്രക്സിറ്റ് വിരുദ്ധരുടെ ആശ്രയമായി മാറിയിരിക്കുകയാണ് ലിബറല്‍ ഡെമോക്രാറ്റ്സ് പാര്‍ട്ടിയിപ്പോള്‍.

തങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബ്രക്സിറ്റ് പൂര്‍ണമായും നിര്‍ത്തി വയ്ക്കുമെന്ന വ്യക്തമായ നിലപാടെടുത്ത് അതിന് വേണ്ടി പ്രചാരണം നടത്താന്‍ ഇറങ്ങിയിരിക്കുകയാണ് ലിബറല്‍ ഡെമോക്രാറ്റുകളിപ്പോള്‍. ഇന്നലെ ഉച്ചയ്ക്ക് ശേഷം ബോണ്‍മൗത്തില്‍ വച്ച് നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഡെലിഗേറ്റുകള്‍ പാര്‍ട്ടിയുടെ നിര്‍ണായകമായ ഈ നിലപാടിനെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടുണ്ട്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രക്സിറ്റിനായുള്ള ആര്‍ട്ടിക്കിള്‍ 50 റദ്ദ് ചെയ്യുന്നതിനെ അനുകൂലിച്ചാണ് ഡെലിഗേറ്റുകള്‍ വോട്ട് ചെയ്തിരിക്കുന്നത്.

ഇതിലൂടെ രണ്ടാമതൊരു റഫറണ്ടമില്ലാതെ തന്നെ ബ്രക്സിറ്റിന് തടയിടാനാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ ലക്ഷ്യമിടുന്നത്. ഇതിന് മുമ്പ് രണ്ടാമതൊരു റഫറണ്ടത്തിന് വേണ്ടി പ്രചാരണം നടത്തിയ ചരിത്രമാമ് ജോ സ്വിന്‍സന്റെ നേതൃത്വത്തിലുളള ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്കുള്ളത്. ലിബറല്‍ ഡെമോക്രാറ്റുകളുടെ  ഭൂരിപക്ഷ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കി യുകെയെ യൂറോപ്യന്‍ യൂണിയനില്‍ തന്നെ നിലനിര്‍ത്തുമെന്ന് ഉറപ്പേകുന്ന പ്രമേയത്തെ അനുകൂലിച്ചാണ് ഇന്നലത്തെ കോണ്‍ഫറന്‍സില്‍ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ അഞ്ചിലൊന്ന് വോട്ടുകളും നേടുമെന്നാണ് ചില പോളിംഗ് കമ്പനികള്‍ പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം 2017ല്‍ പാര്‍ട്ടി നേടിയിരിക്കുന്നതിനേക്കാള്‍ ഏഴ് ശതമാനം അധിക വോട്ടുകളായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ നേടാന്‍ പോകുന്നത്. വ്യക്തമായ ബ്രക്സിറ്റ് ഡീല്‍ നേടുക മാത്രമാണ് 2016ലെ റഫറണ്ടത്തിലെ ജനവിധി അനുസരിച്ച് ചെയ്യേണ്ടതെന്നാണ് സ്വിന്‍സന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രക്സിറ്റ് കാര്യത്തില്‍ അവിടെയും ഇവിടെയും തൊടാത്ത നിലപാടെടുത്ത ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിയില്‍ നിന്നടക്കം നിരവധി പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ പുതിയ നിലപാടിനെ തുടര്‍ന്ന് ലിബറല്‍ ഡെമോക്രാറ്റ് പാളയത്തിലേക്കെത്തുമെന്ന് പ്രവചനമുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category