1 GBP = 92.40 INR                       

BREAKING NEWS

ഹെല്‍മെറ്റിനും സീറ്റ് ബെല്‍റ്റിനും അടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്ന കേസുകളിലൊന്നും പിഴ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കില്ല; കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനത്തിനുള്ളത് പരിമിതമായ അധികാരം മാത്രം; കുത്തനെ ഉയര്‍ത്തിയ പിഴത്തുക കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം; കോംപൗണ്ടിങ് രീതി നടപ്പാക്കുന്നതു നിയമ വകുപ്പിന്റെ പരിഗണനയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേന്ദ്രം നിശ്ചയിച്ച മോട്ടോര്‍ വാഹന നിയമപ്രകാരം വര്‍ദ്ധിപ്പിച്ച പിഴത്തുകയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി സംസ്ഥാനം സ്വന്തം അധികാരം പ്രയോഗിക്കാന്‍ തീരുമാനിച്ചാലും അത് വേണ്ടവിധത്തില്‍ നടക്കില്ലെന്ന് വിലയിരുത്തല്‍. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനത്തിന് പരിമിതമായ അധികാരം മാത്രമുള്ളതാണ് ഇതില്‍ വിഷയമാകുന്നത്. കുറഞ്ഞ നിരക്കിനെക്കാള്‍ പിഴ ഉയര്‍ത്തിയ ഏതാനും ഇനങ്ങളില്‍ മാത്രമാണ് ഇളവിന് സാധ്യത.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്ന കേസുകളിലൊന്നും പിഴ കുറയാനിടയില്ല. ഇതുസംബന്ധിച്ച് ഗതാഗത സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതല യോഗം ഇത് പരിശോധിക്കും. കേന്ദ്രനിയമത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് കുറഞ്ഞ പിഴ മുതല്‍ പരമാവധി ഈടാക്കേണ്ടതുവരെ നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാനദണ്ഡമില്ലാത്ത മൂന്നോ നാലോ ഇനങ്ങളില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞ പിഴ നിശ്ചയിക്കാനാകൂ. ഈ പ്രതിസന്ധി മറികടക്കാനാകുമോ എന്നും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. കേന്ദ്രനിയമത്തിന് എതിരായ നടപടികള്‍ക്ക് നിയമസാധുത ലഭിക്കില്ലെന്ന നിയമോപദേശം അനൗദ്യോഗികമായി കിട്ടിയിട്ടുണ്ട്.

സംസ്ഥാനത്തിന് പിഴ കുറയ്ക്കാനാകുന്നവ ഇവ മാത്രമാണ്: ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ അമിതവേഗതയ്ക്ക് 1000 മുതല്‍ 2000 വരെയാണ് കേന്ദ്രനിയമത്തില്‍ പിഴ. ഇതില്‍ സംസ്ഥാനം 1500 രൂപയാണ് പിഴ നിശ്ചയിച്ചത്. ഇത് കുറഞ്ഞ നിരക്കായ 1000-ത്തിലേക്ക് കുറയ്ക്കാനാകും. അപകടകരമായ ഡ്രൈവിങ്ങിന് 1000-നും 5000-നും ഇടയില്‍ പിഴ ഈടാക്കാം, 3000 രൂപയാണ് സംസ്ഥാനം നിശ്ചയിച്ച കോമ്പൗണ്ടിങ് ഫീസ്. ഇതിലും കുറവ് വരുത്താനാകും.

ശാരീരിക അവശതകളുള്ള സമയത്ത് വാഹനമോടിക്കുന്നതിന് 500 മുതല്‍ 2000 രൂപവരെയാണ് കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ 1000 രൂപ ഈടാക്കാനാണ് സംസ്ഥാനം തീരുമാനിച്ചത്. ഇത് കുറഞ്ഞ നിരക്കായ 500 രൂപയിലേക്ക് താഴ്ത്താനാകും. പിഴ ചുമത്താന്‍ അധികാരമുള്ള ഉദ്യോഗസ്ഥന് ഏതൊക്കെ നിയമലംഘനങ്ങള്‍ക്ക് ഇപ്രകാരം പിഴ പരമാവധി കുറയ്ക്കാമെന്നതിന്റെ സാധ്യതകളാണു പരിശോധിക്കുന്നതെന്നു നിയമ വകുപ്പു വൃത്തങ്ങള്‍ പറഞ്ഞു.

മോട്ടോര്‍ വാഹന നിയമത്തിലെ ഏകദേശം 34 ലംഘനങ്ങള്‍ക്കു മാത്രമേ കോംപൗണ്ടിങ് രീതി നടപ്പാക്കാനാകുകയുള്ളൂവെന്നു നിയമമന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചിട്ടുണ്ട്. നിയമ ഭേദഗതിയോട് എതിര്‍പ്പു പ്രകടിപ്പിച്ച മറ്റു സംസ്ഥാനങ്ങള്‍ എന്താണു ചെയ്യുന്നതെന്നു നിയമ വകുപ്പ് അനൗദ്യോഗികമായി ആരായുന്നുണ്ട്. അവിടങ്ങളിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മോട്ടര്‍ വാഹന നിയമ ഭേദഗതി പ്രകാരം ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രവാസികളെ വെട്ടിലാക്കുന്നു. കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുന്നതിനുള്ള സാവകാശം ഒരു വര്‍ഷമായി ചുരുക്കിയതാണു പ്രവാസികളെ ഉള്‍പ്പെടെ പ്രയാസത്തിലാക്കുന്നത്. സാധാരണ നാട്ടിലെത്തുമ്പോള്‍ പിഴയൊടുക്കിയാണു പലരും ലൈസന്‍സ് പുതുക്കിയിരുന്നത്. നേരത്തേ, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ ഒരു മാസം ഗ്രേസ് പീരിയഡും പിഴയോടെ പുതുക്കാന്‍ 5 വര്‍ഷം സാവകാശവുമുണ്ടായിരുന്നു. ഭേദഗതി ചെയ്ത നിയമത്തില്‍ ഗ്രേസ് പീരിയഡ് നിര്‍ത്തലാക്കി. ഒരു വര്‍ഷത്തിനകം പുതുക്കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും. പുതിയ ലൈസന്‍സ് ലഭിക്കാന്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category