1 GBP = 92.40 INR                       

BREAKING NEWS

ഫ്ളാറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയുള്ള നേതാക്കളുടെ പിന്തുണാ നാടകങ്ങള്‍ക്ക് തുടരുന്നു; ഇനി എല്ലാ കണ്ണുകളും കോടതിയിലേക്ക്; മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു കളയാനുള്ള സമയപരിധി അവസാനിച്ചതോടെ നഗരസഭ നല്‍കിയ നോട്ടിസിനെതിരെ ഫ്ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും; നിയമാനുസൃതമായി നിലവിലെ ഉടമകള്‍ക്ക് വിറ്റതാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകി ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍; ബില്‍ഡേഴ്സിനെതിരെ നടപടി ഇല്ലാത്തത് എന്തേ എന്നു ചോദിച്ചു സുധീരനും കാനവും

Britishmalayali
kz´wteJI³

കൊച്ചി: മരടില്‍ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച കാലാവധി കഴിഞ്ഞു. ഇതോടെ ഫ്ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോകണം എന്നാവശ്യപ്പെട്ട് മരട് മുന്‍സിപ്പാലിറ്റി സമര്‍പ്പിച്ച നോട്ടീസും ആരും മുഖവിലയ്‌ക്കെടുത്തില്ല. ഇതോടെ ഈ വിഷയം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തും. അപ്പോള്‍ എന്തുസംഭവിക്കുമെന്ന ആശങ്കയാണ് എല്ലായിടത്തും. രാഷ്ട്രീയ നേതാക്കള്‍ പിന്തുണയുമായി എത്തുന്നുണ്ടെങ്കിലും അത് എത്രകണ്ട് ഗുണകരമാകും എന്ന കാര്യത്തിലും ആര്‍ക്കുമൊരു ഉറപ്പുമില്ല. വിധി നടപ്പിലാക്കാതിരുന്നാല്‍ സര്‍ക്കാറിന് അടുത്ത പ്രഹരം കൂടി കോടതിയില്‍ നിന്നും ഏല്‍ക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഇതോടെ സുപ്രീംകോടതി ഇനി എന്തു നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്.

അതേസമയം നഗരസഭ നല്‍കിയ നോട്ടിസിന് എതിരെ ഫ്ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. പ്രശ്നം ചര്‍ച്ച ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഫ്ളാറ്റ് ഉടമകള്‍ റിലേ സത്യഗ്രഹം തുടരുകയാണ്. ഒഴിപ്പിക്കില്ല എന്നു സര്‍ക്കാര്‍ അറിയിച്ചാല്‍ മാത്രമേ സമര രംഗത്തു നിന്നു പിന്മാറുകയുള്ളൂ എന്നാണു സമരക്കാരുടെ നിലപാട്. വിഷയം ചര്‍ച്ച ചെയ്യാനായി സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറായതു തങ്ങളുടെ ആദ്യ വിജയമാണെന്നും അവര്‍ പറഞ്ഞു. നാളെ മൂന്നരയ്ക്കു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണു സര്‍വകക്ഷി യോഗം. അതേ സമയം, യോഗം തീരുമാനിച്ചതു തങ്ങളോട് ആലോചിക്കാതെ ആണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എങ്കിലും, പങ്കെടുക്കണമെന്ന് പിന്നീടു മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടതിനാല്‍ യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശം പരിമിതമായ ആയുധങ്ങള്‍ മാത്രമാണുള്ളതെന്നു നിയമമന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി. ഉടമകളെ സഹായിക്കുക എന്നതാണു നിലപാട്. ആരെയും കുടിയൊഴിപ്പിക്കാന്‍ പാടില്ല എന്നാണു നയം. നടപ്പാക്കാന്‍ പ്രയാസമുള്ള വിധികള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണ് അദ്ദേഹം പറഞ്ഞു. എന്നാല്‍, വിവാദ മുറുകുമ്പോള്‍ ഈ വിഷയത്തില്‍ കൈമലര്‍ത്തുകയാണ് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ കൈമലര്‍ത്തി ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍. ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി നിലവിലെ ഉടമകള്‍ക്ക് വിറ്റതാണെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി.

നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് നിര്‍മ്മാതാക്കള്‍ ഇപ്പാള്‍ നല്‍കിയിരിക്കുന്നത്. പദ്ധതിയുമായി യതൊരു ബന്ധവുമില്ലെന്നും നിര്‍മ്മാതാക്കള്‍ നഗരസഭാ സെക്രട്ടറിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. നഗരസഭ എന്തിനാണ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മനസ്സിലാകുന്നില്ലെന്നും മറുപടിക്കത്തില്‍ അവര്‍ പറയുന്നുണ്ട്. നിലവിലെ ഉടമസ്ഥരാണ് ഫ്‌ളാറ്റുകള്‍ക്ക് കരമടയ്ക്കുന്നത്. അതിനാല്‍തന്നെ അവയുടെ ഉടമസ്ഥാവകാശം അവര്‍ക്കാണുള്ളതെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ പറയുന്നു.

തീരദേശനിയമം ലംഘിച്ച് നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മരടിലെ അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള അവസാന നിയതി ഇന്നാണ്(സെപ്റ്റംബര്‍ 15, ഞായറാഴ്ച) അവസാനിക്കുന്നത്. ഒഴിഞ്ഞുപോയില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ നിയമവിരുദ്ധമായി നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വമില്ലെന്ന് ഇപ്പോള്‍ പറയുന്ന ഫ്ളാറ്റ് ബില്‍ഡേഴ്‌സ് നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം.സുധീരന്‍ ആവശ്യപ്പെട്ടു. ബില്‍ഡേഴ്‌സില്‍നിന്ന് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസ ചെലവും ഈടാക്കി ഫ്ളാറ്റ് നിവാസികള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബില്‍ഡേഴ്‌സിനെ പ്രോസിക്യൂട്ട് ചെയ്യണം-സുധീരന്‍ ആവശ്യപ്പെട്ടു. നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി വേണമെന്നും കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.

നേരത്തെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ളാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നായിരുന്നു മരട് നഗരസഭാ നോട്ടീസ്. പല ഫ്ളാറ്റ് ഉടമകളും നോട്ടീസ് കൈപ്പറ്റാത്തതിനാല്‍ കെട്ടിടത്തിന് മുകളില്‍ പതിക്കുകയായിരുന്നു നഗസഭ സെക്രട്ടറി. ഈ നോട്ടീസിനുള്ള മറുപടിയിലാണ് പാര്‍പ്പിട സമുച്ഛയത്തിന്റെ നിര്‍മ്മാതാക്കള്‍ കൈമലര്‍ത്തുന്നത്. ഫ്ളാറ്റുകള്‍ നിയമാനുസൃതം ഉടമകള്‍ക്ക് വിറ്റതാണ്. പദ്ധതിയുമായി നിലവില്‍ തങ്ങള്‍ക്ക് ബന്ധമില്ല. ഉടമകള്‍ തന്നെയാണ് നികുതി അടക്കുന്നത്. നഗരസഭ പിന്നെ എന്തിന് നോട്ടീസ് നല്‍കിയെന്നാണ് നിര്‍മ്മാതാക്കളുടെ ചോദ്യം.

375 കുടുംബങ്ങളാണു ഫ്‌ളാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കില്‍ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്‌ളാറ്റുകള്‍, മറ്റു കെട്ടിടങ്ങള്‍, ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സ്‌കൂളുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ അതതു വില്ലേജ് ഓഫിസര്‍മാര്‍ കണയന്നൂര്‍ തഹസില്‍ദാര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം.ആരിഫ് ഖാന്‍ പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ നല്‍കിയ പരസ്യത്തിനു ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ചുരുക്കപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. 18ന് സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട റിപ്പോര്‍ട്ട് എന്താകുമെന്നതിലും അനിശ്ചിതത്വമുണ്ട്. 20ന് ആണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകണം.

പൊളിക്കാനുള്ള ഉത്തരവുവരുന്നതുവരെ ഫ്‌ളാറ്റുടമകള്‍ സുപ്രീംകോടതിയിലെത്തിയിരുന്നില്ല. ഉത്തരവ് സ്റ്റേചെയ്യാന്‍ ജസ്റ്റിസ് മിശ്ര വിസമ്മതിച്ചതിനുപിന്നാലെ അവധിക്കാലത്ത് മറ്റൊരു ബെഞ്ചില്‍നിന്ന് റിട്ട് ഹര്‍ജിക്കാര്‍ സ്റ്റേ വാങ്ങിയത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല രോഷാകുലനാക്കിയത്. സ്റ്റേ നല്‍കിയ ബെഞ്ചിനെതിരേ വാക്കാല്‍ പരാമര്‍ശം നടത്താന്‍പോലും ജസ്റ്റിസ് മിശ്ര മടിച്ചില്ല. പുനഃപരിശോധനാഹര്‍ജിയും കോടതി തള്ളിയതോടെ ഉത്തരവുനടപ്പാക്കിയത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളെന്തെങ്കിലും എത്തിയിട്ടുണ്ടോയെന്ന് ജസ്റ്റിസ് മിശ്ര രജിസ്ട്രിയില്‍ പരിശോധിച്ചുവെന്നാണറിയുന്നത്. റിപ്പോര്‍ട്ട് നല്‍കിയില്ലെന്നുമാത്രമല്ല, ആരും കോടതിയലക്ഷ്യഹര്‍ജി നല്‍കിയിട്ടുമില്ലെന്ന് വ്യക്തമായതോടെ കേസ് വീണ്ടും സ്വമേധയാ ലിസ്റ്റ് ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഈമാസം 23-നു ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി മറുപടി നല്‍കേണ്ടിവരും. ചുരുങ്ങിയ ദിവസത്തിനകം പൊളിക്കാനാകില്ലെന്നോ ഫ്‌ളാറ്റുടമകളുടെ എതിര്‍പ്പോ ഉയര്‍ത്തി റിപ്പോര്‍ട്ട് നല്‍കിയാല്‍പ്പോലും കോടതി അതെങ്ങനെ കാണുമെന്ന് പറയാനാകില്ല. ചീഫ് സെക്രട്ടറിയെ പ്രതിരോധിക്കാന്‍ ആര് ഹാജരാകുമെന്നതാണ് അടുത്ത ചോദ്യം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ ഉറപ്പുപറഞ്ഞിട്ടില്ല.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category