1 GBP = 92.40 INR                       

BREAKING NEWS

ചന്ദ്രനില്‍ വീണുറങ്ങിയ വിക്രം വീണ്ടും ഉണരുമോ? വിക്രം ലാന്‍ഡറുമായി ഭൂമിയിലേക്കുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് എട്ടു ദിവസം കഴിഞ്ഞെങ്കിലും ഉണര്‍ത്താനുള്ള വഴികള്‍ തേടി ഇസ്രോ; അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ 65 കോടിയുടെ ഭീമന്‍ ആന്റിനയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍; ചന്ദ്രയാന്‍ -1നും മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും ഉപയോഗിച്ച പടുകൂറ്റന്‍ ആന്റിന വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷ; ലാന്‍ഡറിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നു കൊണ്ടിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു

Britishmalayali
kz´wteJI³

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ലോകം ആദരിക്കുന്ന ഒരു വിജയമാരുന്നു. അന്തിമ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും ശാസ്ത്രത്തിന്റെ കണ്ണില്‍ അത് വലിയ നേട്ടമാണ്. ഈ വിജയം പൂര്‍ണമായും കൈവരിക്കാന്‍ സാധിക്കാതെ പോയത് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതു കൊണ്ടാണ്. ഈ ലാന്‍ഡറിനെ വീണ്ടും ഉണര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ഐഎസ്ആര്‍ഒ. കഴിഞ്ഞ ഒരാഴ്ച്ചയായി നഷ്ടമായ സിഗ്‌നല്‍ ബന്ധം എങ്ങനെ വീണ്ടെടുക്കാം എന്ന പരിശ്രമത്തിലാണ് ഇസ്രോയിലെ ശാസ്ത്രജ്ഞര്‍. അതിന് വേണ്ടി സുപ്രധാനമായ ഒരു ശ്രമം കൂടി നടത്താന്‍ ഒരുങ്ങുന്നുണ്ട്.

സെപ്റ്റംബര്‍ 7 അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് ലാന്‍ഡറുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. എന്നാല്‍ അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാര്‍ക്കിന് വിക്രം ലാന്‍ഡറെ ഉണര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32 മീറ്റര്‍ വ്യാസമുള്ള ഒരു ആന്റിനയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററും (ബാര്‍ക്ക്) ബെംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കിന്റെ ഭാഗമായ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എസില്‍) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ഥാപനം വിക്രം ലാന്‍ഡറുമായി സിഗ്നല്‍ സ്ഥാപിക്കാന്‍ ഒരു പങ്കുവഹിക്കുമെന്നാണ് അറിയുന്നത്.

കാലിഫോര്‍ണിയയിലെ ഗോള്‍ഡ്‌സ്റ്റോണ്‍, സ്‌പെയിനിലെ മാഡ്രിഡ്, ഓസ്‌ട്രേലിയയിലെ കാന്‍ബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്പേസ് നെറ്റ്വര്‍ക്കുകള്‍ക്കൊപ്പം ഇന്ത്യയിലെ ഭീമന്‍ ആന്റിനയും പ്രവര്‍ത്തിക്കും. ഇതുവഴി നഷ്ടമായ സിഗ്‌നല്‍ വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാര്‍ക്കിന്റെ വക്താവ് പറയുന്നതനുസരിച്ച് 32 മീറ്റര്‍ ആന്റിനയ്ക്ക് ഒരു ടെന്നീസ് കോര്‍ട്ടിന്റെ അഞ്ചിരട്ടി വലുപ്പമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന്റിനകളില്‍ ഒന്നാണിത്. 65 കോടി രൂപ ചെലവിട്ടാണ് ആന്റിന നിര്‍മ്മിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ -1, മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്നിവയ്ക്കും ഇതേ ആന്റിന ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആന്റിന ബഹിരാകാശ പേടകത്തില്‍ നിന്ന് സിഗ്നലുകള്‍ സ്വീകരിക്കുകയും ബഹിരാകാശ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് ബഹിരാകാശ പേടകത്തിലേക്ക് കമാന്‍ഡുകള്‍ കൈമാറുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തില്‍ രണ്ട് വഴികളുള്ള ആശയവിനിമയം പ്രവര്‍ത്തിക്കുന്നുണ്ട്. ചന്ദ്രയാന്‍ -2 ന്റെ ഓര്‍ബിറ്ററും നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് ലാന്‍ഡറിലേക്കുള്ള വണ്‍വേയുമാണത്.

അതേസമയം ലാന്‍ഡറില്‍ നിന്ന് സിഗ്നല്‍ ലഭിക്കാനുള്ള സാധ്യത ആന്റിന ഉപയോഗിച്ചുള്ള പരീക്ഷണത്തിലും നടക്കാതെ പോയാല്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത അവസ്ഥ വരും. എങ്കിലും അവസാന വട്ട പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം പരിശ്രമത്തിലാണ്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ഓര്‍ബിറ്ററിന് ഇതുവരെ സാധിച്ചിട്ടില്ല. ലാന്‍ഡര്‍ കിടക്കുന്ന സ്ഥലം നേരത്തെ തന്നെ കണ്ടെത്തിയെങ്കിലും ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഒരു ചാന്ദ്ര ദിവസമാണ് (ഭൂമിയിലെ 14 ദിവസങ്ങള്‍) വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ദൗത്യമുള്ളത്. ഇനി ഒരാഴ്ച മാത്രമേ ലാന്‍ഡറിന് ആയുസ് ശേഷിക്കുന്നൊള്ളൂ. അതുകൊണ്ട് എത്രയും വേഗം സിഗ്‌നല്‍ വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതിനു ശേഷം ലാന്‍ഡറുമായി ഒരിക്കലും ബന്ധം സ്ഥാപിക്കാന്‍ കഴിയില്ല.

ലാന്‍ഡറിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസം കഴിയുന്തോറും പ്രതീക്ഷ മങ്ങുകയാണെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഐഎസ്ആര്‍ഒ ട്രാക്കിങ് ആന്‍ഡ് കമാന്‍ഡിങ് നെറ്റ്വര്‍ക്കിലെ സംഘം ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനാകും. എന്നാല്‍ ആ പ്രതീക്ഷയും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. സിഗ്നലുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധം വിക്രം ലാന്‍ഡറിന് പ്രശ്നങ്ങള്‍ സംഭവിച്ചിരിക്കുമോ എന്ന ആശങ്കയും ശക്തമായിരിക്കയാണ്.

സെപ്റ്റംബര്‍ എട്ടിനാണ് ചന്ദ്രോപരിതലത്തില്‍ വിക്രമിനെ കണ്ടെത്തിയതായി ഇസ്‌റോ അറിയിച്ചത്. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പതിച്ചതായും തകര്‍ന്നിട്ടില്ലെന്നുമാണ് നിഗമനം. ഓര്‍ബിറ്റര്‍ (2,379 കിലോഗ്രാം ഭാരം, എട്ട് പേലോഡുകള്‍), 'വിക്രം' (1,471 കിലോഗ്രാം, നാല് പേലോഡുകള്‍), 'പ്രജ്ഞാന്‍' (27 കിലോഗ്രാം, രണ്ട് പേലോഡുകള്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു ചന്ദ്രയാന്‍ -2 ബഹിരാകാശ പേടകം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category