kz´wteJI³
എന്‍എച്ച്എസില്‍ നഴ്സിംഗ് ക്ഷാമം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ കാന്‍സര്‍ രോഗികളെ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് യുകെയിലാണ് ജീവിക്കന്നതെങ്കില് കാന്‍സര്‍ വന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറഞ്ഞിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് നഴ്സുമാരുടെ ക്ഷാമം മൂലം കാന്‍സര്‍ ചികിത്സ അവതാളത്തിലായേക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്. ഇത്തരത്തില്‍ കാന്‍സര്‍ കെയര്‍ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനറല്‍ നഴ്സുമാര്‍ക്ക് കാന്‍സര്‍ കെയര്‍ നഴ്സാകാന്‍ അവസരങ്ങള്‍ ഏറെയാണെന്നും വെളിപ്പെട്ടിട്ടുണ്ട്.
സ്പെഷ്യലിസ്റ്റ് നഴ്സുമാര്‍ക്ക് പരിധിയില്‍ കവിഞ്ഞ ജോലിഭാരമുണ്ടായതിനെ തുടര്‍ന്നാണ് കാന്‍സര്‍ രോഗികള്‍ക്ക് നിര്‍ണായകമായ കെയര്‍ ലഭിക്കാത്ത ദുരവസ്ഥ വര്‍ധിച്ചിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. യുകെയിലെ ചില റീജിയണുകളില്‍ പത്തിലൊന്ന് സ്പെഷ്യലിസ്റ്റ് നഴ്സ് പോസ്റ്റുകളും ആളെ ലഭിക്കാതെ ഒഴിഞ്ഞ് കിടക്കുന്ന ദുരവസ്ഥയാണുള്ളത്. കാന്‍സര്‍ വര്‍ക്ക് ഫോഴ്സ് താറുമാറായിരിക്കുന്നതിനാല്‍ അത് രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് കടുത്ത ഭീഷണിയാണുയര്ത്തുന്നതെന്നാണ് ചാരിറ്റിയായ മാക് മില്ലന് കാന്‍സര്‍ സപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
ഈ ഒരു സാഹചര്യത്തില്‍ സ്പെഷ്യലിസ്റ്റ് കാന്‍സര്‍ നഴ്സുമാര്‍ തങ്ങളുടെ വാര്‍ഷിക അവധിയുടെ സമയത്ത് പോലും ഈ രംഗത്തെ പുതിയ വികസനങ്ങളെയും ട്രീറ്റ് മെന്റുകളെയും കുറിച്ച് മനസിലാക്കുന്നതിനുള്ള പരിശീലനത്തിന് പോകാന്‍ നിര്‍ബന്ധിതമാകുന്നുവെന്നും ചാരിറ്റി വെളിപ്പെടുത്തുന്നു.കാന്‍സര്‍ രംഗത്തെ നഴ്സുമാരുടെ ക്ഷാമം ഇത്തരത്തില്‍ രൂക്ഷമായിരിക്കുന്നതിനാല്‍ ജനറല്‍ നഴ്സുമാര്‍ കാന്‍സര്‍ സ്പെഷ്യലിസ്റ്റുകളാകാന് പരിശീലനം നേടാന്‍ സമയം കണ്ടെത്താന്‍ ഏറെ പാടുപെടുന്നുവെന്നും ഈ ചാരിറ്റി നടത്തിയ പഠനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ചാരിറ്റി ഇതിനായി 260 കാന്‍സര്‍ നഴ്സ് സ്പെഷ്യലിസ്റ്റുകളെയാണ് സര്‍വേയ്ക്ക് വിധേയമാക്കിയിരുന്നത്. തങ്ങള്‍ വാര്‍ഷിക ലീവിന്റെ സമയത്ത് കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ട്രെയിനിംഗിനായി പോകാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് അവരില്‍ അഞ്ചിലൊന്ന് പേര് അഥവാ 22 ശതമാനം പേര് വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് മേല്‍ വരുന്ന ജോലിഭാരം കടുത്തതാണെന്നാണ് 39 ശതമാനം പേര് വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ മേല്‍ വരുന്ന അമിത ജോലിഭാരം കാരണം തങ്ങളുടെ രോഗീപരിചരണത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് 44 ശതമാനം നഴ്സുമാരും വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് പരിശീലനത്തിനായി കൂടുതല്‍ സമയം ലഭിച്ചാല്‍ കാന്‍സര്‍ രോഗികള്‍ക്ക് തങ്ങള്‍ പ്രദാനം ചെയ്യുന്ന കെയര്‍ മെച്ചപ്പെടുത്താനാവുമെന്നാണ് 76 ശതമാനം പേര് പ്രതികരിച്ചിരിക്കുന്നത്.
മലയാളി നഴ്സുമാര്‍ക്കും കാന്‍സര്‍ കെയര്‍ നഴ്സാകാം
എന്‍എച്ച്എസില്‍ ജോലിക്ക് കയറി പതിവ് പ്രമോഷനുകളില്‍ മാത്രം ശ്രദ്ധിച്ച് പോകുന്ന യുകെയിലെ മലയാളി നഴ്സുമാര്‍ക്ക് എന്ത് കൊണ്ട് സ്പെഷ്യലിസ്റ്റ് നഴ്സിംഗ് കെയറിന് ശ്രമിച്ച് കൂടാ? കാന്‍സര്‍ കെയര്‍ പോലെ നൂലാമാലകള്‍ ഏറെയുളഅള സ്പെഷ്യലിസ്റ്റ്കെയര് നഴ്സിംഗിന് അവസരങ്ങള്‍ ഏറെയാണ്. ഈ രംഗത്തെ സങ്കീര്‍ണതകള്‍ വര്‍ധിച്ച് വരുന്നതിനാല്‍ ഈ രംഗത്ത് ജനറല്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍ പെരുകി വരുകയാണ്.അതിനാല്‍ സാമ്പ്രദായിക പ്രമോഷനുകള്‍ക്ക് കാത്തിരിക്കാതെ പ്രത്യേക ട്രെയിനിംഗ് നേടി കാന്‍സര്‍ കെയര്‍ നഴ്സാകുന്ന കാര്യം മലയാളി നഴ്സുമാര്‍ പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നാണ് വിഗദ്ധര്‍ നിര്‍ദേശിക്കുന്നത്.
കാന്‍സര്‍ കെയര്‍ നഴ്സുമാര്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ച് വരുന്ന അവസ്ഥയാണുള്ളതെന്നാണ് യൂണിവേഴ്സിറ്റ് ഹോസ്പിറ്റല്‍ സൗത്താംപ്ടണ്‍ എന്‍എച്എസ് ഫൗണ്ടേഷന് ട്രസ്റ്റിലെ ഹെഡ് ഓഫ് കാന്‍സര്‍ നഴ്സിംഗും നാഷണല്‍ ഫോറം ഓഫ് ലീഡ് കാന്‍സര്‍ നഴ്സസിന്റെ ചെയര്‍വുമണുമായ അലിസന് കീന്‍ വെളിപ്പെടുത്തുന്നത്. കാന്‍സര്‍ ട്രീറ്റ്മെന്റ് കെയര്‍ എന്നിവ യഥോചിതം ലഭ്യമാക്കുന്നതില്‍ കാന്‍സര്‍ നഴ്സുമാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍ ഇതിലേക്ക് ചുവട് മാറുന്ന ജനറല്‍ നഴ്സുമാര്‍ക്ക് അവസരമേറെയായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ജനറല്‍ നഴ്സുമാര്‍ക്ക് കാന്‍സര്‍ കെയര്‍ നഴ്സാകുന്നതിന് പരിശീലനം നല്‍കുന്നതിനുള്ള ഫണ്ടുകളുടെ അപര്യാപ്തയുള്ളതിനാല് ഇത്തരം അവസരങ്ങള്‍ നഴ്സുമാര്‍ക്ക് ചുരുങ്ങുന്നുവെന്ന ആശങ്കയും ഈ മേഖലയിലെ വിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam