1 GBP = 92.00 INR                       

BREAKING NEWS

മടിയുള്ള തലച്ചോറിനെ മെരുക്കിയെടുക്കാന്‍ കവന്‍ട്രിയില്‍ എത്തിയത് 48 കൗമാരക്കാര്‍; രണ്ടു നാളത്തെ മൈന്‍ഡ് മാപ്പിങ്ങില്‍ രൂപപ്പെട്ടത് ഭാവിയിലേക്കുള്ള വഴികള്‍, നാളെ മുതല്‍ എന്ന ചിന്തക്ക് അവധി നല്‍കി ഇന്ന് മുതല്‍ എന്ന തീരുമാനവുമായി ഡോ. ബിജുവും കുട്ടികളും ആവേശമായതിങ്ങനെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ആല്‍ബര്‍ട് ഐന്‍സ്റ്റീന്റെ തലച്ചോറില്‍ എന്തെങ്കിലും സ്പെഷ്യല്‍ ആയി ഉണ്ടോയെന്നറിയാന്‍ മരണ ശേഷം അദ്ദേഹത്തിന്റെ തലച്ചോര്‍ നീക്കം ചെയ്തു പ്രത്യേക പരിശോധന നടത്തിയ സംഭവം ലോക പ്രശസ്തമാണ്. തനിക്കു ബുദ്ധിയും ശേഷിയും കുറവുണ്ടെന്ന് കരുതുന്നവരെ പ്രചോദിപ്പിക്കാന്‍ എല്ലാക്കാലത്തും പരിശീലകര്‍ ഉപയോഗിക്കുന്ന ഉദാഹരണവുമാണ് ഐസ്റ്റീന്റെ കഥ. തലച്ചോര്‍ പരിശോധനയില്‍ വ്യത്യസ്തമായി ഒന്നും കണ്ടെത്താന്‍ കഴിയാതെ പോയതോടെയാണ് എല്ലാവരെയും പോലെ അദ്ദേഹത്തിന്റെ തലച്ചോറും സാധാരണമായിരുന്നു എന്ന് ലോകത്തിനു ബോധ്യമായത്.

ഈ ബോധ്യപ്പെടലില്‍ ലോകം മറ്റൊരു കാര്യം കൂടി ഉറപ്പിച്ചു, അലസതയും വിരസതയും ഒക്കെ ചേര്‍ന്നാണ് ഒരാളെ പരാജിതനാക്കുന്നത്. അപ്പോള്‍ വിജയിക്കാന്‍ ഒറ്റ വഴിയേയുള്ളൂ, വ്യത്യസ്തമായി ചിന്തിക്കുക, തനിക്കും കഴിയുമെന്ന് മനസ്സില്‍ ഉറപ്പിക്കുക, അതിനായി പരിശ്രമിക്കുക. ഇത്തരം കാര്യങ്ങള്‍ ഒരു ശീലമാക്കുക. വിജയം ആ വ്യക്തിയെ തേടി എത്താതിരിക്കില്ല, ലോകം ഇന്നേവരെ കാട്ടി തന്നിട്ടുള്ള വിജയികളുടെ പട്ടികയും ജീവിതാനുഭവും തെളിയിക്കുന്നതും മറ്റൊന്നല്ല.

മൈന്‍ഡ് മാപ്പിങ് എന്ന പേരില്‍ അറിയപ്പെടുന്ന ഉത്തേജന പരിശീലന പരിപാടി നടത്താന്‍ യോഗ്യത നേടിയ ഏക വ്യക്തിയെന്നു കരുതപ്പെടുന്ന ഡോ. ബിജു രാമചന്ദ്രന്‍ കുട്ടികളുടെ മനസറിഞ്ഞു ക്ലാസ് നയിച്ചപ്പോള്‍ രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ നാളത്തെ നായകരാകാന്‍ എത്തിയതു 48 കൗമാരക്കാര്‍. കവന്‍ട്രി കേരള സ്‌കൂള്‍ ആതിഥ്യം വഹിച്ച പരിശീലന പരിപാടിയില്‍ കേരള സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ഡസനിലേറെ കുട്ടികളും എത്തി എന്നതും ശ്രദ്ധേയമായി.

മൈന്‍ഡ് മാപ്പിങ്ങിലൂടെ ചിന്തയുടെ ശരിയായ വഴികള്‍ കണ്ടെത്തുക എന്ന ദൗത്യമാണ് കുട്ടികള്‍ ഏറ്റെടുത്തത്. ന്യൂറോ ലിംഗസ്റ്റിക് പ്രോഗ്രാമിങ്, സ്പീഡ് റീഡിങ്, മൈന്‍ഡ് മാപ്പിങ് തുടങ്ങിയ വിഷയങ്ങളിലൂടെയാണ് രണ്ടു ദിനവും കുട്ടികള്‍ സഞ്ചരിച്ചത്. ആധുനിക ലോകം കൗതുകത്തോടെ രംഗനിരീക്ഷണം നടത്തുന്ന മൈന്‍ഡ് മാപ്പിംഗ് വഴി ഓര്‍മ്മശക്തി മൂര്‍ച്ച കൂട്ടിയെടുക്കുന്നതിനും ദുര്‍ഗ്രഹമായ കാര്യങ്ങള്‍ ലളിതമായി മനസ്സില്‍ ഉറപ്പിക്കാനും കഴിയുമെന്നാണ് ഡോ. ബിജു രാമചന്ദ്രന്‍ ക്ലാസില്‍ അവതരണ മികവോടെ തെളിയിച്ചത്.

മലയാളി കുട്ടികള്‍ ബഹളക്കാരാണെന്നു പറയുന്നവരറിയാന്‍
സഭ കമ്പത്തോടെ എത്തിയ കുട്ടികള്‍ പോലും സെമിനാര്‍ അവസാനിക്കുമ്പോള്‍ മനസിലാക്കിയ കാര്യങ്ങള്‍ ധൈര്യത്തോടെയും മികവോടെയും അവതാരകരുടെ ശൈലിയില്‍ രൂപപ്പെടുത്തിയെടുത്തപ്പോള്‍ പരിശീലകന്‍ പോലും അതിശയപ്പെടുക ആയിരുന്നു. സെമിനാറില്‍ ചര്‍ച്ച ചെയ്ത വിഷയവുമായി മിക്ക കുട്ടികള്‍ക്കും കാര്യമായ പരിചയം ഇല്ലാതിരുന്നതിനാല്‍ തുടക്കത്തില്‍ അല്‍പം ഇഴഞ്ഞെങ്കിലും അതിവേഗം വിഷയവുമായി ഇണങ്ങിയ കുട്ടികള്‍ മൈന്‍ഡ് മാപ്പിങ്ങിന്റെ ലാളിത്യം മനസ്സില്‍ സ്വീകരിച്ചാണ് മടങ്ങിയത്.

മുതിര്‍ന്നവര്‍ പങ്കെടുക്കുന്ന കടുകാട്ടിയായ വിഷയങ്ങള്‍ തികഞ്ഞ ഗൗരവത്തോടെയും അച്ചടക്കത്തോടെയും എട്ടു മണിക്കൂര്‍ വീതം നീണ്ട സെമിനാറില്‍ കുട്ടികള്‍ കൈകാര്യം ചെയ്തത് പരിശീലകനെ പോലും അതിശയിപ്പിക്കുന്നതായി. മലയാളി കുട്ടികള്‍ യുകെയില്‍ ബഹളക്കാരാണെന്നും പരിപാടികള്‍ നടക്കുന്നിടത്തു ഓടിച്ചാടി നടക്കുന്നവരാണെന്നും പരാതിപ്പെടുന്നവരോട് കവന്‍ട്രി കേരള സ്‌കൂളിലെ കുട്ടികള്‍ അവര്‍ക്കുള്ള മറുപടിയായിരിക്കുമെന്നു താന്‍ വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് ഡോ ബിജു കുട്ടികളുടെ കയ്യടി നേടിയത്.

ഇഴപിരിച്ചെടുക്കാം, മൈന്‍ഡ് മാപ്പെന്ന് പേരിടാം
ബുദ്ധിയും ഓര്‍മ്മയും തമ്മിലുള്ള സംഘട്ടനം എക്കാലവും മനുഷ്യന്റെ വെല്ലുവിളിയാണ്. എത്ര വട്ടം ആവര്‍ത്തിച്ചു പഠിച്ചാലും പരീക്ഷ ആകുമ്പോള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല എന്നത് കുട്ടികളുടെ കാര്യത്തില്‍ കാലങ്ങളായുള്ള പരാതിയാണ്. എന്നാല്‍ മൈന്‍ഡ് മാപ്പിങ് പരിശീലനം നേടിയാല്‍ ഈ പരാതി കുറെയൊക്കെ പരിഹരിക്കാനാകും എന്നാണ് ഡോ. ബിജു പറയുന്നത്.
കട്ടിയുള്ള കയര്‍ ഇഴപിരിച്ചെടുക്കുന്നത് പോലെ ദുര്‍ഗ്രഹമായ കാര്യങ്ങള്‍ ലളിതമായി ഓര്‍മ്മയില്‍ നിലനില്‍ക്കും വിധമാണ് മൈന്‍ഡ് മാപ്പിങ് പരിശീലനം. വലിയ ആശയങ്ങള്‍ പോലും ഇങ്ങനെ ഗുളിക രൂപത്തിലാക്കാം. ഒരിക്കല്‍ ഈ വിദ്യ സാധിച്ചെടുത്തല്‍ പഠനം പോലും കൂടുതല്‍ ഈസി ആക്കം എന്നതാണ് മൈന്‍ഡ് മാപ്പിങ്ങിന്റെ പ്രത്യേകത. ആവശ്യമുള്ള സമയത്തു ഓര്‍മ്മയില്‍ എത്താനും ഈ രീതി സഹായിക്കും.

ഒറ്റ വായനയുടെ സ്പീഡ് റീഡ്
മൈന്‍ഡ് മാപ്പിനൊപ്പം കുട്ടികള്‍ പരിശീലിച്ചെടുത്ത നൂതന രീതിയാണ് സ്പീഡ് റീഡ് ടെക്നിക്. ഒരു ലേഖനം ഒറ്റ നോട്ടത്തില്‍ അതിന്റെ ഉള്ളടക്കം മനസിലാകും വിധമുള്ള വായന രീതിയാണ് സ്പീഡ് റീഡിങ്. ഒരു മിനിറ്റില്‍ 25000 വാക്കുകള്‍ വായിക്കുന്നതാണ് നിലവിലെ ലോക റെക്കോര്‍ഡ്. മൈന്‍ഡ് മാപ്പിങ് സെമിനാറില്‍ അഞ്ഞൂറ് വാക്കുകള്‍ വരെ കണ്ടെത്തിയ കുട്ടികളും ഉണ്ടായിരുന്നു. ഈ രീതി വികസിപ്പിച്ചെടുത്തല്‍ വായനയും പഠനവും ഒക്കെ അതിരസകരമായി മാറ്റം എന്നാണ് ഡോ. ബിജു കുട്ടികളെ പരിശീലിപ്പിച്ചത്. വിവിധ രീതികളില്‍ സ്പീഡ് റീഡിങ് എങ്ങനെ നടത്തം എന്ന പരിശീലനവും നല്‍കി. വിവിധ തരം പരിശീലന പരിപാടിയും ഉള്‍പ്പെടുത്തിയാണ് സെമിനാര് സംഘടിപ്പിച്ചത്.

തൃശൂരില്‍ നിന്നും യുകെയില്‍ എത്തിയ ഡോ. ബിജു രാമചന്ദ്രന്‍ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. കേരളത്തില്‍ സ്വന്തം വീടും പറമ്പും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിട്ടുകൊടുത്ത ഇദ്ദേഹം തന്റെ ഗ്രാമത്തില്‍ നിന്നും സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കാനായി വിപുലമായി വായനശാല സ്ഥാപിക്കാന്‍ ഉള്ള ശ്രമത്തിലാണ്. ഇതിനായി യുകെ മലയാളികളില്‍ നിന്നും പരാമാവധി ഉപയോഗം കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിക്കുകയാണ് ഡോ. ബിജു രാമചന്ദ്രന്‍. ഈ വര്‍ഷം തന്നെ ലൈബ്രറി ആരംഭിക്കാന്‍ കഴിയും എന്ന രീതിയില്‍ പുസ്തക ശേഖരണം സജീവമായി മുന്നേറുകയാണ്. ഇതോടൊപ്പം ദന്ത രോഗ വിദഗ്ധര്‍ക്കായി യുകെയില്‍ ഒരു സംഘടനാ തുടങ്ങുന്നതിന്റെ പ്രാഥമിക ജോലികള്‍ പൂര്‍ത്തിയാക്കി മേഖല തലത്തില്‍ ഡോക്ടര്‍മാരുടെ കൂട്ടായ്മ വളര്‍ത്തിയെടുക്കുകയാണ് ഡോ. ബിജു.

മൈന്‍ഡ് മാപ്പിങ് സെമിനാറിന് കേരള സ്‌കൂള്‍ ചെയര്മാന് ബീറ്റജ് അഗസ്റ്റിന്‍, പ്രധാന അധ്യാപകന്‍ കെ ആര്‍ ഷൈജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കിയപ്പോള്‍ മുഴുവന്‍ സമയ വളന്റിയര്‍മാരായി ഡെപ്യൂട്ടി ഹെഡ് ടീച്ചര്‍ ഷിന്‍സണ്‍ മാത്യു, ഡോ. ജിസു, റീജ ബോബി എന്നിവരും സഹായികളായി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും  ടോണി ബുസാന്‍ ട്രെയിനിങ് സ്‌കൂള്‍ പരിശീലകന്‍ കൂടിയായ ബിജുവില്‍ നിന്നും സര്‍ട്ടിഫിക്കറ്റും ലഭിച്ചു. മൈന്‍ഡ് മാപ്പിങ് ഉപജ്ഞാതാവാണ് ടോണി ബുസാന്‍. ഈ ആശയം പാശ്ചാത്യ രാജ്യങ്ങളില്‍ ഏറെ ജനപ്രിയമാണ് എന്നതാണ് കേരള സ്‌കൂളിലെ കുട്ടികളെ പരിചയപ്പെടുത്താന്‍ കാരണമായത്. മൈന്‍ഡ് മാപ്പിങ് നടത്താന്‍ താല്‍പ്പര്യം ഉള്ളവര്‍ കവന്‍ട്രി കേരള സ്‌കൂളുമായി ബന്ധപ്പെടുക - 07746487711, 07436854121

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category