1 GBP = 93.80 INR                       

BREAKING NEWS

കേയ്റ്റ് രാജകുമാരി നാലാമതും ഗര്‍ഭിണിയായോ? ആറും നാലും ഒന്നും വയസുളള മൂന്ന് കുട്ടികളുടെ അമ്മയെ വിടാതെ പിന്തുടര്‍ന്ന് പാപ്പരാസികള്‍; നാലാം കണ്‍മണി മേഗന്റെ കുഞ്ഞിന്റെ കിരീടാവകാശം ഒരു പടി കൂടി താഴ്ത്തും

Britishmalayali
kz´wteJI³

വില്യം രാജകുമാരന്റെ പത്നി കേയ്റ്റ് രാജകുമാരി നാലാമത്തെ കുഞ്ഞിന് ജന്മമേകാന്‍ ഒരുങ്ങുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ആറ് വയസുള്ള ജോര്‍ജ് രാജകുമാരന്റെയും നാല് വയസുള്ള ചാര്‍ലറ്റ് രാജകുമാരന്റെയും ഒരു വയസുള്ള ലൂയീസിന്റെയും അമ്മയായ കേയ്റ്റ് നാലാമതും ഗര്‍ഭിണിയായെന്നുള്ള പിന്നാമ്പുറ ചര്‍ച്ചകള്‍ കൊഴുത്തതിനെ  തുടര്‍ന്ന് രഹസ്യം ചോര്‍ത്താനായി പാപ്പരാസികള്‍ നിലവില്‍ കേയ്റ്റിന് പുറകില്‍ തന്നെയാണ്. കേയ്റ്റിന് നാലാം കണ്‍മണി പിറക്കുകയാണെങ്കില്‍ മേഗന്റെയും ഹാരിയുടെയും കുട്ടിയായ ആര്‍ച്ചിയുടെ കിരീടാവകാശ സ്ഥാനം ഒരു പടി കൂടി താഴുകയും ചെയ്യും.

ഗര്‍ഭാവസ്ഥയെ തുടര്‍ന്ന് സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടായ മോണിംഗ് സിക്ക്നെസ് വളരെ കടുത്ത രീതിയിലാണ് കഴിഞ്ഞ മൂന്ന് ഗര്‍ഭകാലത്തും കേയ്റ്റ് അനുഭവിച്ചിരുന്നത്. അതിനാല്‍ ഇനിയൊരു കുഞ്ഞിനായ് കേയ്റ്റും വില്യവും ശ്രമിക്കില്ലെന്നുള്ള സൂചനകള്‍ ശക്തമായിരിക്കെയാണ് അവര്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നുവെന്ന സൂചനകളും പുറത്ത് വന്നിരിക്കുന്നത്. തങ്ങള്‍ ഇനിയുമൊരു കുഞ്ഞിനെ കൂടി പ്രതീക്ഷിക്കുന്നുവോ എന്ന കാര്യത്തില്‍ വില്യമും കേയ്റ്റും ഇതുവരെ മനസ് തുറന്നിരുന്നില്ല. പുതിയ ഊഹാപോഹങ്ങളോടും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ഇക്കഴിഞ്ഞ സമ്മര്‍ അവധി കഴിഞ്ഞ് ജോര്‍ജിനെയും ചാര്‍ലറ്റിനെയും സ്‌കൂളില്‍ വിടാന്‍ വില്യമിനൊപ്പം എത്തിയപ്പോള്‍ കേയ്റ്റിന്റെ ചലനങ്ങളില്‍ ഗര്‍ഭത്തിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് ചിലര്‍ എടുത്ത് കാട്ടുന്നത്. ഇതിന് മുമ്പ് ഗര്‍ഭകാലത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന കേയ്റ്റിന്റെ ഹെയര്‍ സ്‌റ്റൈലാണ് അന്നുണ്ടായിരുന്നതെന്നും അതിനാല്‍ അവര്‍ നാലാം തവണയും ഗര്‍ഭിണിയായിരിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നുമാണ് ചിലര്‍ വിലയിരുത്തുന്നത്. അതായത് ഇതിന് മുമ്പ് ലൂയീസിനെ ഗര്‍ഭത്തിലുണ്ടെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിംബിള്‍ഡണിലെത്തിയിരുന്നപ്പോള്‍ കേയ്റ്റ് മുടിയുടെ നീളം കുറച്ച സ്റ്റൈലായിരുന്നു അനുവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വയറ്റില്‍ കുട്ടി വളരുന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കൂടാതെ ജോര്‍ജിനെ ഗര്‍ഭത്തില്‍ വഹിച്ചിരുന്ന ആദ്യ നാളുകളില്‍ കേയ്റ്റ് തന്റെ മുടി അല്‍പം മുറിക്കുകയും ചെയ്തിരുന്നു. കേയ്റ്റ് നാലാമതും ഗര്‍ഭിണിയായെന്ന സൂചനകള്‍ ലഭിച്ചത് ആഘോഷിക്കാന്‍ രാജകുടുംബത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലേക്ക് ഇരച്ചെത്തിയിരുന്നു. ഗര്‍ഭിണിയായപ്പോഴൊക്കെ കേയ്റ്റ് ഇത്തരത്തില്‍ ഹെയര്‍സ്റ്റൈല്‍ മാറ്റിയിരുന്നുവെന്നും അതിനാല്‍ ഇപ്പോഴത്തെ മാറ്റവും അതിന്റെ സൂചനയായി കണക്കാക്കാമെന്നുമാണ് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

നിലവില്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശത്തിനുള്ള മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍  വില്യമിന്റെ മക്കളായ ജോര്‍ജും ചാര്‍ലറ്റും ലൂയീസുമായിരിക്കും. എന്നാല്‍ നാലാമത്തെ കുഞ്ഞ് വില്യമിന് പിറന്നാല്‍ ഈ കുഞ്ഞ് ആറാമത്തെ കിരീടാവകാശിയായിത്തീരും. തല്‍ഫലമായി ഹാരി രാജകുമാരന്‍ നിലവിലെ ആറാമത്തെ കിരീടാവകാശസ്ഥാനം ഏഴാം സ്ഥാനത്തേക്ക് തള്ള്പ്പെടും. നിലവില്‍ ഏഴാമത്തെ കിരീടാവകാശിയായ ഹാരിയുടെ മകന്‍  ആര്‍ച്ചി വില്യമിന് നാലാമത്തെ സന്തതി പിറന്നാല്‍ എട്ടാം കിരീടാവകാശിയായി പിന്നിലേക്ക് തള്ളപ്പെടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category