1 GBP = 92.40 INR                       

BREAKING NEWS

അമേരിക്കയില്‍ സംഘടിപ്പിക്കുന്ന 'ഹൗഡി മോദി' പരിപാടിയില്‍ മോദിക്കൊപ്പം ട്രംപും പങ്കെടുക്കും; ട്രംപ് എത്തുന്ന കാര്യം സ്ഥിരീകരിച്ചു വൈറ്റ് ഹൗസ്; ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 50,000 ഇന്ത്യന്‍ അമേരിക്കക്കാര്‍; കാശ്മീര്‍ വിഷയത്തില്‍ അടക്കം അമേരിക്കന്‍ പിന്തുണ അരക്കിട്ടുറപ്പിക്കാം എന്ന പ്രതീക്ഷയില്‍ ഇന്ത്യ

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാനായി യുഎസ് ഇന്ത്യന്‍ സമൂഹം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മോദിയുടെ സന്ദര്‍ശനം വലിയ വിജയകരമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനിടെ ഇന്ത്യന്‍ സമൂഹത്തിന് ആഹ്ലാദം പകരുന്ന മറ്റൊരു വാര്‍ത്ത കൂടി അമേരിക്കയില്‍ നിന്നുമെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാനായി ടെക്‌സാസിലെ ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന പരിപാടിയായ 'ഹൗഡി മോദി'യില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും എന്നതാണ് ആ സന്തോഷ വാര്‍ത്ത.

ട്രംപും മോദിക്കൊപ്പം വേദിയില്‍ എത്തുമെന്നത് അമേരിക്കന്‍ ഇന്ത്യക്കാരെ ശരിക്കും ആവേശത്തിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സെപ്റ്റംബര്‍ 22നാണ് നടക്കുന്നത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ട്രംപ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോദി'ക്ക് ലഭിക്കും.

ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 ഇന്ത്യന്‍ അമേരിക്കക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8000 പേര്‍ രജിസ്‌ട്രേഷനായി കാത്തിരിക്കുന്നുണ്ട്. ഈ വര്‍ഷം മോദിയും ട്രംപും തമ്മില്‍ കണ്ടുമുട്ടുന്നത് ഇത് മൂന്നാം തവണയാണ്. ജി-20, ജി-7 ഉച്ചകോടികള്‍ക്കു പിന്നാലെ ആഴ്ചകളുടെ ഇടവേളകള്‍ക്കിടെ മോദിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് 'ഹൗഡി മോദി'. അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 'ഹൗ ഡു യു ഡു' എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി 'ഹൗഡി' എന്ന് പ്രയോഗിക്കാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടിക്ക് ഹൗഡി മോദി എന്ന് പേരു നല്‍കിയിരിക്കുന്നത്.

ഒരു യു.എസ് പ്രസിഡന്റ് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പൊതുവേദിയില്‍ പ്രസംഗിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യയു.എസ് ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള അവസരമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രത്യേകിച്ചു കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്തയക്കൊപ്പമാണ് അമേരിക്കന്‍ നിലപാടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇത്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയിലെ നിരവധി നേതാക്കന്മാര്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പരിപാടി നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടാനായി വ്യാപകമായ ശ്രമങ്ങള്‍ നടത്തുന്ന പാക്കിസ്ഥാനും ഇത് തിരിച്ചടിയാകും.

'ഹൗഡി മോദി' പരിപാടിയില്‍ ഏകദേശം 50000 ത്തോളം അമേരിക്കന്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവരെല്ലാവരും അമേരിക്കന്‍ പൗരന്മാരും വോട്ടര്‍മാരുമാണ്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിന് ഇവരെ അവഗണിക്കാനാവില്ല. പരിപാടിക്കായി അമേരിക്കയില്‍ എത്തുന്ന മോദി ട്രംപുമായി വിവിധ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. സെപ്റ്റംബര്‍ 28 വരെ അമേരിക്കയില്‍ തുടരുന്ന മോദി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കും. കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രസംഗത്തിനും ഏറെ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മോദിക്ക് ശേഷം അസംബ്ലിയില്‍ സംസാരിക്കുന്നുണ്ട്. വിവിധ ആഗോള കമ്പനികളുടെ സിഇഒമാരുമായും മോദി അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ചര്‍ച്ച നടത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category