1 GBP = 91.20 INR                       

BREAKING NEWS

സൗദിയിലെ ആരാംകോയിലെ എണ്ണ ഉല്‍പാദന കേന്ദ്രത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായതോടെ എണ്ണവില കുത്തനെ ഉയരുന്നു; എണ്ണവില 20 ശതമാനം വര്‍ധിപ്പിച്ച് ബാരലിന് 70 ഡോളര്‍ വരെ എത്തി; 28 വര്‍ഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധന; 80 ഡോളറായി ഉയര്‍ന്നേക്കുമെന്ന് സൂചന; ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇടിവുണ്ടായത് ആഗോള എണ്ണ ഉല്‍പാദനത്തിലെ ആറു ശതമാനം; ഇന്ത്യയില്‍ അടക്കം വന്‍ വിലക്കയറ്റത്തിന് കളമൊരുങ്ങുന്നു

Britishmalayali
kz´wteJI³

റിയാദ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവിലയില്‍ കുത്തനെ വര്‍ദ്ധനവ്. ആഗോള തലത്തില്‍ എണ്ണയുല്‍പ്പാദനത്തില്‍ കുറവുണ്ടായതോടെയാണ് ഒറ്റയടിക്ക് വന്‍ വിലക്കയറ്റത്തിന് കളമൊരുങ്ങിയത്. സൗദിയിലെ ആരാംകോയിലെ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണമാണ് ഒറ്റയടിക്ക് വിലയില്‍ കുതിച്ചുചാട്ടത്തിന് വഴിവെച്ചത്. അസംസ്‌കൃത എണ്ണവില 20 ശതമാനം വര്‍ധിപ്പിച്ച് ബാരലിന് 70 ഡോളര്‍ വരെയാണ് എത്തിയിരിക്കുന്നത്. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. ഇപ്പോഴത്തെ നിലയില്‍ 80 ഡോളര്‍ വരെ വില വര്‍ധിക്കുമെന്നുമാണ് വിലയിരുത്തല്‍.

രണ്ടു ദിവസം മുമ്പ് സൗദിയുടെ പ്രധാന എണ്ണ ഉള്‍പ്പാദകരായ അരംകോയില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സൗദിയുടെ ആകെ എണ്ണ ഉല്‍പാദനത്തിന്റെ പകുതി ഒറ്റയടിക്ക് വെട്ടിക്കുറിച്ചു. ആക്രമണമുണ്ടായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോയുടെ ബുഖ്യാഖിലും ഖുറൈസിലും കേന്ദ്രങ്ങളില്‍ ഉല്‍പാദനം നിര്‍ത്തിവച്ചെന്നു സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് ഇതോടെ നഷ്ടമാവുക. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിലെ ആറു ശതമാനമാണിത്. എണ്ണ ഉല്‍പ്പാദനത്തിലുണ്ടായ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.

നാശനഷ്ടമുണ്ടായ ബുഖ്യാഖിലും ഖുറൈസിലും പുനരുദ്ധാണ നടപടികള്‍ പുരോഗമിക്കുകയാണ്. നീണ്ടുപോയാല്‍ പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗിക്കുമെന്നു യുഎസ് വ്യക്മാക്കി. ഇതിനായി യുഎസ് ഊര്‍ജവകുപ്പ് നടപടി തുടങ്ങി. ആക്രമണത്തിന്റെ തെളിവുകള്‍ യെമനിലല്ല, ഇറാനിലാണുള്ളതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷസ്ഥിതിക്ക് അയവുവരുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തുരങ്കം വച്ചതായി യുഎസ് ആരോപിച്ചു.

സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ബുഖ്യാഖ്. സെപ്റ്റംബര്‍ 11നാണ് അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണു ബുഖ്യാഖിലേത്. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉപയോഗിക്കാന്‍ സാധിക്കും. 2006 ഫെബ്രുവരിയില്‍ ഭീകരസംഘടന അല്‍ഖ്വയ്ദ ഇവിടെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

ശനിയാഴ്ച സൗദി എണ്ണപ്പാടത്ത് ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. എണ്ണപ്പാടത്തെ ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ ഞങ്ങള്‍ക്ക് അറിയാമെന്നും സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാന്‍ ആയുധങ്ങളൊരുക്കി കാത്തിരിക്കുകയാണെന്നാണ് യുഎസ് പ്രസിഡന്റ് താക്കീതേകിയിരിക്കുന്നത്.

ഇതിനുള്ള തിരിച്ചടിയെന്നോണം തങ്ങളും യുദ്ധത്തിന് ഒരുക്കമാണെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി എണ്ണപ്പാടത്തെ ഡ്രോണ്‍ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓയില്‍ റിസര്‍വ് പൂറത്തിറക്കി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അമേരിക്ക മുന്നിട്ടിറങ്ങിയിരിക്കുകയാണിപ്പോള്‍.സൗദിയിലെ എണ്ണവ്യവസായത്തിന്റെ ഹൃദയത്തെ തകര്‍ക്കുന്ന ആക്രമണമാണ് ഇറാന്‍ ശനിയാഴ്ച സൗദിയില്‍ നടത്തിയിരിക്കുന്നത്.

ഇറാന്‍ യുദ്ധത്തിന് തയ്യാറാണെന്നാണ് ഒരു മുതിര്‍ന്ന റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ട്വിറ്ററിലെ ട്രംപിന്റെ യുദ്ധ ഭീഷണിക്കുള്ള മറുപടിയെന്നോണം വെളിപ്പെടുത്തിയിരിക്കുന്നത്.റവല്യൂണറി ഗാര്‍ഡ്സ് കോര്‍പ്സ് എയറോസ്പേസ് ഫോഴ്സിന്റെ തലവനായ അമിറാലി ഹാജിസാദെഹാണ് ഇറാന് വേണ്ടി യുദ്ധസന്നദ്ധത വെളിപ്പെടുത്തിയിരിക്കുന്നത്.മേഖലയിലെ യുഎസ് മിലിട്ടറി ബേസുകള്‍ ഇറാന്റെ മിസൈലുകളുടെ കൈയെത്തും ദൂരത്താണെന്ന് ഓര്‍ത്താല്‍ നന്നായിരിക്കുമെന്നാണ് അദ്ദേഹം താക്കീതേകിയിരിക്കുന്നത്. എല്ലാ അമേരിക്കന്‍ ബേസുകളും യുദ്ധ വിമാനങ്ങളും തങ്ങളുടെ മിസൈലുകളുടെ പരിധിയായ 2000 കിലോമീറ്ററിനുള്ളിലാണെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്.

സൗദി എണ്ണപ്പാടത്തെ ഇറാന്‍ ആക്രമണം ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുന്നതിന് കാരണമായിത്തീര്‍ന്നിരിക്കുന്നുവെന്നും അതിനെ നിയന്ത്രിക്കുന്നതിനായി ആവശ്യമെങ്കില്‍ തങ്ങളുടെ സ്ട്രാറ്റജിക്ക് പെട്രോളിയം റിസര്‍വുകള്‍ പുറത്തിറക്കി എണ്ണവിലയില്‍ സ്ഥിരത കൊണ്ട് വരുമെന്നും ട്രംപ് പ്രസ്താവിച്ചിട്ടുണ്ട്. യുഎസിന്റെ കസ്റ്റഡിയിലുള്ള പെട്രോളിയം റിസര്‍വ് ഇതിന് മുമ്പ് ഇത്തരത്തില്‍ പുറത്തിറക്കേണ്ടി വന്നത് മൂന്ന് പ്രാവശ്യം മാത്രമാണ്. ഏറ്റവും ഒടുവില്‍ ഇതുപയോഗിച്ചത് 2011ല്‍ ലിബിയയിലെ യുദ്ധ കാലത്തായിരുന്നു. ആക്രമണത്തെ തുടര്‍ന്ന ന്യൂയോര്‍ക്കില്‍ ഞായറാഴ്ച വൈകുന്നേരം വ്യാപാരം തുടങ്ങുമ്പോള്‍ ക്രൂഡ് ഓയില്‍ വിലയില്‍ 9.5ശതമാനം വര്‍ധനവുണ്ടാവുകയും 60 ഡോളറിലെത്തുകയുംചെയ്തിരുന്നു. ആക്രണത്തെ തുടര്‍ന്ന് സൗദിയില്‍ ദിവസത്തില്‍ 5.7 മില്യണ്‍ ബാരലുകളുടെ ഉല്‍പാദനമാണ് തടസപ്പെട്ടിരിക്കുന്നത്. എണ്ണവില ഇരട്ടിയായേക്കാമെന്നും ഇതിനെ തുടര്‍ന്ന് ബാരലിന് 100ഡോളറാകുമെന്നുമാണ് വിദഗ്ദര്‍ മുന്നറിയിപ്പേകുന്നത്.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category