1 GBP = 91.20 INR                       

BREAKING NEWS

ലണ്ടനിലെ ചില മുന്‍ സിപിഎമ്മുകാര്‍ ചേര്‍ന്നുണ്ടാക്കിയ കടലാസു സംഘടനകള്‍ക്ക് കോടികളുടെ വന്‍ പദ്ധതി കൈമാറി കേരള സര്‍ക്കാര്‍; ഫിഷറീസ് വകുപ്പിന്റെ ശുചിത്വ സാഗരം പദ്ധതി രാജേഷ് കൃഷ്ണയേയും സംഘത്തിനേയും ഏല്‍പ്പിച്ചത് വിവാദമാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ പ്രസ്റ്റീജ് പദ്ധതിയായ ശുചിത്വസാഗരം പദ്ധതി നടത്തിപ്പ് ലണ്ടനിലെ ചില മുന്‍ സിപിഎമ്മുകാര്‍ ചേര്‍ന്നുണ്ടാക്കിയ ഒരു കടലാസ് സംഘടനയ്ക്ക് നല്‍കാനുള്ള മന്ത്രിതല നീക്കം വിവാദമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളെ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് തുടക്കമിട്ട ശുചിത്വസാഗരം പദ്ധതിയെ ലണ്ടനിലെ കടലാസ് സംഘടനയ്ക്ക് തീറെഴുതാനുള്ള വകുപ്പ് മന്ത്രിയുടെ നീക്കം തന്നെയാണ് പദ്ധതിയുടെ ഭാവിയെ കരിനിഴലിലാക്കുന്നത്. ഒരു വര്‍ഷം മുമ്പ് മാത്രം രൂപീകരിച്ച പ്ലാസ്റ്റ് സേവ് എന്ന സംഘടനയെയാണ് പദ്ധതി ഏല്‍പ്പിക്കുന്നത്. ലണ്ടനിലെത്തുന്ന സിപിഎം നേതാക്കള്‍ക്കും കടകംപള്ളിയും തോമസ് ഐസക്കും പോലുള്ള മന്ത്രിമാര്‍ക്കും ആതിഥ്യം അരുളുന്ന രാജേഷ് കൃഷ്ണയുടെയും സംഘത്തിന്റെ സംഘടനയാണ് ഇത്. ഈ സംഘടനയ്ക്കാണ് ഐക്യരാഷ്ട്രസസഭ പ്രശംസിച്ച പദ്ധതിയുടെ നടത്തിപ്പു ചുമതല നല്‍കുന്നത്. പദ്ധതിക്ക് ലണ്ടന്‍ സഹായം എന്നു പറഞ്ഞ് കണ്‍കെട്ട് വിദ്യയിലൂടെയാണ് ഈ പദ്ധതിയെ സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.

ഫിഷറീസ് വകുപ്പ് നീണ്ടകരയില്‍ നടപ്പാക്കിയ പദ്ധതിക്ക് ലണ്ടനില്‍നിന്ന് സഹകരണ വാഗ്ദാനമെന്നു മന്ത്രി തന്നെ വ്യക്തമാക്കിയെങ്കിലും അത് കടലാസില്‍ മാത്രമുള്ള സഹായ വാഗ്ദാനമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്ളാസ്റ്റിക് പൊടിക്കല്‍ യന്ത്രം വാങ്ങുന്നതിനും തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനുമുള്ള സഹായമാണ് ഇവര്‍ നല്‍കുക എന്നാണ് മന്ത്രി വ്യക്തമാക്കിയത്. തങ്ങളുടെ കയ്യില്‍ ഫണ്ടുകളുമില്ല, പദ്ധതികളുമില്ല മുന്നിലുള്ളത് ശുചിത്വ സാഗരം പദ്ധതി മാത്രമെന്നാണ് ലണ്ടനിലെ പ്ലാസ്റ്റ് സേവ് മറുനാടനോട് വ്യക്തമാക്കിയത്. ഇതോടെയാണ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയുടെ വാഗ്ദാനത്തിലെ പൊള്ളത്തരം വെളിയില്‍ വന്നത്. വകുപ്പിന്റെ പ്രസ്റ്റീജ് പദ്ധതിക്ക് സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നതായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ തന്നെ അവകാശപ്പെടുന്ന ലണ്ടനിലെ പ്ലാസ്റ്റ് സേവും കേരളത്തിലെ വൊളന്റിയര്‍ കേരളയും കടലാസില്‍ മാത്രമൊതുങ്ങുന്ന സംഘടനകളായതിനാലാണ് മന്ത്രിയുടെ അവകാശ വാദത്തില്‍ സംശയങ്ങള്‍ ഉയരുന്നത്.

ഐക്യരാഷ്ട്രസഭയും ലോകസാമ്പത്തിക ഫോറവും പ്രശംസിച്ച ശുചിത്വസാഗരം പദ്ധതിയാണ് ഇപ്പോള്‍ രണ്ടു കടലാസ് സംഘടനകളുടെ കൈപ്പിടിയില്‍ ഒതുങ്ങാന്‍ പോകുന്നത്. സിപിഎമ്മില്‍ നിന്നും വന്ന ശക്തമായ സമ്മര്‍ദ്ദമാണ് പദ്ധതി പ്ലാസ്റ്റ് സേവിനു കൈമാറാനുള്ള നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്ലാസ്റ്റ് സേവ് ഫൗണ്ടര്‍മാരില്‍ ഒരാളായ രാജേഷ് കൃഷ്ണ ശക്തമായ സിപിഎം ബന്ധങ്ങള്‍ ഉള്ള വ്യക്തിയാണ്. ധനമന്ത്രി തോമസ് ഐസക്കിലേക്ക് നീങ്ങുന്ന ശക്തമായ ബന്ധങ്ങളാണ് രാജേഷ് കൃഷ്ണയ്ക്ക് തുണയാകുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏഴു ലക്ഷം രൂപ വില വരുന്ന മെഷീനാണ് നീണ്ടകരയില്‍ ഉപയോഗിക്കുന്നത്. ഈ മെഷീന് ഒട്ടനവധി പരിമിതികളുമുണ്ട്. ഈ മെഷീന്‍ മാറ്റി ജര്‍മ്മന്‍ മെഷീന്‍ കൊണ്ടുവരാം. യൂണിറ്റിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തുക വര്‍ദ്ധിപ്പിച്ച് നല്‍കുകയും ചെയ്യാം. ഒപ്പം പദ്ധതി കേരളത്തിലെ എല്ലാ ഹാര്‍ബറുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യാം.

ഇത്തരം വാഗ്ദാനങ്ങളാണ് പ്ലാസ്റ്റ് സേവ് മന്ത്രിക്ക് മുന്നില്‍ നിരത്തിയത്. ഈ വാഗ്ദാനങ്ങളുടെ വെളിച്ചത്തിലാണ് പദ്ധതിക്ക് ലണ്ടന്‍ സഹായമെന്ന പ്രസ്താവനയും വന്നത്. പക്ഷെ ഫണ്ടില്ലാത്ത ഒരു കമ്പനിയില്‍ നിന്നും ഫണ്ട് നല്‍കാം എന്ന വാഗ്ദാനം വന്നത് വകുപ്പ് ഗൗരവത്തില്‍ എടുത്തതായി സൂചനകളില്ല. പദ്ധതിക്ക് ഫണ്ട് വേണം. ഈ ഫണ്ട് പ്ലാസ്റ്റ് സേവ് ലഭ്യമാക്കും. പക്ഷെ കമ്പനിക്ക് ഫണ്ടില്ല. ഫണ്ടില്ലാത്ത കമ്പനിയാണ് പദ്ധതിക്ക് ഫണ്ട് നല്‍കാം എന്ന് ഫിഷറീസ് മന്ത്രി മുന്‍പാകെ ചര്‍ച്ചയില്‍ അറിയിച്ചത്. സഹായവാഗ്ദാനവുമായി പ്ലാസ്റ്റ് സേവ് ആണ് വകുപ്പ് മന്ത്രിയെ സമീപിച്ചത്. ഫണ്ടില്ലാത്ത കമ്പനി എന്ന് തുറന്നു സമ്മതിക്കുന്ന കമ്പനി ഫണ്ട് നല്‍കാം എന്ന് സര്‍ക്കാരിനു മുന്നില്‍ വാഗ്ദാനം നടത്തുമ്പോള്‍ ഇതില്‍ തന്നെ ഒട്ടനവധി സംശയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.

വെറും രണ്ടു വര്‍ഷം മുന്‍പ് ലണ്ടനില്‍ മലയാളികള്‍ തുടങ്ങിയ കടലാസ് കമ്പനി കം എന്‍ജിഒയാണ് മന്ത്രി പറയുന്ന പ്ലാസ്റ്റ് സേവ്. വൊളണ്ടിയര്‍ കേരള കഴിഞ്ഞ മഹാപ്രളയത്തിനു ശേഷം തിരി നീട്ടിയ സംഘടനയും. കടലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കരയിലെത്തിച്ച്‌ െഷ്രഡിങ് യൂണിറ്റിനു കൈമാറി ഇവ പൊടിച്ച് ഉത്പ്പന്നങ്ങള്‍ ആക്കി മാറ്റുന്ന പദ്ധതിയാണ് നീണ്ടകര തുറമുഖത്തില്‍ നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി. ഇന്ത്യയില്‍ തന്നെ ആദ്യമായി, ഒരു പക്ഷെ ലോകത്ത് തന്നെ ആദ്യമായി നടപ്പിലാക്കപ്പെട്ട ഭാവനാപൂര്‍ണമായ പദ്ധതിയുടെ ഭാവിയാണ് കടലാസ് കമ്പനിയെ ഏല്‍പ്പിക്കുന്നതിലൂടെ അവതാളത്തിലാകുന്നത്. രണ്ടു മലയാളികള്‍ രണ്ടു വര്‍ഷം മുന്‍പ് ലണ്ടനില്‍ തുടങ്ങിയ കമ്പനി കം എന്‍ജിഒയാണ് പ്ലാസ്റ്റ് സേവ്. ഫണ്ടുമില്ല, പദ്ധതികളുമില്ലാത്ത കമ്പനിയാണ് പ്ലാസ്റ്റ് സേവ്. പദ്ധതികള്‍ കണ്ടെത്തി ഫണ്ടുകള്‍ സ്വരൂപിക്കുകയാണ് ഇവരുടെ പദ്ധതി. ഈ പ്ലാസ്റ്റ് സേവ് ആണ് ശുചിത്വ സാഗരം പദ്ധതിയുമായി ഇപ്പോള്‍ കൈകോര്‍ക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തില്‍ തിരി നീട്ടിയ സംഘടനയാണ് വൊളന്റിയര്‍ കേരള. പ്ലാസ്റ്റ് സേവിന്റെ തലപ്പത്ത് ഫൗണ്ടര്‍മാരായി രാജേഷ് കൃഷ്ണയും മാത്യുവുമുണ്ടെങ്കിലും വൊളന്റിയര്‍ കേരളയുടെ തലപ്പത്ത് ഇങ്ങിനെ പറയാന്‍ പോലും ആരുമില്ല. കൈ നനയാതെ കാശുണ്ടാക്കാനുള്ള പ്ലാസ്റ്റ് സേവ് പദ്ധതിക്ക് ഇടത് സര്‍ക്കാര്‍ കുട പിടിക്കാന്‍ തയ്യാറായതോടെയാണ് ശുചിത്വ സാഗരം പദ്ധതി അവതാളത്തിലാക്കാന്‍ വഴിയൊരുങ്ങുന്നത്.

ഫിഷറീസ് വകുപ്പ് തുടക്കമിട്ട പദ്ധതി ഇതേ ട്രാക്കില്‍ കേരളമാകെ സര്‍ക്കാരിന് തന്നെ വ്യാപിപ്പിക്കാന്‍ കഴിയുമായിരിക്കെയാണ് കടലാസ് കമ്പനിക്ക് കൈമാറി പദ്ധതി അനിശ്ചിതത്വത്തിലാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെയും ലോകസാമ്പത്തിക ഫോറത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയ ശുചിത്വസാഗരം പദ്ധതി ഒരു കടലാസ് കമ്പനിക്ക് കൈമാറുന്നതില്‍ എതിര്‍പ്പ് നിലവില്‍ ശക്തമാണ്. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നിരത്തിയാണ് ശുചിത്വസാഗരം പദ്ധതിയെ പ്ലാസ്റ്റ് സേവ് ഹൈജാക്ക് ചെയ്തിരിക്കുന്നത്. 'ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്ളാസ്റ്റിക് പൊടിക്കല്‍ യന്ത്രം വാങ്ങുന്നതിനും തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനുമുള്ള സഹായമാണ് പ്ലാസ്റ്റ് സേവ് ആദ്യഘട്ടത്തില്‍ നല്‍കുക. 'പ്ലാസ്റ്റ് സേവ് സംഘടനയുടെ സന്മനസ് ചൂണ്ടിക്കാട്ടി മന്ത്രി തന്നെ വ്യക്തമാക്കിയ കാര്യമാണ്. എന്നാല്‍ മന്ത്രി മുന്നോട്ടു വയ്ക്കുന്ന ഈ രണ്ടു കാര്യങ്ങളും ഒന്നുമായിട്ടില്ലെന്നാണ് പ്ലാസ്റ്റ് സേവ് ഫൗണ്ടര്‍മാരില്‍ ഒരാളായ രാജേഷ് കൃഷ്ണന്‍ പറഞ്ഞത്.

പ്ലാസ്റ്റ് സേവ് കമ്പനി കം എന്‍ജിഒയാണ്. തങ്ങളുടെ കയ്യില്‍ കാശില്ല. ഫണ്ടുമില്ല. സിഎസ്ആര്‍ ഫണ്ടുകളുണ്ട്. പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ ഫണ്ടുകളുമുണ്ട്. ഈ ഫണ്ടുകള്‍ ശുചിത്വസാഗരം പദ്ധതിക്ക് വേണ്ടി ഞങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കാന്‍ പദ്ധതിയിടുന്നത്. പദ്ധതിയില്ലാത്ത പ്ലാസ്റ്റ് സേവിന് മുന്നോട്ടു പോകാനുള്ള ഒരു പദ്ധതിയായി ശുചിത്വ സാഗരം പദ്ധതിയെ ഇവര്‍ വീക്ഷിക്കുന്നതിനാലാണ് ഫിഷറീസ് മന്ത്രിയെ സ്വാധീനിച്ച് പദ്ധതി തങ്ങളുടെ വരുതിയിലാക്കാന്‍ ഇവര്‍ പദ്ധതിയിടുന്നത്. പ്ലാസ്റ്റ് സേവിന് ഒപ്പം സഹകരിക്കുന്ന വൊളന്റിയര്‍ കേരളയെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ ഒരുത്തരവും രാജേഷ് കൃഷ്ണനു നല്‍കാന്‍ കഴിഞ്ഞതുമില്ല. വൊളന്റിയര്‍ കേരള വൊളന്റിയര്‍മാരെ സംഭാവന ചെയ്യുന്ന സംഘടന മാത്രമാണ്. കഴിഞ്ഞ പ്രളയം മുതല്‍ മാത്രമാണ് ഇവര്‍ സജീവമായത്. വൊളന്റിയര്‍ കേരളയുടെ തലപ്പത്ത് ആരാണ് എന്ന് ചോദിച്ചപ്പോള്‍ അങ്ങിനെ എടുത്ത് പറയാന്‍ മാത്രം ആരുമില്ലെന്നാണ് രാജേഷ് കൃഷ്ണന്‍ പ്രതികരിച്ചത്. ഈ രീതിയിലുള്ള പ്ലാസ്റ്റ് സേവും വൊളന്റിയര്‍ കേരളയുമാണ് ഐക്യരാഷ്ട്രസഭയും ലോകസാമ്പത്തിക ഫോറവും പ്രശംസിച്ച ശുചിത്വസാഗരം പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍ക്കാന്‍ പോകുന്നത്.

പ്രശംസ ലഭിച്ചത് ഐക്യരാഷ്ട്രസഭയുടെയും ലോക സാമ്പത്തിക ഫോറത്തിന്റെയും
ലോകം പ്രശംസിച്ച പദ്ധതിയാണ് നീണ്ടകര തുറമുഖത്തില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി. കടലില്‍നിന്ന് ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കരയിലെത്തിക്കുന്നു. മുന്‍പ് മീനുകള്‍ക്ക് ഒപ്പം വലയില്‍ കുരുങ്ങുന്ന പ്ലാസ്റ്റിക് ഇവര്‍ കടലിലേക്ക് തന്നെ വലിച്ചെറിയുകയാണ് പതിവ്. ഇപ്പോള്‍ ബോട്ടുകാര്‍ ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. സാമൂഹിക പ്രതിബദ്ധത മുന്‍ നിര്‍ത്തി പ്ലാസ്റ്റിക്കുകള്‍ കടലില്‍ കളയരുത് എന്നാണ് മത്സ്യബന്ധന തൊഴിലാളികളോട് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടത്. ഇതിനായി വലിയ ബാഗുകള്‍ ഇവര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ പ്ലാസ്റ്റിക്കുകള്‍ മത്സ്യത്തൊഴിലാളികള്‍ കരയിലെത്തിക്കുന്നു.

മത്സ്യത്തൊഴിലാളികള്‍കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാസ് എന്ന വനിതാ സംഘടന ഈ പ്ലാസ്റ്റിക്കുകള്‍ അത് ശുദ്ധീകരിച്ച ശേഷം നീണ്ടകരയിലെ െഷ്രഡിങ് യൂണിറ്റിലെത്തിക്കുന്നു. ഇവിടെ നിന്നാണ് പ്ലാസ്റ്റിക്കുകള്‍ പൊടിച്ച് ഉത്പ്പന്നങ്ങള്‍ ആക്കി മാറ്റുന്നത്. റോഡ് ടാറിംഗില്‍ വരെ ഈ പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. മത്സ്യത്തൊഴികള്‍ വലവീശുമ്പോള്‍ പ്ലാസ്റ്റിക്കുകള്‍ വലയില്‍ കുരുങ്ങുന്നു എന്ന പരാതി വ്യാപകമായപ്പോഴാണ് ഫിഷറീസ് വകുപ്പ് ശുചിത്വസാഗരം പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. മത്സ്യങ്ങളുടെ പ്രജനനത്തിനു തന്നെ ഈ പ്ലാസ്റ്റിക് വലിയ ഭീഷണിയായി മാറുന്ന പശ്ചാത്തലത്തിലാണ് ശുചിത്വസാഗരം പദ്ധതിയിലേക്ക് യുഎന്‍ ശ്രദ്ധ വരെ പദ്ധതിയില്‍ പതിഞ്ഞത്. ലോകത്ത് നടാടെ നടപ്പിലാക്കപ്പെടുന്ന പദ്ധതികൂടിയാണ് ശുചിത്വസാഗരം എന്ന തിരിച്ചറിവിലാണ് അന്താരാഷ്ട്ര പ്രശംസ കേരളത്തെ തേടി വന്നത്.

കൊല്ലത്തെ 2000 ബോട്ടുകാര്‍ക്ക് 7000 ത്തോളം ബാഗുകളാണ് ഫിഷറീസ് വകുപ്പ് കൈമാറിയിരിക്കുന്നത്. 185 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വരെ മത്സ്യത്തൊഴിലാളികള്‍ ഇങ്ങനെ കരയ്ക്കെത്തിച്ച ദിവസങ്ങളുണ്ട്. പ്രവര്‍ത്തനം തുടങ്ങിയശേഷം 60000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇങ്ങനെ മത്സ്യത്തൊഴിലാളികള്‍ ഇതുവരെ കരയിലെത്തിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് യുഎന്‍ അടക്കമുള്ള ഏജന്‍സികള്‍ സംരംഭത്തെ പ്രശംസിക്കാന്‍ മുന്നോട്ടു വന്നത്. പൊടിച്ചതിന് ശേഷം 27000 കിലോഗ്രാം പ്ലാസ്റ്റിക് ഇവരുടെ കയ്യില്‍ വന്നിട്ടുണ്ട്. ഈ രീതിയില്‍ പ്രശംസനീയമാംവിധം ശുചിത്വസാഗരം മുന്നോട്ട് പോകുമ്പോഴാണ് പദ്ധതി കടലാസ് കമ്പനിക്ക് കൈമാറാന്‍ വകുപ്പ് തലത്തില്‍ തന്നെ നീക്കം നടക്കുന്നത്.

ലണ്ടനിലെ പ്ലാസ്റ്റ് സേവ് കമ്പനിയുടെ ഫൗണ്ടര്‍മാരിലൊരാളായ രാജേഷ് കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ:
കേരളത്തിലെ ശുചിത്വസാഗരം പദ്ധതി നല്ലതാണെന്ന് ഞങ്ങള്‍ക്ക് തോന്നി. അതിനാലാണ് ഈ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഞാനും മാത്യുവും ആണ് പ്ലാസ്റ്റ് സേവിനു പിന്നിലുള്ളത്. ലോക കേരള സഭ മെമ്പര്‍ ആണ് ഞാന്‍. അതിനാലാണ് ഇതില്‍ താത്പര്യം എടുത്തത്. ലണ്ടന്‍ ബെയ്സ്ഡ് ഓപ്പറേഷന്‍സ് ആണ് ഞങ്ങള്‍ ചെയ്യുന്നത്. രണ്ടു വര്‍ഷമായിട്ടുള്ള സംഘടനയാണ് പ്ലാസ്റ്റ് സേവ്. വലിയൊരു വര്‍ക്കിലേക്ക് വന്നത് ഈ ഒരു വര്‍ഷം കൊണ്ടാണ്. പ്ലാസ്റ്റിക് ഉത്പാദകര്‍ ഒരു തുക പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നുണ്ട്. സിഎസ്ആര്‍ ഫണ്ടുണ്ട്. അഡിഡാസ്പോലുള്ളവരും വന്‍ കമ്പനികളും ഇത്തരം കാര്യങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്. ഈ ഫണ്ടാണ് ഞങ്ങള്‍ ഇത്തരം പ്രോജക്റ്റുകള്‍ക്ക് നല്‍കുന്നത്. പക്ഷെ ഞങ്ങള്‍ ഡയറക്റ്റ് ആയി ഇന്‍വോള്‍വ് ചെയ്യില്ല. പണത്തില്‍ ഞങ്ങള്‍ തൊടില്ല. ഈ ഫണ്ടുകള്‍ സര്‍ക്കാര്‍ പദ്ധതിക്ക് ലഭ്യമാക്കും. എല്ലാ രീതിയിലും പുരോഗതിയുള്ള സംസ്ഥാനമാണ് കേരളം. കോസ്റ്റ് റീജിയന്‍ കൂടുതലാണ്. പ്ലാസ്റ്റിക് സംസ്‌ക്കരണ സംരഭങ്ങള്‍ കേരളത്തില്‍ പലതും നിന്നുപോയിട്ടുണ്ട്. ഇപ്പോള്‍ കടലില്‍ നിന്നുമുള്ള പ്ലാസ്റ്റിക് ആണ് പദ്ധതി പ്രകാരം സംസ്‌ക്കരിക്കുന്നത്.

അടുത്തത് കായലുകളാണ്. കടല്‍, കായല്‍, പുഴ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകും. കമ്പനി കം എന്‍ജിഒ ആണ് പ്ലാസ്റ്റ് സേവ്. എന്റെയും മാത്യുവിന്റെയും നേതൃത്വത്തിലുള്ളതാണ് പ്ലാസ്റ്റിക് സേവ്. വൊളന്റിയര്‍ കേരള ഒരു ചെറിയ ഗ്രൂപ്പ് ആണ്. തലപ്പത്ത് വലിയ ആളുകള്‍ ഒന്നുമില്ല. കഴിഞ്ഞ മഹാപ്രളയ കാലത്താണ് ഇവര്‍ കേരളത്തില്‍ വന്നത്. ബോധവത്കരണത്തിനു ഇവരെ ഉപയോഗിക്കാം എന്നാണ് കരുതുന്നത്. ഷ്രെഡഡ് പ്ലാസ്റ്റിക് ശേഖരിക്കുമ്പോള്‍ ഒരു കോസ്റ്റ് ലഭിക്കും. അതും ഇവരുടെ ലേബര്‍ കോസ്റ്റും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. ആ ഗ്യാപ്പ് പരിഹരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ തുകയാണ് ആദ്യം ഫണ്ട് ചെയ്യാന്‍ പദ്ധതിയിടുന്നത്. അതുപോലെ ജര്‍മ്മന്‍ മെഷീന്‍ ലഭിക്കുമോ എന്ന് ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. അഡ്വാന്‍സ്ഡ് മെഷീന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. 13 ഹാര്‍ബറുകളിലും പദ്ധതി വ്യാപിപ്പിക്കും. അത് ഇങ്ങിനെ കളക്ഷന്‍ പോയിന്റുകള്‍ ആക്കി മാറ്റും. ഞങ്ങളുടെ ടെക്നിക്കല്‍ ടീം അത് അനലൈസ് ചെയ്യും. വീഡിയോ ഞങ്ങളുടെ കയ്യിലുണ്ട്. തുറമുഖ വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്-രാജേഷ് കൃഷ്ണ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category