1 GBP = 89.20 INR                       

BREAKING NEWS

എംസ് ധോണിയുടെ ക്രിക്കറ്റ് ഭാവി എന്താണ്? ദേശീയ ടീമിലെ കാര്യമാണെങ്കില്‍ സിലക്ടര്‍മാര്‍ക്ക് പോലും അറിയില്ല എന്ന അവസ്ഥ; ഐപിഎല്ലില്‍ ധോണിയുടെ റോളില്‍ സംശയം വേണ്ടെന്ന് ടീം ഉടമ എന്‍ ശ്രീനിവാസന്‍; ചെന്നൈ സൂപ്പര്‍ കിങ്സിന് ഒരേ ഒരു `തല`; അടുത്ത സീസണിലും സിഎസ്‌കെ നായകന്‍ എംഎസ്ഡി തന്നെ

Britishmalayali
kz´wteJI³

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ ക്രിക്കറ്റിലെ ഭാവി എന്താണ്? ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന് ഈ ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തിന് തന്നെ ഉള്‍പ്പെടുത്തേണ്ട എന്നും ധോണി പറഞ്ഞിരുന്നു. ഇപ്പോള്‍ സൗത്താഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ടി20 ടീമിലും ധോണിയെ പരിഗണിച്ചിട്ടില്ല. മുന്‍ ലോകകപ്പ് ജേതാവ് കൂടിയായ നായകന്‍ നീലക്കുപ്പായത്തില്‍ ഇനി തിരിച്ച് വരുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പുമില്ല. എന്നാല്‍ ഐപിഎല്ലില്‍ ഇതല്ല അവസ്ഥ തങ്ങളുടെ ടീമിനെ അടുത്ത വര്‍ഷവും `തല` തന്നെ നയിക്കും എന്നാണ് ടീം ഉടമ ഇപ്പോള്‍ പറയുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്സിന് ഒരേ ഒരു നായകനെ തല്‍ക്കാലം ഉള്ളുവെന്നും അത് മഹേന്ദ്രസിങ് ധോണി ആണെന്നും ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമ എന്‍ ശ്രീനിവാസന്‍ ഉറപ്പ് പറയുന്നു. എനിക്ക് മറ്റൊരു കാര്യത്തിലും ഉറപ്പു നല്കാനാകില്ല. പക്ഷേ അടുത്ത സീസണിലും ധോണിയാകും ഞങ്ങളെ നയിക്കുക. അക്കാര്യം നൂറുശതമാനം ഗ്യാരണ്ടി- ശ്രീനിവാസന്‍ പറയുന്നു. എന്നാല്‍ ദേശീയ ടീമില്‍ ധോണിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ ദിവസം ധോണി ബിസിസിഐ ആസഥാനത്ത് എത്തുകയും ധോണി പണ്ടച് ഒരു മത്സരത്തില്‍ തന്നെ ഒരു ഫിറ്റ്നെസ് ടെസ്റ്റിലേതിന് സമാനമായി ഓടിച്ചു എന്ന വിരാട് കോലിയുടെ ട്വീറ്റും വന്നതിന് പിന്നാലെ അദ്ദേഹം വിരമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇത് അഭ്യൂഹം മാത്രമാണ് എന്ന് അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി ധോണി പറഞ്ഞിരുന്നു.ധോണിയോട് ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്തിടെ ദേശീയ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ധോണി തന്റെ തീരുമാനം പരസ്യമായോ ബോര്‍ഡിനു മുമ്പിലോ അവതരിപ്പിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category