1 GBP = 91.20 INR                       

BREAKING NEWS

മരടിലെ നിര്‍മ്മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ ഒന്നും പറയാത്തതിന്റെ ഗുട്ടന്‍സ് പുറത്ത്! നിയമംലംഘിച്ച ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് സര്‍ക്കാറിന് വേണ്ടി പണിയുന്നത് 296 ഫ്ളാറ്റുകള്‍; ജനനി പദ്ധതിയിലെ ഫ്ളാറ്റ് സമുച്ചയത്തിന്റെ കരാര്‍ നല്‍കിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരന്‍ ആയിരിക്കവേ; 2017ല്‍ തുടങ്ങിയ ഫ്ളാറ്റുകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായില്ല; നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് സുപ്രീംകോടതി ഉത്തരവില്‍ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഒത്തുകളി

Britishmalayali
kz´wteJI³

കൊച്ചി: കൊച്ചി മരടില്‍ നിയമംലംഘിച്ച് ഫ്ളാറ്റ് സമുച്ചയം പണിതുയര്‍ത്തിയ ശേഷം ഇപ്പോള്‍ ഫ്ളാറ്റ് വാങ്ങിയവരെ കൈമലര്‍ത്തി കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ കാര്യമായി നേതാക്കളും മന്ത്രിമാരുമൊന്നും പ്രതികരിക്കുന്നില്ല. ബില്‍ഡേഴ്സിന്റെ പേരു പോലും പലരും പറയാന്‍ മടിക്കുന്നതിന്റെ കാരണം എന്താണെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ തെളിവായി പുറത്തുവരുന്നത് ഹോളിഫെയ്ത്ത് ബില്‍ഡേഴ്സ് എന്ന നിര്‍മ്മാതാക്കള്‍ക്കുള്ള ഉന്നത ബന്ധമാണ്. ഇവര്‍ സര്‍ക്കാറിന്റെ ഫ്ളാറ്റ് നിര്‍മ്മാണ പദ്ധതിയിലും ഭാഗമാണ് എന്നതാണ് പ്രത്യേകതയുണ്ട്. ഇതാണ് നിയമലംഘനത്തിനെതിരെ പ്രതികരിക്കാതെ നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുക്കുന്നതിനെ കുറിച്ച് അടക്കം ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാന്‍ ഇടയാക്കുന്ന സംഭവം.

മരടിനെ നിയമലംഘകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയിലെ പങ്കാളികളാണെന്നത് ഗൗരവകരമായ കാര്യമാണ്. അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ജനനി പദ്ധതിയിലെ വമ്പന്‍ ഫ്ളാറ്റ് സമുച്ചയം എറണാകുളം പെരുമ്പാവൂരില്‍ പണിതുയര്‍ത്തുന്നത് മരടില്‍ കയ്യേറ്റം നടത്തിയ ഹോളിഫെയ്ത് ബില്‍ഡേഴ്സാണ്. മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ പ്രതിക്കൂട്ടിലുള്ളത് ഇവരാണ്.

ജനനി പദ്ധതിയുടെ കീഴിലുള്ള പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ പോഞ്ഞാശേരി സ്‌കീമില്‍ 296 അപാര്‍ട്മെന്റുകളാണ് മരടില്‍ കയ്യേറ്റം നടത്തിയ ഹോളിഫെയ്ത്ത് ബില്‍ഡേഴ്സ് സര്‍ക്കാറിന് വേണ്ടി നിര്‍മ്മിക്കുന്നത്. 2017ലാണ് ഈ പദ്ധതി പ്രകാരം ഫ്ളാറ്റുകളുടെ നിര്‍മ്മാണം തുടങ്ങിയത്. ഇതില്‍ 74 ഫ്ളാറ്റുകളുടെ നിര്‍മ്മാണം പോലും ഇതേവരെ പൂര്‍ത്തിയായിട്ടില്ല. ബാക്കിയുള്ളവ പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കുന്ന അവസ്ഥയുമാണുള്ളത്. ഫ്ളാറ്റ് പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമി പിന്നിട് നിര്‍മ്മാണത്തിനായി ഹോളി ഫെയ്ത്തിന് കൈമാറുകയായിരുന്നു.

മരടിലെ താമസക്കാരെ കുടിയിറക്കാന്‍ നടപടി നിര്‍ദ്ദേശിച്ച ഇന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് സംസ്ഥാന സര്‍ക്കാരിന്റെ ഭവനം പദ്ധതിയുടെ ഡയറക്ടറായിരിക്കുമ്പോഴാണ് ഹോളി ഫെയ്ത് ബില്‍ഡേഴ്സിന് പദ്ധതിച്ചുമതല കൈമാറിയത്. അതുകൊണ്ട് തന്നെ ഹോളി ഫെയ്ത് ബില്‍ഡേഴ്സിന് മുമ്പു തന്നെ ഉന്നതബന്ധം ഉണ്ടായിരുന്നോ എന്ന സംശയം ശക്തമാക്കുന്നതാണ്. കൊച്ചി മരടില്‍ നിയമംലംഘനം നടത്തി ഫ്ളാറ്റുകള്‍ പണിതുവിറ്റ ബില്‍ഡര്‍മാര്‍ തങ്ങള്‍ക്കിനി ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കൈകഴുകുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ആവശ്യമെങ്കില്‍ ബില്‍ഡര്‍മാരില്‍ നിന്ന് ഈടാക്കാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിലുണ്ടായിരുന്നു.

അതേസമയം മരടില്‍ നിയമം ലഘിച്ച ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കിന്നില്ലെന്ന ആക്ഷേപം ശക്തമായി നില നില്‍ക്കുകയാണ്. പണം മുടക്കി ഫ്‌ളാറ്റുകള്‍ വാങ്ങിയ ഉടമകളല്ല നിയമം ലഘിച്ച നിര്‍മ്മാതാക്കളാണ് കുറ്റക്കാര്‍ എന്നുള്ള വാദം തുടക്കം മുതലെ ശക്തമവുമാണ്. നിര്‍മ്മാതാക്കളില്‍ നിന്ന് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാമെന്ന് കോടതിയുടെ ഉത്തരവിലുമുണ്ടായിരുന്നു. എന്നിട്ടും ആരും ഇക്കാര്യത്തിലേക്ക് കാര്യമായി ഫോക്കസ് ചെയ്യുന്നില്ല. ഫ്ളാറ്റ് ഉടമകള്‍ വഴിയാധാരമായി എന്നു പറഞ്ഞു കൊണ്ട് കാര്യങ്ങള്‍ ലഘൂകരിക്കുകയാണ് ചെയ്യുന്നത്. നിര്‍മ്മാതാക്കള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.

നിര്‍മ്മാതാക്കള്‍ക്കെതിരെ ഫ്ളാറ്റുടമകളും നിയമനടപടി സ്വീകരിച്ചിട്ടില്ല. ജയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആല്‍ഫ വെന്‍ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കെ പി വര്‍ക്കി ആന്‍ഡ് വി എസ് ബില്‍ഡേഴ്സ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഹോളി ഹെറിറ്റേഡിന് നിര്‍മ്മാണാനുമതി ലഭിച്ചിരുന്നുവെങ്കിലും കെട്ടിടം നിര്‍മ്മിച്ചിരുന്നില്ല.

സുപ്രീംകോടതി വിധി പ്രകാരം ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി നഗരസഭ നല്‍കിയ കുടിയൊഴിപ്പിക്കല്‍ നോട്ടീസിന്റെ സമയപരിധി അവസാനിച്ചിട്ടുണ്ട്. പ്രശ്‌നത്തിലെ അവ്യക്തത നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം കേട്ടതിന് ശേഷം നിലപാട് സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. നിയമപ്രശ്നവും മാനുഷിക പ്രശ്നവുണ്ടെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് പറയാനാകില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. 343 കുടുംബങ്ങളിലെ 1472 പേരെ ഒഴിപ്പിക്കണമെന്നാണ് നഗരസഭയുടെ കണക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category