1 GBP = 92.40 INR                       

BREAKING NEWS

ചെറുപുഴ ഇന്‍ഫ്രാ സ്ട്രക്‌ച്ചേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനം രണ്ടാഴ്ച മുമ്പ് എടുത്തിരുന്നുവെങ്കില്‍ ജോസഫിന് ജീവനൊടുക്കേണ്ടി വരില്ലായിരുന്നു; ജോസഫിന് പണം നല്‍കാനുണ്ടെന്ന് സമ്മതിച്ച് ഭരണസമിതി അംഗങ്ങള്‍; ഇത്രയും കാലമായിട്ടും കുടിശ്ശിക നല്‍കാത്തത് എന്തേയെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരം മുട്ടി; ആശുപത്രി നിര്‍മ്മിച്ച വകയിലുള്ള ആദ്യ ഗഡു ഇന്നലെ തന്നെ കുടുംബത്തിന് കൈമാറി കോണ്‍ഗ്രസ് നേതാക്കള്‍

Britishmalayali
രഞ്ജിത്ത് ബാബു

 

കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിനോട് ഇപ്പോഴുള്ള സമീപനം രണ്ടാഴ്ച മുമ്പ് എടുത്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ജീവന്‍ വെടിയേണ്ടി വരികയില്ലായിരുന്നു. കെ. കരുണാകരന്‍ ട്രസ്റ്റിന് വേണ്ടി ആശുപത്രി കെട്ടിടവും ഫ്‌ളാറ്റും നിര്‍മ്മിച്ച വകയില്‍ നല്‍കാനുള്ള പണത്തിന് പത്തിലേറെ തവണ ഈ വര്‍ഷം മാത്രം ജോസഫിനെ ചര്‍ച്ചക്ക് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം ചെറുപുഴ ഇന്‍ഫ്രാ സ്ട്രക്‌ച്ചേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സിന്റെ ഏറ്റവും വലിയ ഓഹരിഉടമയും മുസ്ലിം ലീഗുകാരനുമായ വ്യക്തി അനുരഞ്ജന ചര്‍ച്ചയില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലാണെന്ന് അവകാശപ്പെടുന്ന ട്രസ്റ്റിന്റെ എല്ലാ കാര്യത്തിനും പ്രമാധിത്യം വഹിക്കുന്നതും ഇതേ വ്യക്തിയാണ്.

ഇന്നലെ ചെറുപുഴ പൊലീസ് ഇയാള്‍ അടക്കം ഭരണ സമിതിയിലെ എട്ട് പേരേയും ചോദ്യം ചെയ്തു. ജോസഫിന് പണം നല്‍കാനുണ്ടെന്ന് അംഗങ്ങള്‍ സമ്മതിച്ചു. എന്നാല്‍ അദ്ദേഹത്തിന് 65 ലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നും 32 ലക്ഷം രൂപയുടെ ഫ്‌ളാറ്റ് ജോസഫിന് നല്‍കാന്‍ നേരത്തെ തീരുമാനിച്ചതായും പൊലീസിനോട് പറഞ്ഞതായാണ് വിവരം. ട്രസ്റ്റിന്റേയും ചെറുപുഴ ഡവലപ്പേഴ്‌സിന്റേയും ഭാരവാഹികളും ഡയരക്ടര്‍മാരുമായ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, റോഷി ജോസ്, മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ സലിം, പി.എസ്. സോമന്‍ തുടങ്ങിയ എട്ട് പേരെയാണ് സിഐ എം. ഇ രാജഗോപാലിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ വെച്ച് ചോദ്യം ചെയ്തത്. 20 ാം തീയ്യതി വീണ്ടും ഹാജരാവണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസും നല്‍കി.

ജോസഫിന് നിര്‍മ്മാണം നടത്തിയ ഇനത്തില്‍ ഇപ്പോഴുള്ള നയം ഭരണ സമിതി നേരത്തെ എടുത്തിരുന്നുവെങ്കില്‍ അദ്ദേഹത്തിനും കുടുംബത്തിനും ഇങ്ങിനെയൊരു ദുര്‍ഗതി വരില്ലായിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ജോസഫിന്റെ കുടുംബം അവകാശപ്പെടുന്നതുപോലെ ഒരു കോടി 34 ലക്ഷം രൂപ നല്‍കാനില്ലെന്നാണ് പൊലീസിനോട് ഭരണസമിതി അംഗങ്ങള്‍ പറയുന്നത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത്രയും കാലം കുടിശ്ശിക നല്‍കാതിരുന്നതിന് വ്യക്തമായ വിശദീകരണം ഭരണസമിതി അംഗങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. നിര്‍മ്മിച്ച വകയിലുള്ള ആദ്യ ഗഡു ഇന്നലെ തന്നെ കോണ്‍ഗ്രസ്സ് നേതാക്കള്‍ കുടുംബത്തിന് കൈമാറി. ശേഷിക്കുന്ന തുക കൈമാറുന്നത് സംബന്ധിച്ച് കുടുംബവുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശന്‍ പാച്ചേനി പറഞ്ഞു. പാര്‍ട്ടി നടത്തുന്ന അന്വേഷണത്തില്‍ ഏതെങ്കിലും നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും നിയമപരമായ ഏതന്വേഷണത്തിനും കോണ്‍ഗ്രസ്സ് പിന്‍തുണ നല്‍കുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

ചെറുപുഴ ഡവലപ്പേഴ്‌സുമായി ബന്ധപ്പെട്ട ഭരണ സമിതിയുടെ കൈവശമുള്ള രേഖകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ജോസഫിന്റെ മരണത്തിന് കാരണമായത് 1.4 കോടി രൂപ കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് സഹോദരന്‍ മാര്‍ട്ടിന്‍ ചെറുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളടക്കമുള്ള ഭാരവാഹികളെ പൊലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ 5 ാം തീയ്യതി രാവിലെയാണ് കരാറുകാരന്‍ ജോസഫ് ചെറുപുഴ കരുണാകരന്‍ സ്മാരക ആശുപത്രി കെട്ടിടത്തിന് മുകളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടില്‍ നിന്നും തലേദിവസം രേഖകളുമായി ഇറങ്ങിയ ജോസഫ് പോകുമ്പോള്‍ ആശുപത്രി നിര്‍മ്മാണം നടത്തിയ ഇനത്തില്‍ കുടുശ്ശിക സംബന്ധിച്ച ചര്‍ച്ച നടത്താനാണ് പോകുന്നതെന്നും ഭാര്യയോട് പറഞ്ഞിരുന്നു.

വൈകീട്ട് ഏഴ് മണിയോടെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ സമയം കഴിഞ്ഞിട്ടും ജോസഫ് തിരിച്ചെത്താതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തി. അപ്പോഴൊന്നും ജോസഫിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 5 ന് രാവിലെ ആശുപത്രിയുടെ ടെറസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളിലേയും കാലിലേയും ഞരമ്പുകള്‍ മുറിച്ച് രക്തം വാര്‍ന്ന് മരണമടയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ജോസഫ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ ഉറച്ച് വിശ്വസിക്കുന്നു. ഇക്കാര്യത്തിലും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉന്നത തലത്തിലുള്ള അന്വേഷണം ആവശ്യപ്പെടനും ബന്ധുക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category