1 GBP = 89.20 INR                       

BREAKING NEWS

യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയ കേരളത്തിലെ ബിജെപിക്കാര്‍ക്ക് കനത്ത തിരിച്ചടി; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന റിപ്പോര്‍ട്ട് തള്ളി ഉദ്യോഗസ്ഥന് ക്ലീന്‍ചിറ്റ് നല്‍കി കേന്ദ്രസര്‍ക്കാര്‍; തന്നോട് മോശമായി പെരുമാറിയെന്ന പൊന്‍രാധാകൃഷ്ണന്റെ പരാതി മുഖവിലയ്‌ക്കെടുത്തില്ല; യതീഷ് ഇടപെട്ടത് മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തെന്ന് വിലയിരുത്തല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: എസ് പി യതീഷ് ചന്ദ്രയ്ക്ക് കേന്ദ്രസര്‍ക്കാറിന്റെ ക്ലീന്‍ചിറ്റ്. ശബരിമല ദര്‍ശനത്തിനെത്തിയ വേളയില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന ആക്ഷേപത്തിലാണ് എസ്പിക്ക് ക്ലീന്‍ചിറ്റ് ലഭിച്ചത്. യതീഷ് മോശമായി പെരുമാറിയിട്ടില്ലെന്നും മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഇടപെട്ടത് എന്നുമാണ് ഈ സംഭവത്തിലെ സംസ്ഥാന ആഭ്യന്തര മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെ ശരിവെച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ എസ്പിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.

യതീഷ് ചന്ദ്രക്കെതിരായ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചിരുന്നോ എന്ന ചോദ്യത്തിന് അന്വേഷിച്ചിരുന്നു എന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം കിട്ടിയത്. ആ പരാതിയില്‍ എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് പരാതി സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്നും അത് അന്വേഷിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ അനുസരിച്ച് പരാതിയിന്മേലുള്ള നടപടി അവസാനിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.

കഴിഞ്ഞ വര്‍ഷം നവംബറിലെ സംഘര്‍ഷാത്മക സാഹചര്യത്തില്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയ പൊന്‍ രാധാകൃഷ്ണനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പി: യതീഷ് ചന്ദ്ര തടഞ്ഞ സംഭവം വിവാദമായിരുന്നു. പാര്‍ലമെന്റില്‍വരെയെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്പി. മാന്യമായ ഭാഷയിലാണു മന്ത്രിയോടു സംസാരിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ട്. 'ദാറ്റ് ഈസ് ദ് പോയിന്റ്' എന്നു യതീഷ് ചന്ദ്ര, പൊന്‍ രാധാകൃഷ്ണനോട് അംഗവിക്ഷേപങ്ങളോടെ അവതരിപ്പിച്ചത് ഏറെ വിവാദമുയര്‍ത്തിയിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു സംഘര്‍ഷഭരിത അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നതെങ്കിലും മന്ത്രി യാത്ര ചെയ്തിരുന്ന വാഹനം നിലയ്ക്കലില്‍വച്ച് എസ്പി.തന്നെയാണു കടത്തിവിട്ടത്. പക്ഷേ, പരിവാരങ്ങളെ കടത്തിവിട്ടില്ല. മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തും എല്ലാ വാഹനങ്ങളും കടത്തിവിട്ടാല്‍ ഗതാഗതക്കുരുക്കുണ്ടാകുമെന്നു വ്യക്തമാക്കിയുമാണ് ഇങ്ങനെ ചെയ്തതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

യതീഷ് ചന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു ബിജെപി. കേന്ദ്ര ആഭ്യന്തരവകുപ്പിനു പരാതി നല്‍കിയിരുന്നു. സംഭവം പൊന്‍ രാധാകൃഷ്ണന്‍തന്നെ അവകാശലംഘന പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി. ജനറല്‍ സെക്രട്ടറി കെ.എം. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിവാദ സംഭാഷണം. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഐ.ജി: എം.ആര്‍. അജിത്കുമാറാണ് അന്വേഷണം നടത്തിയത്. യതീഷ് ചന്ദ്രയുടെ മറുപടി കേട്ടശേഷം അതുകൂടി ഉള്‍പ്പെടുത്തിയാണ് ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയത്.

കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലില്‍ വച്ചായിരുന്നു സംഭവം ഉണ്ടായത്. ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്റെ അകമ്പടി വാഹനങ്ങള്‍ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുത്തതും തുടര്‍ന്നുണ്ടായ വാക് തര്‍ക്കങ്ങളുമാണ് പരാതിക്ക് അടിസ്ഥാനം. സംഭവം നാണക്കേടായി എടുത്ത ബിജെപി സംസ്ഥാന നേതൃത്വം യതീഷ് ചന്ദ്രക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഒപ്പം നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതിയും നല്‍കി. സംഭവത്തില്‍ യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു. അതേസമയം, തൃശൂര്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനാദരവ് കാട്ടിയെന്ന മറ്റൊരു പരാതിയില്‍ എസ്പി: യതീഷ് ചന്ദ്രക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category