1 GBP = 92.00 INR                       

BREAKING NEWS

ജാസ്മിന്‍ ഷായെ അകത്താക്കാനുള്ള താല്‍പര്യം പോലും നഴ്സുമാരുടെ ശമ്പള കാര്യത്തില്‍ കാണിക്കുന്നില്ല; മിനിമം ശമ്പളം നല്‍കണമെന്ന സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കിയില്ല; മറ്റ് സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ വക്കോളമെത്തിയിട്ടും ഒരു താല്‍പര്യവും കാണിക്കാത്തത് കേരളം മാത്രം; മാലാഖമാരോട് ചെകുത്താന്റെ പണി തുടര്‍ന്ന് പിണറായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ചെയ്യുന്ന ജോലിക്ക് മാലാഖ എന്ന വിളി മാത്രമെ കിട്ടാറുള്ളു നഴ്സുമാര്‍ക്ക്. ആ വിളി കൊണ്ട് വീട്ടിലെ അടുപ്പ് പുകയില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി നഴ്സുമാര്‍ കാലങ്ങളോളം തെരുവില്‍ സമരമിരുന്നു. സുപ്രീം കോടതി വിധി പ്രകാരമുള്ള മാന്യമായ ശമ്പളം മാത്രമാണ് അന്ന് അവര്‍ ആവശ്യപ്പെട്ടത്. കോടതി നിര്‍ദ്ദേശ പ്രകാരം നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരളം ഇനിയും നടപ്പിലാക്കിയല്ല. നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ നവീകരിക്കാന്‍ സംസ്ഥാനങ്ങള്‍ മാര്‍ഗരേഖയോ നിയമനിര്‍മ്മാണമോ നടത്തണമെന്ന് കേന്ദ്രം നിയോഗിച്ച പ്രൊഫ. ജഗദീഷ് പ്രസാദ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. നഴ്സുമാരുടെ സമരത്തിന് നേതൃത്വം നല്‍കിയ യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷായെ അകത്തിടാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുമ്പോഴാണ് മറുവശത്ത് തൊഴിലാളി പാര്‍ട്ടിയുടെ സര്‍ക്കാര്‍ പാവപ്പെട്ടവന്റെ അന്നത്തിന്റെ കാര്യം മറക്കുന്നത്.

ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം വിജ്ഞാപനമിറക്കിയെങ്കിലും സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ക്ക് തുല്യമാകുന്നില്ലെന്ന് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമവും മിനിമംകൂലി നിയമവുമാണ് സംസ്ഥാനത്ത് സ്വകാര്യനഴ്‌സുമാര്‍ക്ക് ബാധകമായുള്ളത്. ഈ നിയമങ്ങള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒഴിച്ചുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും ബാധകമാണ്. എന്നാല്‍ അതിനുള്ള യാതോരു നീക്കവും ഇനിയും ഉണ്ടാകുന്നില്ല എന്നതാണ് പുതിയ വിവരം.

2016 ജനുവരി 29നാണ് സുപ്രീം കോടതി വിദഗ്ധസമിതിയെ നിയോഗിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടത്. ഇത് നടപ്പിലാക്കാന്‍ ശുപാര്‍ശ വന്നിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിയുന്നു. എന്നാല്‍ ഏറ്റവും രസകരമായ സ്ഥിതി വിശേഷം എന്തെന്നാല്‍ 2013ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച മിനിമം വേതനം പോലും ലഭിക്കാത്ത ആശുപത്രി ജീവനക്കാര്‍ ഇനിയും ഉണ്ട്. കേരളത്തില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയത് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ആണ്. ഇതിന്റെ നേതൃത്വത്തില്‍ ഉള്ളത് ജാസ്മിന്‍ ഷാ ആയിരുന്നു. കൃത്യമായി ഒരു സംഘടന ഇല്ലാതിരുന്ന നഴ്സുമാരെ ഒരുമിപ്പിക്കാനും ഒരു കുടക്കീഴില്‍ അണിനിരത്താനും ജാസ്മിന് കഴിഞ്ഞിരുന്നു. കുത്തക മുതലാളിമാര്‍ക്കെതിരെ നടത്തിയ സമരം വിജയിച്ചതിന്റെ വലിയ പങ്കും ജാസ്മിനും യുഎന്‍എക്കും അവകാശപ്പെട്ടതാണ്.

എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തതിന് ജാസ്മിന് കിട്ടിയത് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പടെ പുറപ്പെടുവിച്ച് പിടികിട്ടാപ്പുള്ളിയെന്ന രീതിയില്‍ ചിത്രീകരിക്കുകയാണ്. നഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള താല്‍പര്യം കാണിക്കുന്നില്ല എങ്കിലും അതിനായി സമരം ചെയ്ത സംഘടനയെ പൊളിക്കാനുള്ള പാര്‍ട്ടി നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട് എ്ന്ന് തന്നെയാണ് ഈ നീക്കം കൂടി പുറത്ത് വരുമ്പോള്‍ മനസ്സിലാകില്ല.

അമ്പതില്‍ താഴെ കിടക്കകളുള്ള ആശുപത്രിയാണെങ്കില്‍പ്പോലും നഴ്‌സുമാര്‍ക്ക് മാസം 20,000 രൂപയെങ്കിലും ശമ്പളം നല്‍കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇരുന്നൂറിലേറെ കിടക്കകളുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ നഴ്‌സുമാരുടേതിനു സമാനമായ വേതനം നല്‍കണം. നൂറിനും 200-നും ഇടയില്‍ കിടക്കകളുള്ള ആശുപത്രിയാണെങ്കില്‍ സര്‍ക്കാര്‍ നഴ്‌സുമാരുടേതിനേക്കാള്‍ പത്ത് ശതമാനത്തിലേറെയും 50-നും നൂറിനുമിടയിലാണെങ്കില്‍ 25 ശതമാനത്തിലേറെയും വേതനം കുറയ്ക്കരുത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിയമനിര്‍മ്മാണം നടത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളം നടപടിയൊന്നുമെടുത്തില്ല. അതേസമയം ഹിമാചല്‍പ്രദേശ്, കര്‍ണാടകം, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയിട്ടുണ്ട്. തമിഴ്നാട്, മിസോറം, ഛത്തീസ്ഗഢ്, ബിഹാര്‍, ഉത്തരാഞ്ചല്‍, മേഘാലയ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category