1 GBP = 92.00 INR                       

BREAKING NEWS

കോടീശ്വരന്മാരായ ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തല്‍; മരടില്‍ പരിഹാര ഫോര്‍മുലയായി പാര്‍ട്ടി മുന്നോട്ടു വെക്കുന്നത് നിര്‍മ്മാതാക്കള്‍ മറ്റ് പ്രൊജക്ടുകളില്‍ പുതിയ ഫ്‌ളാറ്റ് നല്‍കണം എന്ന്; അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയതും തീരദേശ നിയമലംഘനം ചൂണ്ടിക്കാട്ടിയതും ഇടതു ഭരണത്തിലെന്ന ബോധ്യം ഉള്ളതിനാല്‍ എങ്ങനെയും തടിയൂരാന്‍ സിപിഎം ശ്രമം; തുടക്കത്തില്‍ തന്നെ കോടിയേരി കളത്തിലിറങ്ങിയത് മരട് വിഷയം മറ്റൊരു 'ശബരിമല' ആകാതിരിക്കാന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സുപ്രീംകോടതി വിധികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാറിനോളം പുലിലാവ് പിടിച്ച മറ്റൊരു സര്‍ക്കാര്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്. ശബരിമല യുവതിപ്രവേശന വിധി നടപ്പിലാക്കാന്‍ തീരുമാനിച്ച ഇതേ സര്‍ക്കാറിത് സഭാ തര്‍ക്കത്തിലെ കോടതി വിധി നടപ്പിലാക്കാത്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. കൂടാതെ ഇപ്പോള്‍ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവു വന്നതോടെ ഒരേ സമയം രണ്ട് വള്ളത്തില്‍ കാലുവെച്ചിരിക്കയാണ് പിണറായി സര്‍ക്കാര്‍. ഒരു വശത്ത് ഫ്ളാറ്റ് ഉടമകള്‍ക്ക് വേണ്ടി നിലപാട് കൈക്കൊള്ളുമ്പോള്‍ തന്നെ മറുവശത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് കോടതി വിധി നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുക എന്നതാണ്.

കോടതി വിധി പ്രകാരം ഫ്ളാറ്റുകള്‍ പൊളിക്കണ്ടി വന്നാല്‍, സര്‍ക്കാറില്‍ നിന്നും സഹായം ഒരുക്കാമെന്ന നിലപാടിലേക്കെന്ന വിധത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. എന്നാല്‍ കോടീശ്വരന്മാരായ ഫ്ളാറ്റ് ഉടമകള്‍ക്ക് വേണ്ടി നിലകൊണ്ടാല്‍ അത് കനത്ത തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് ധാരണയുണ്ടായിട്ടുണ്ട്. അതു കൊണ്ട് ഖജനാവിനെ തൊട്ടു തല്‍ക്കാലം കളിക്കേണട എന്ന നിലപാടിലാണ് പാര്‍ട്ടി. അതേസമയം കുടിയിറക്കേണ്ട അവസ്ഥ വരുന്നവര്‍ക്ക് എന്തുമാര്‍ഗ്ഗം ഉണ്ടാക്കാം എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു.

സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന പുതിയ സത്യവാങ്മൂലത്തില്‍ വിധി അനുകൂലമായില്ലെങ്കില്‍ മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്കു ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ പുതിയ കിടപ്പാടമൊരുക്കിക്കൊടുക്കുന്ന വിധത്തിലാണ് സിപിഎമ്മിന്റെ അനുരഞ്ജന ഫോര്‍മുല തയ്യാറാവുന്നത്. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുമായും ഉടമകളുമായും പാര്‍ട്ടിയും സര്‍ക്കാരും ചര്‍ച്ച നടത്തി തീരുമാനമെടുത്തു പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. കുടിയിറക്കപ്പെടേണ്ട അവസ്ഥ വന്നാല്‍ നിര്‍മ്മാതാക്കളെ സമ്മര്‍ദ്ദത്തിലാക്കി പുതിയ ഫ്ളാറ്റ് ഇരകള്‍ക്ക് കൊടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഈ വിഷയത്തില്‍ നിയമങ്ങളെല്ലാം ലംഘിച്ച് ഫ്ളാറ്റ് നിര്‍മ്മാണത്തിന് അനുമതി കൊടുത്തത് മരട് പഞ്ചായത്ത് സിപിഎം ഭരിക്കുന്ന കാലത്തായിരുന്നു. കൂടാതെ ഇപ്പോഴത്തെ വിവാദങ്ങളിലേക്ക് വഴിവെച്ച ടെക്നിക്കല്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ കൊടുത്ത ഉദ്യോഗസ്ഥരെ നിയോഗിച്ചതും ഈ സര്‍ക്കാറിന്റെ കാലത്തായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്നം ഒതുക്കാന്‍ സിപിഎം നേരിട്ടു കളത്തിലിറങ്ങുന്നത്.


സുപ്രീം കോടതി വിധി നടപ്പാക്കാെത വഴിയില്ലെന്നിരിക്കെ പ്രതിസന്ധി എങ്ങനെ മറികടക്കാനാകുമെന്ന ആലോചനയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ശബരിമല വിഷയത്തില്‍ സംഭവിച്ചതുപോലെ 'മരടി'ല്‍ സംസ്ഥാന സര്‍ക്കാര്‍ ബലിയാടാകരുതെന്നും സിപിഎമ്മിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്‍ തുടക്കത്തില്‍ തന്നെ മരട് ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ചതും. ഒത്തുതീര്‍പ്പിനു ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ വഴങ്ങിയില്ലെങ്കില്‍ കര്‍ശന നിയമനടപടികളിലേക്കു സര്‍ക്കാര്‍ കടക്കും. ഇത് അവരെ ബോധ്യപ്പെടുത്തും. സിപിഎം. കടുപ്പിച്ചതോടെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ ചിലര്‍ നിലപാടില്‍ അയവുവരുത്തിയതായി സൂചനയുണ്ട്. വരുംദിവസങ്ങളിലേ ഇതു സംബന്ധിച്ചു വ്യക്തത വരൂ. ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ബദല്‍ സംവിധാനം പാര്‍ട്ടി തീരുമാനിക്കും.

തീരദേശ സംരക്ഷണമേഖലയില്‍ ഫ്‌ളാറ്റിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നടപടികളുണ്ടാകുമെന്നു സൂചനയുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റിദ്ധരിക്കപ്പെടുകയും തെരഞ്ഞെടുപ്പില്‍ അതു കനത്ത തിരിച്ചടിക്കു കാരണമാകുകയും ചെയ്തതായാണ് സിപിഎമ്മിന്റെ അഭിപ്രായം. മരടില്‍ പ്രതികൂല വിധിയുണ്ടാകാന്‍ ഇടയാക്കിയത് സിപിഎം നിലപാടാണെന്ന ആക്ഷേപം ഇപ്പോള്‍ തന്നെ ശക്തമാണ്. ഇത് സര്‍ക്കാറിനെ പഴിചാരാനുള്ള മറ്റൊരു അവസരമായി കാണുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പുതുവഴികള്‍ തേടാന്‍ സിപിഎം തീരുമാനിച്ചത്.

കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ്, ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം തുടങ്ങി ഏറ്റവുമൊടുവില്‍ മരട് ഫ്‌ളാറ്റ് കേസില്‍വരെ വിധിപറഞ്ഞ ബെഞ്ചുകളില്‍ അംഗമായിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര സമീപകാലത്ത് കേരളസര്‍ക്കാരിന്റെ രൂക്ഷവിമര്‍ശകനാണ്. സംസ്ഥാനസര്‍ക്കാരിനെ നിര്‍ത്തിപ്പൊരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. എന്തൊക്കെയോ കാരണങ്ങളാല്‍ ഈകേസുകളിലൊന്നും ജസ്റ്റിസ് മിശ്രയുടെ ഉത്തരവുകള്‍ പാലിക്കപ്പെടാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 'കേരളം ഇന്ത്യയിലല്ലേ?, നിയമങ്ങള്‍ കേരളത്തിനുബാധകമല്ലേ' തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിക്കുന്നതിനുപിന്നില്‍ ഈ കേസിലെ വിധികളോടുള്ള സര്‍ക്കാര്‍ സമീപനത്തോടുള്ള അതൃപ്തി പ്രകടമാണ്. എന്നാല്‍ മരടിലും സുപ്രീംകോടതി വിധി കണ്ടില്ലെന്ന് നടിക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം. ഇത് സുപ്രീംകോടതി എത്തരത്തില്‍ എടുക്കുമെന്നതാണ് ഇനി നിര്‍ണ്ണായകം.

പാവങ്ങളുടെ ഭൂമി ഏറ്റെടുക്കാനും ഒഴുപ്പിക്കാനും വീറുകാണിക്കുന്ന സര്‍ക്കാര്‍ മരടില്‍ കള്ളക്കളിയാണ് തുടരുന്നത്. സര്‍വ്വ കക്ഷിയോഗം വിളിച്ച് കേരളത്തിന്റെ പൊതു പ്രശ്‌നമായി മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ മാറ്റാനാണ് നീക്കം. 350 കുടുംബങ്ങളുടെ മാത്രം പ്രശ്‌നമാണ് ഇത്. എല്ലാവരും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളവര്‍. തിരദേശ പരിപാലന ചട്ടത്തില്‍ വീഴ്ച വരുത്തിയെങ്കില്‍ അത് ഗുരുതര തെറ്റുമാണ്. എന്നാല്‍ ഫ്‌ളാറ്റ് ഉടമകളുടെ സമരമുയര്‍ത്തി സുപ്രീംകോടതിയുടെ വിധി നടപ്പാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് വേണ്ടിയാണ് മുഖ്യമന്ത്രി സര്‍വ്വ കക്ഷിയോഗം വിളിക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ഫ്‌ളാറ്റുകാര്‍ക്കൊപ്പമാണ് അതുകൊണ്ട് തന്നെ കുടിയൊഴുപ്പിക്കലിനെതിരായ ചര്‍ച്ചയാകും മരട് വിഷയത്തില്‍ ഉണ്ടാവുക.

വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് നിര്‍മ്മാതാക്കള്‍ ഇപ്പാള്‍ നല്‍കിയിരിക്കുന്നത്. പദ്ധതിയുമായി യതൊരു ബന്ധവുമില്ലെന്നും നിര്‍മ്മാതാക്കള്‍ നഗരസഭാ സെക്രട്ടറിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. നഗരസഭ എന്തിനാണ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മനസ്സിലാകുന്നില്ലെന്നും മറുപടിക്കത്തില്‍ അവര്‍ പറയുന്നുണ്ട്. നിലവിലെ ഉടമസ്ഥരാണ് ഫ്ളാറ്റുകള്‍ക്ക് കരമടയ്ക്കുന്നത്. അതിനാല്‍തന്നെ അവയുടെ ഉടമസ്ഥാവകാശം അവര്‍ക്കാണുള്ളതെന്നും ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ പറയുന്നു. ഇതോടെ സര്‍ക്കാരും ഫ്‌ളാറ്റ് ഉടമകളും തമ്മിലുള്ള വിഷയമായി ഇത് മാറുകയാണ്.

375 കുടുംബങ്ങളാണു ഫ്‌ളാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കില്‍ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്‌ളാറ്റുകള്‍, മറ്റു കെട്ടിടങ്ങള്‍, ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സ്‌കൂളുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ അതതു വില്ലേജ് ഓഫിസര്‍മാര്‍ കണയന്നൂര്‍ തഹസില്‍ദാര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം.ആരിഫ് ഖാന്‍ പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ നല്‍കിയ പരസ്യത്തിനു ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ചുരുക്കപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. 18ന് സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട റിപ്പോര്‍ട്ട് എന്താകുമെന്നതിലും അനിശ്ചിതത്വമുണ്ട്. 20ന് ആണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകണം.

അതിനിടെ മരടിലെ ഫ്ളാറ്റ് സമുച്ഛയം പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൂന്നിന പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു കഴിഞ്ഞു. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരു എങ്കില്‍ പുനഃരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ടുവക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ മന്ത്രിക്കും ചെന്നിത്തല കത്തയച്ചു. പുനരധിവാസത്തിന് 350 കോടി വരുമെന്ന യാഥാര്‍ത്ഥ്യം പോലും ഉള്‍ക്കൊള്ളാതെയാണ് രമേശ് ചെന്നിത്തലയുടെ കത്തെഴുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category