1 GBP = 91.20 INR                       

BREAKING NEWS

ഈ നേട്ടം അച്ഛനുള്ളതാണ്; അണ്ടര്‍-19 ഏഷ്യകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയശില്പിയായി മാറിയ അഥര്‍വ തന്റെ നേട്ടം സമര്‍പ്പിച്ചത് മരിച്ചു പോയ അച്ഛന്; എട്ടുവര്‍ഷത്തോളം അദ്ദേഹം നൈറ്റ് ഷിഫ്റ്റ് ചെയ്ത് കഠിനാദ്ധ്വാനം ചെയ്തത് തന്റെ വിജയത്തിന് വേണ്ടിയായിരുന്നുവെന്നും താരം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അണ്ടര്‍-19 ഏഷ്യകപ്പ് ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ തറ പറ്റിച്ചപ്പോള്‍ ടീമിന്റെ വിജയശില്‍പിയായ അഥര്‍വ്വയെപ്പറ്റിയായിരുന്നു എല്ലാവരും പറഞ്ഞത്. ചെറിയ സ്‌കോറില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയിലുള്ള ഓരോരുത്തരും പുറത്തായപ്പോള്‍ തോല്‍ക്കുമോ എന്ന് പോലും ഒരു ഘട്ടത്തില്‍ ചിന്തിച്ചു. എന്നാള്‍ വെറും 28 റണ്‍സ് വഴങ്ങിക്കൊണ്ട് 5 വിക്കറ്റ് വീഴ്ത്തി 5 റണ്‍സിന്റെ വിജയം അഥര്‍വ ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഇപ്പോഴിതാ തന്റെ അപൂര്‍വ്വ നേട്ടം മരിച്ചുപോയ തന്റെ അച്ഛനു സമര്‍പ്പിക്കുന്നതായി അഥര്‍വ പറഞ്ഞിരിക്കുകയാണ്.

മുംബൈ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസിലെ കണ്ടക്ടറായിരുന്നു അഥര്‍വ്വയുടെ അച്ഛന്‍ അന്‍കൊലേക്കര്‍. തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി അച്ഛന്‍ എട്ടുവര്‍ഷത്തോളം നൈറ്റ് ഷിഫ്റ്റ് ചെയ്ത് കഠിനാദ്ധ്വാനം ചെയ്തതായി പറഞ്ഞ അഥര്‍വ ഒരു നിമിഷത്തേക്ക് വികാരാധീനനായി. ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ നിമിഷം താന്‍ കരഞ്ഞു പോയെന്നും ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്ന ചിന്ത തനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും താരം പറഞ്ഞു. 2010 ലാണ് അഥര്‍വ്വയുടെ അച്ഛന്‍ മരിച്ചത്. എല്ലാ ഉത്തരവാദിത്വങ്ങളും അമ്മ ഏറ്റെടുക്കുമ്പോള്‍ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ മാത്രമാണ് തന്നോട് പറഞ്ഞതെന്നും അഥര്‍വ ഓര്‍ക്കുന്നു.

അഥര്‍വ്വയുടെ പിതാവിന്റെ മരണ ശേഷം മാതാവ് വൈദേഹിയും മകന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനു വേണ്ടി കഠിനാദ്ധ്വാനത്തിലാണ്. മുംബൈ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വിസില്‍ കണ്ടക്ടറാണ് ഇപ്പോള്‍ അഥര്‍വ്വയുടെ അമ്മ വൈദേഹി. അന്‍കൊലേക്കര്‍ മരിച്ചപ്പോള്‍ ആ ജോലി വൈദേഹിക്കു ലഭിക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച അഥര്‍വ തന്നെയായിരുന്നു ഫൈനലിലെ താരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category