1 GBP = 91.20 INR                       

BREAKING NEWS

ബ്രാഹ്മണ വൃദ്ധന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത് മൂന്ന് മുസ്ലിം യുവാക്കള്‍; ഹിന്ദു ആചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ അബുവും നസീറും സുബേറും പ്രകടിപ്പിച്ചത് അച്ഛന്റെ ആത്മസുഹൃത്തിനോടുള്ള ആദരവ്; മാനവസ്നേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത് മതവെറിയുടെ പേരില്‍ മനുഷ്യരുടെ കണ്ണുനീര്‍ വീണ് കുതിര്‍ന്ന ഗുജറാത്തിലെ മണ്ണില്‍ നിന്നും

Britishmalayali
kz´wteJI³

അഹമ്മദാബാദ്: മതവെറിയുടെ പേരില്‍ ആയിരങ്ങളുടെ കണ്ണീരുവീണ മണ്ണില്‍ മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട കാഴ്ച്ചകള്‍. ബ്രാഹ്മണ വൃദ്ധന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി മൂന്ന് മുസ്ലിം യുവാക്കളാണ് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ സവര്‍കുണ്ട്ല സ്വദേശിയായ ഭാനുശങ്കര്‍ പാണ്ഡ്യ എന്ന ബ്രാഹ്മണന്റെ മരണാനന്തര ചടങ്ങുകളാണ് അബു ഖുറേഷി, നസീര്‍ ഖുറേഷി, സുബേര്‍ ഖുറേഷി എന്നീ യുവാക്കള്‍ നടത്തിയത്.

യുവാക്കളുടെ പിതാവായ ഭിക്കു ഖുറേഷിയും മരിച്ച ഭാനുശങ്കറും അടുത്ത സുഹൃത്തുക്കളായിരുന്നു. 40 വര്‍ഷത്തോളം ഇവര്‍ സുുഹൃത്തുക്കളായി തുടര്‍ന്നു. ഭാര്യയും കുട്ടികളുമില്ലാത്ത ഭാനു ശങ്കര്‍ ഖുറേഷിയുടെ വീട്ടിലായിരുന്നു താമസവും. ഒരു വീട്ടിലായിരുന്നെങ്കിലും ഒരു മനസ്സായിരുന്നെങ്കിലും മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യത്തില്‍ ഇരുവരും കണിശത പുലര്‍ത്തിയിരുന്നു. തന്റെ ബ്രാഹ്മണ സുഹൃത്തിനായി പ്രത്യേകം സസ്യാഹാരവും വീട്ടില്‍ പാചകം ചെയ്തിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് ഭിക്കു ഖുറേഷി മരിച്ചത്. അദ്ദേഹത്തിന്റെ മരണം ഭാനുശങ്കറെ മാനസികമായി തളര്‍ത്തി. മൂന്ന് വര്‍ഷത്തിന് ശേഷം ഭാനുശങ്കറും മരിച്ചു. ഭാനു ശങ്കറിന്റെ മരണാനന്തര ചടങ്ങ് മക്കളുടെ സ്ഥാനത്തുനിന്ന് നടത്തണമെന്ന ആഗ്രഹം ഭിക്കു ഖുറേഷിയുടെ മക്കള്‍ പ്രദേശത്തെ മതനേതൃത്വത്തെ അറിയിച്ചു. ഇതിനായി ഗംഗാ ജലം കൊണ്ടുവന്നിട്ടുണ്ടെന്നും തങ്ങള്‍ ജനനം മുതല്‍ അങ്കിള്‍ എന്നു വിളിക്കുന്ന ആളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കണം എന്നായിരുന്നു മൂന്ന് പേരുടെയും ആഗ്രഹം.

ഇവരുടെ ആഗ്രഹത്തിന് ആരും എതിരുനിന്നില്ല. തുടര്‍ന്ന് ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങില്‍ അബു ഖുറേഷി, നസീര്‍ ഖുറേഷി, സുബേര്‍ ഖുറേഷി എന്നിവരും പങ്കെടുത്തു. ഹിന്ദു മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഭാനുശങ്കറിന്റെ മൃതദേഹം ചുമന്നതും ഇവര്‍ തന്നെ. കൂലിപ്പണിക്കാരായ മൂന്ന് പേരും ഇസ്ലാം മതാചാര പ്രകാരമാണ് ജീവിക്കുന്നത്. എന്നാല്‍, സ്നേഹത്തിന് പിന്നിലാണ് എല്ലാ വിശ്വാസവുമെന്ന് മൂന്ന് പേരും പറയുന്നു.

40 വര്‍ഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് ചെറുപ്പക്കാര്‍ പറയുന്നു. എപ്പോഴും ഒരുമിച്ചായിരുന്നു ജീവിതം. എല്ലാ ആഘോഷത്തിലും അവര്‍ ഒരുമിച്ചുണ്ടാകും. അങ്കിള്‍ എന്നാണ് വിളിച്ചിരുന്നത്. ഭാനു അങ്കിളിന് കുടുംബമുണ്ടായിരുന്നില്ല. തനിച്ചായിരുന്നു താമസം. ഒടുവില്‍ കാലിന് പരിക്കേറ്റപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. പിന്നീട് ഞങ്ങളുടെ കുടുംബാംഗമായി. ഞങ്ങളുടെ കുട്ടികള്‍ ദാദ എന്നാണ് അങ്കിളിനെ വിളിക്കുക. ഞങ്ങളുടെ മതപരമായ എല്ലാ ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. അദ്ദേഹത്തിനായി ബാപ്പു സസ്യാഹാരം ഒരുക്കുമെന്നും അബു ഖുറേഷി പറയുന്നു. നല്ല സുഹൃത്തുക്കള്‍ പോലും മതാചാരത്തിന്റെ പേരില്‍ മുഖം തിരിച്ച് നില്‍ക്കുന്ന കാലത്താണ് ഗുജറാത്തില്‍ നിന്നും മാനവ സ്നേഹത്തിന് മതത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category