1 GBP = 89.20 INR                       

BREAKING NEWS

തോറ്റമ്പിയിട്ട് നാല് മാസമായിട്ടും വസതി ഒഴിയാതെ മുന്‍ എംപിമാര്‍; കറന്റും വെള്ളവും കട്ട് ചെയ്യുമെന്ന് നോട്ടീസ് നല്‍കിയപ്പോള്‍ ഭൂരിഭാഗം പേരും ഒഴിഞ്ഞു; അവസാന നിമിഷം വരെ വസതി ഒഴിയാതെ 80 മുന്‍ എപിമാര്‍ ഇപ്പോഴും പഴയ വീട്ടില്‍ കടിച്ച് തൂങ്ങി കിടക്കുന്നു; പുതിയ എംപിമാര്‍ക്ക് വസതി ഒരുക്കാനാവാതെ ലോക്സഭ സെക്രട്ടറിയേറ്റ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഔദ്യോഗിക ബംഗ്ലാവുകള്‍ ഒഴിയാന്‍ കൂട്ടാക്കാതെ ഇപ്പോഴും 82 മുന്‍ എംപിമാര്‍. ലോക്സഭാ സമിതിയുടെ കര്‍ശനനിര്‍ദ്ദേശം ലഭിച്ചിട്ടും ഇവര്‍ ഒഴിയാതെ നില്‍ക്കുകയാണ്. 3 ദിവസത്തിനുള്ളില്‍ വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷനുകള്‍ എന്നിവ വിഛേദിച്ച് വസതി ഒഴിയണമെന്നു സി.ആര്‍. പാട്ടീലിന്റെ നേതൃത്വത്തിലുള്ള ലോക്സഭാ ഹൗസിങ് കമ്മിറ്റി ഓഗസ്റ്റ് 19ന് ഇരുനൂറോളം മുന്‍ എംപിമാര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ഭൂരിഭാഗവും ഒഴിഞ്ഞു. എന്നിട്ടും പോകാതിരുന്നവരെയാണ് നിര്‍ബന്ധമായും ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

2014ലാണ് ഇവര്‍ക്കു വസതി അനുവദിച്ചത്. മെയ് 25ന് 16ാം ലോക്സഭ രാഷ്ട്രപതി പിരിച്ചുവിട്ടു. ചട്ടപ്രകാരം ലോക്സഭ പിരിച്ചുവിട്ട് ഒരു മാസത്തിനകം വസതി ഒഴിയണം. ഇപ്പോള്‍ തിരഞ്ഞെടുപ്പും കഴിഞ്ഞു മൂന്ന് മാസവും കഴിഞ്ഞു. എന്നിട്ടും മാറാന്‍ തയ്യാറാകാതിരുന്നാല്‍ ഇവര്‍ക്കെതിരെ പബ്ലിക് പ്രിമൈസസ് ആക്ട് പ്രകാരം നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പതിനാറാം ലോക്സഭയുടെ കാലാവധി മെയ് 25ന് പൂര്‍ത്തിയായിരുന്നു. ജൂണ്‍ 25ന് അകം എംപിമാര്‍ വസതി ഒഴിയേണ്ടതാണ്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ പലരും വാടക വീടുകളിലാണ് താമസിക്കുന്നത്. ഇപ്പോള്‍ നിയമപ്രകാരം നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കേണ്ട അവസ്ഥയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category