1 GBP = 91.20 INR                       

BREAKING NEWS

നെല്‍ക്കതിര്‍ നഷ്ടമാകാതിരിക്കാന്‍ സിപിഐക്ക് കിട്ടുക ഒരവസരം കൂടി; ഝാര്‍ഖണ്ഡില്‍ മൂന്ന് നിയമസഭാ സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയിക്കാനായാല്‍ പാരമ്പര്യം പറയുന്ന പാര്‍ട്ടി പദവി നിലനിര്‍ത്താനാകും; മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വരുന്നത് വരെ തീരുമാനം ഉണ്ടാകില്ലെന്ന സൂചന ഉണര്‍വു നല്‍കുന്നത് ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതല്‍ ഒറ്റ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിക്ക്

Britishmalayali
kz´wteJI³

ഡല്‍ഹി: നെല്‍ക്കതിര്‍ നഷ്ടമാകാതിരിക്കാന്‍ സിപിഐക്ക് കുറച്ചുനാള്‍ കൂടി ലഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന്, ദേശീയ പാര്‍ട്ടി പദവിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ കഴിയാത്ത മൂന്ന് പാര്‍ട്ടികളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐ, ശരത് പവാര്‍ നയിക്കുന്ന എന്‍സിപി, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനം പരിഗണിച്ച് എടുക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പാര്‍ട്ടികള്‍ക്കും ദേശീയ പാര്‍ട്ടി പദവി സംരക്ഷിക്കാന്‍ ഒരവസരം കൂടി ലഭിക്കുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

മൂന്ന് പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ഇവരുടെ വാദം കമ്മിഷന്‍ കേട്ടതുമാണ്. എന്നാല്‍ കൂടുതല്‍ വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാവൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് എടുത്തിരിക്കുന്നത്.

ദേശീയ പാര്‍ട്ടി പദവി നേടാന്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി വേണമെന്ന നിബന്ധന കൂടിയുണ്ട്. എന്നാല്‍ സിപിഐക്ക് ഇപ്പോള്‍ കേരളത്തിലും തമിഴ്നാട്ടിലും മണിപ്പൂരിലും മാത്രമാണ് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. മഹാരാഷ്ട്രയിലും നാഗാലാന്റിലും സംസ്ഥാന പാര്‍ട്ടി പദവിയുള്ള എന്‍സിപിക്ക് മേഘാലയയിലും ഗോവയിലും ഈ പദവി നഷ്ടമായി. പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ത്രിപുരയിലും മണിപ്പൂരിലും മാത്രമാണ് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്.

എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പല സംസ്ഥാനങ്ങളിലും മൂന്നു പാര്‍ട്ടികള്‍ക്കും വലിയ സ്വാധീനമില്ല. മഹാരാഷ്ട്രയില്‍ എന്‍സിപി വലിയ ശക്തിയാണ്. നിലവില്‍ അവിടുത്തെ സംസ്ഥാന പാര്‍ട്ടി പദവി ഉള്ളതിനാല്‍ എന്‍സിപിയെ സംബന്ധിച്ച് പുതുതായി നേട്ടമില്ല.ഇവിടെ സിപിഐക്കും തൃണമൂലിനും നിലവില്‍ ഒരു നിയമസഭാംഗം പോലുമില്ല. ഹരിയാനയിലാകട്ടെ, മൂന്നു പാര്‍ട്ടികള്‍ക്കും നിലവില്‍ ഒരു നിയമസഭാംഗം പോലും ഇല്ലാത്ത സാഹചര്യമാണ്.

ഝാര്‍ഖണ്ഡില്‍ സിപിഐക്ക് ചെറിയ സ്വാധീനമുണ്ട്. ഇത് മുതലാക്കി ഇവിടെ സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചാല്‍ സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാനത്ത് കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു. ലോക്സഭാ സീറ്റ് നല്‍കാനാകില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാം എന്നുമായിരുന്നു കോണ്‍ഗ്രസിന്റെ കരാര്‍. ഇതനുസരിച്ച് ഇത്തവണ ഝാര്‍ഖണ്ഡില്‍ നേട്ടമുണ്ടാക്കാനായാല്‍ പാര്‍ട്ടിക്ക് പദവി നിലനിര്‍ത്താനാകും.

സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കുന്നതിന് നാല് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. നിയമസഭയിലെ മൂന്ന് ശതമാനം സീറ്റുകള്‍ നേടണം.(കുറഞ്ഞത് മൂന്ന് സീറ്റുകള്‍). അല്ലെങ്കില്‍ സംസ്ഥാനത്തെ ഓരോ 25 ലോക്സഭാസീറ്റുകളില്‍ ഒന്ന് എന്ന തോതില്‍ ലോക്സഭാ സീറ്റുകള്‍ വിജയിച്ചിരിക്കണം. അതുമല്ലെങ്കില്‍, ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറൂ ശതമാനം വോട്ടുകള്‍, ഒരു ലോകസഭ സീറ്റ്, രണ്ടു നിയമസഭ സീറ്റുകള്‍ എന്നിങ്ങനെ നേടണം. നാലാമതായി, ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് എട്ട് ശതമാനം വോട്ടുകള്‍ നേടിയാലും സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കും.

ഝാര്‍ഖണ്ഡില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. ഇതില്‍ മൂന്ന് സീറ്റുകള്‍ നേടുകയോ ആകെ പോള്‍ ചെയ്തതിന്റെ ആറ് ശതമാനം വോട്ടുകള്‍ കരസ്ഥമാക്കുകയോ ചെയ്താല്‍ സിപിഐക്ക് സംസ്ഥാന പദവി ലഭിക്കും. ഇതില്‍ മൂന്ന് സീറ്റുകളെങ്കിലും നേടുക എന്നതായിരിക്കും സിപിഐ ലക്ഷ്യം വെക്കുക. ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതല്‍ ഓരേ ചിഹ്നത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഏക പാര്‍ട്ടിയാണ് സിപിഐ. ദേശീയ പാര്‍ട്ടി പദവി നഷ്ടമായാല്‍ സിപിഐയ്ക്ക തെരഞ്ഞെടുപ്പ് ചിഹ്നമായ ധാന്യക്കതിര്‍ അരിവാള്‍ നഷ്ടമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category