1 GBP = 89.20 INR                       

BREAKING NEWS

തലച്ചോറ് തുരന്ന് തിന്നുന്ന അമീബ പ്രവേശിച്ചതിനെ തുടര്‍ന്ന് പത്ത് വയസ്സുകാരി ഗുരുതരാവസ്ഥയില്‍; അപകടകാരിയായ അമീബ തലച്ചോറില്‍ പ്രവേശിച്ചത് നീന്തല്‍ കുളത്തില്‍ നിന്ന്; മൂക്കിലൂടെ ശരീരത്തില്‍ കയറുന്ന അമീബ നേരെ പോകുന്നത് തലച്ചോറിലേക്ക്; ഇതുവരെ രക്ഷിക്കാന്‍ സാധിച്ചത് അഞ്ച് പേരെ മാത്രം

Britishmalayali
kz´wteJI³

ടെക്‌സാസ്: നീന്തല്‍ കുളത്തില്‍ നിന്ന് അപകടകാരിയായ അമീബ തലച്ചോറില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പത്ത് വയസ്സുകാരി ഗുരുതരാവസ്ഥയില്‍. തലച്ചോറിനെ നശിപ്പിക്കുന്ന നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബയാണ് കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ടെക്‌സാസില്‍ നിന്നുള്ള ലിലി അവാന്റ് എന്ന പെണ്‍കുട്ടി സെപ്റ്റംബര്‍ രണ്ടിന് ബോസ്‌ക് കൗണ്ടിയിലെ തടാകത്തിലും സമീപത്തെ പുഴയിലും നീന്തിക്കുളിക്കുന്നതിനിടെയാണ് അമീബ ബാധയുണ്ടായതെന്ന സംശയത്തിലാണ് ഡോക്ടര്‍മാര്‍. ഈ അമീബ ബാധ ഉണ്ടായവരെ രക്ഷിക്കുന്നത് ഏറെ കഠിനമായ കാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതു വരെ അഞ്ച് പേരെയാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്.

സെപ്റ്റംബര്‍ എട്ടിന് രാത്രി കുടത്ത തലവേദനയോടെയാണ് ലിലിയെ ആശുപത്രിയിലെത്തിച്ചത്. വൈറല്‍ പനിയാവുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. അബോധാവസ്ഥയിലായ ലിലിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയൊന്നും കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലിലിയുടെ തലച്ചോറില്‍ നെയ്‌ഗ്ലോറിയ ഫൗലേറി അമീബയുടെ സാന്നിധ്യം കണ്ടെത്തി.

മൂക്കിലൂടെ ശരീരത്തില്‍ കയറിയ അമീബ ഇതുവഴി തലച്ചോറിലേക്ക് കടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. പ്രൈമറി അണീബിക് മെനിംഗോഎന്‍സഫലൈറ്റിസ് എന്ന അസുഖമാണ് ലിലിയെ ബാധിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തടാകങ്ങളും നദികളും പോലുള്ള ശുദ്ധജലത്തില്‍ ആണ് ഈ അമീബയെ സാധാരണയായി കാണപ്പെടുന്നത്. ഇവ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിലേക്ക് സഞ്ചരിക്കുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. 2009 നും 2018 നും ഇടയില്‍ മാത്രം യുഎസില്‍ നെയ്ഗ്ലേരിയ ഫൗലേറിയെ സംബന്ധിച്ചുള്ള 34 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category