1 GBP = 93.80 INR                       

BREAKING NEWS

സുപ്രീംകോടതി ഉത്തരവില്‍ ബില്‍ഡര്‍മാരോട് നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിട്ടിട്ടും എന്തേ പാവപ്പെട്ട ഫ്‌ളാറ്റ് മുതലാളിമാര്‍ അനങ്ങാതിരിക്കുന്നത്? ഈ ഉത്തരവ് മറന്നാണോ ഇവരെ പാവപ്പെട്ട ഇരകളായി ചിത്രീകരിക്കുന്നത്? പിണറായിയും കോടിയേരിയും ശ്രീധരന്‍ പിള്ളയും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് ഖജനാവ് കൊള്ളയടിക്കാന്‍ പദ്ധതി ഒരുക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മരടിലെ പാവപ്പെട്ട ദരിദ്രനാരായണന്മാരായ ഫ്ളാറ്റ് മുതലാളിമാര്‍ക്കു വേണ്ടിയുള്ള വിലാപം തുടരുകയാണ് ഇന്ന് ആ വിലാപ കാവ്യത്തിലേക്ക് പുതിയ വരികള്‍ കൂട്ടിച്ചേര്‍ത്തത് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും കേരളത്തിലെ ഏറ്റവും കരുത്തനായ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും. കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും മുതലാളിമാരുടെ കണ്ണീരൊപ്പിക്കൊണ്ട് മരടില്‍ തന്നെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ഒന്നു പറയുന്നില്ലെങ്കില്‍കൂടി മുതലാളിമാര്‍ക്കൊപ്പം തന്നെയെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ആ മഹാനായ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം ചേര്‍ക്കാന്‍ തുനിഞ്ഞിരിക്കുന്നത്.

ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ളയുടെ കാര്യം പറയുകയെ വേണ്ട അദ്ദേഹമാണ് ആദ്യം സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് പാവപ്പെട്ട മുതലാളിമാരുടെ കണ്ണീര്‍ ഒപ്പണമെന്ന് അപേക്ഷിച്ചത്. രമേശ് ചെന്നിത്തല ഒരു പടികൂടി കടന്നുകൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കാശെടുത്തുകൊണ്ട് മുതലാളിമാരെ രക്ഷിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ഷമ്മി തിലകനെ പോലുള്ളവര്‍ മുലമ്പള്ളിക്കാരുടെ ദയനീയ സ്ഥതിയും. കാനം രാജേന്ദ്രനെപ്പോലുള്ളവര്‍ സുപ്രീം കോടതി ഉത്തരവിന്റെ പ്രസക്തിയും ചൂണ്ടിക്കാണിക്കുന്നത് ബധിത കാതുകളില്‍ മുഴങ്ങുന്ന ശബ്ദം മാത്രമാകുന്നു.

മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ദിവസവും ഇവരുടെ കണ്ണീരിന്റെ കഥകള്‍ പുറത്തേക്ക് കൊണ്ടു വരുമ്പോള്‍ സത്യം മാത്രം വിറങ്ങലിച്ച് പിടഞ്ഞ് മരിക്കുകയാണ്. ബോധപൂര്‍വ്വം ഈ കൂട്ടുകച്ചവടക്കാര്‍ മറന്നു പോകുന്ന ഒരു സത്യമുണ്ട്. ഈ പറയുന്ന ഒരു ഫ്ളാറ്റ് നിവാസിക്കും ഒരു നഷ്ടം സംഭവിക്കില്ലെന്ന് സുപ്രീം കോടതിയുടെ അന്തിമ ഉത്തരവില്‍ അത് കൃത്യമായി പറയുന്നു. അത് ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്നു. അത് ഈ വീഡിയോയോടൊപ്പം ഞാന്‍ അത് എടുത്ത് കാണിക്കുന്നത് ബോധപൂര്‍വ്വമാണ്. അവര്‍ക്കത് ബോധപൂര്‍വ്വം മറച്ചുവയ്ക്കാനാകുമെങ്കില്‍ എനിക്കത് ബോധപൂര്‍വ്വം പുറത്ത് കാട്ടാനാകും.

മരടിയെ ഫ്ളാറ്റ് വിഷയത്തില്‍ അവസാന അപ്പീലും തള്ളികൊണ്ട് സുപ്രീം കോടതി ഇട്ട ഉത്തരവിന്റെ ആദ്യ പേജിന്റെ അവസാനത്തില്‍ ഇങ്ങനെ പറയുന്നു. അതായത് ഞങ്ങള്‍ ഇത് പുറച്ചു കളായന്‍ പറയുന്നതിന്റെ അര്‍ഥം അവിടെ പാവപ്പെട്ട മുതലാളിമാരെ തെരുവിലിറക്കാന്‍ ഇറക്കി വിടാന്‍ അല്ല നേരെ മറിച്ച് അവര്‍ക്ക് നഷ്ടം വരുത്തിയിരിക്കുന്നത് ആരോ അവരില്‍ നിന്ന് നിയമം അനുശാസിക്കുന്ന വഴിയില്‍ നഷ്ടം ഈടാക്കാനാണ്. കൂടുതല്‍ കേള്‍ക്കാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category