1 GBP = 89.20 INR                       

BREAKING NEWS

സെഹിയോന്‍ യുകെ നയിക്കുന്ന ഏവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ശനിയാഴ്ച; ഫാ: ആന്‍ജലസ് പോള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും

Britishmalayali
തോമസ് കെ. ആന്റണി

ലണ്ടനിലെ പാമേഴ്സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈ സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കുന്നു. അപ്ടന്‍ പാര്‍ക്ക് ഇടവക വികാരിയായ ഫാ: ആന്‍ജലസ് പോള്‍ വിശുദ്ധ ബലിയര്‍പ്പിക്കുകയും ബ്ര. ജോസ് കുര്യാക്കോസ് ദൈവവചന പ്രഘോഷണം നടത്തും. ബ്ര. ടിങ്കു ഗോപാലന്‍ നയിക്കുന്ന ദൈവ സ്തുതി ആരാധനയും സോജി ബിജോയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. 21നു ശനിയാഴ്ച രണ്ടു മണി മുതല്‍ ആറു മണി വരെയുള്ള ശുശ്രൂഷ, ജപമാലയോടെ ആരംഭിച്ച് ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കും. സൗജന്യ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
തോമസ് - 07903867625
കണ്‍വന്‍ഷന്‍ ഹാളിന്റെ വിലാസം
St Annes Catholic High School, 6 Oakthorpe Road, Palmers Green, London, N13 5TY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category