1 GBP = 89.20 INR                       

BREAKING NEWS

എഐസിസി-യുകെ 16-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 25 മുതല്‍ 27 വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Britishmalayali
kz´wteJI³

യുകെ: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ചര്‍ച്ച് യുകെ യുടെ 16-ാമത് കോണ്‍ഫറന്‍സ് 2019 ഒക്ടോബര്‍ മാസം 25 മുതല്‍ 27 വരെ യാണ്‍ഫീല്‍ഡിലുള്ള കോണ്‍ഫറണ്‍സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഇവാ. സാജു മാത്യു (കേരള), ദൈവവചനം സംസാരിക്കുന്നതാണ്. യൂത്തിനു വേണ്ടി പാസ്റ്റര്‍ സാം ജി. നായര്‍ (യു.കെ.) പ്രത്യേകം സെക്ഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്.

യുകെയില്‍ വിവിധ സ്ഥലങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന മലയാളി വിശ്വാസികളുടെയും, ശുശ്രൂഷകന്മാരുടെയും സഭാസംഘടന വ്യത്യാസമില്ലാതെ ഒരുമിച്ചുള്ള കൂട്ടായ്മയാണ് ഈ കോണ്‍ഫറന്‍സ്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ കോണ്‍ഫറന്‍സ് കൂടി വരുന്ന വിശ്വാസികള്‍ക്ക് ആത്മീയ ഉത്തേജനം പകരുന്നതാണ്.

എഐസിസി യുകെയുടെ വര്‍ഷംതോറും നടക്കുന്നതായ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നിങ്ങളോരോരുത്തരുടേയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍ ജോണ്‍ ജോണ്‍ (പ്രസിഡന്റ്) - 07515737944, പാസ്റ്റര്‍ കുഞ്ഞുമോന്‍  ജോര്‍ജ് (സെക്രട്ടറി) - 07782637331, ബ്ര. ലിജു മാണി ഏലിയാസ് (ട്രഷറര്‍) - 07809757308, ബ്ര. ബൈജു തോമസ് (പബ്ലിസിറ്റി) - 07877620498

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category