1 GBP = 92.80 INR                       

BREAKING NEWS

രതിനിര്‍വേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നല്‍കിയ 'വില്ലന്‍'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവര്‍ത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയല്‍ നടിയുമായുള്ള വിവാഹം തകര്‍ന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാന്‍ ആഗ്രഹിച്ച 'ഭര്‍ത്താവ്'; സത്താര്‍ ഓര്‍മ്മയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: പ്രശസ്ത നടന്‍ സത്താര്‍ അന്തരിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് പ്രതിഭയുണ്ടായിട്ടും അതിന് അനുസരിച്ച് മുമ്പോട്ട് കുതിക്കാനാകാത്ത നടനെ കുറിച്ചാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ കരുത്തുമായെത്തിയ സത്താര്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയെങ്കിലും പ്രതിഭയ്ക്ക് അനുസരിച്ചുള്ള വേഷങ്ങള്‍ അദ്ദേഹത്തിന് കിട്ടിയില്ല. സിനിമയിലും ജീവിതത്തിലും വില്ലന്‍ പരിവേഷമാണ് സത്താറിന് മലയാളി നല്‍കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു സത്താറിന്റെ അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ജീവിതത്തിലെ താളമില്ലായ്മയാണ് സത്താറിനെ അകാലത്തില്‍ മരണമെടുക്കാനുള്ള കാരണമായി സിനിമാ പ്രവര്‍ത്തകരും കാണുന്നത്.

എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാല്‍ പിന്നീട് സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. ഈ വിവാഹവും വിവാഹ മോചനവുമെല്ലാം മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതാണ്.

എഴുപതുകളില്‍ മലയാളി യുവത്വത്തെ വെള്ളിത്തിരയിലൂടെ കീഴടക്കിയ ജയഭാരതി. അംഗീകാരങ്ങളും നിരൂപക പ്രശംസയും നേടി സൂപ്പര്‍ താരമായി മാറിയ സുന്ദരിയായിരുന്നു. രതിനിര്‍വേദമെന്ന ചിത്രത്തിലൂടെ മുഖ സൗന്ദരൃം കൊണ്ടും ആകാരവടിവുകൊണ്ടും അഭിനയചാരുതകൊണ്ടും കേരളക്കരയെ കൈയിലെടുത്ത സൂപ്പര്‍ നായിക. ലക്ഷ്മിഭാരതി എന്ന ജയഭാരതി തമിഴ്നാട്ടിലെ ഈറോഡിലാണു ജനിച്ചത്. കുട്ടിക്കാലം മുതല്‍ നൃത്തം അഭൃസിച്ചിരുന്ന ജയഭാരതി തന്റെ തട്ടകം സനിമയാണെന്ന് വളരെ നേരത്തെ തിരിച്ചറിഞ്ഞു. ചുവടുവയ്പ്പ് പിഴച്ചതുമില്ല. സഹനടിയായി തുടങ്ങി നായികയായി വളര്‍ന്നു. ശബ്ദ നിയന്ത്രണത്തിലും വികാരവിക്ഷോഭരംഗങ്ങളിലുമെല്ലാം അസാമാനൃ വൈഭവം ജയഭാരതി കാട്ടി. ശശികുമാറിന്റെ പെണ്‍മക്കളിലൂടെ 1967ല്‍ അഭിനയം തുടങ്ങിയ ജയഭാരതിയുടെ ചിത്രം മാറ്റിയെഴുതിയത് ഒറ്റ സിനിമയാണ്. പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ ഒരുക്കിയ രതിനിര്‍വേദമെന്ന സൂപ്പര്‍ ഹിറ്റ് സിനിമ. പത്മരാജന്റെ രതിചേച്ചിയെ അഭിനയ പൂര്‍ണ്ണതയില്‍ എത്തിച്ച ജയഭാരതിയുടെ വിവാഹ ജീവിതം തുടങ്ങുന്നതും അവിടെ നിന്നാണ്.

സിനിമയോളം ചര്‍ച്ചയായതാണ് ജയഭാരതിയുടെ ആദ്യ വിവാഹവും. രതി നിര്‍വേദത്തിന്റെ നിര്‍മ്മാതാവായിരുന്നു ആദ്യ ഭര്‍ത്താവായ ഹരി പോത്തന്‍. കേളത്തിലെ പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നുള്ള അംഗം. സിനിമാ നിര്‍മ്മതാവെന്ന നിലയിലും ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വം. 1971ല്‍ ഹരിപോത്തന്‍ നിര്‍മ്മിച്ച് സേതുമാധവന്‍ സംവിധാനം ചെയ്ത കരകാണാക്കടലില്‍ ജയഭാരതി നായികയായി. ചിത്രത്തില്‍ സത്യന്റെ മകളുടെ വേഷമായിരുന്നു ജയഭാരതിക്ക് ചിത്രത്തിലെ നായികാവേഷം. നായകന്മാരായി മധുവും വിന്‍സന്റുമെത്തി.

തന്നെ ഇഷ്ടമാണെന്ന് പറയുന്ന ആരോടും പ്രണയം കാട്ടുന്ന കൗമാരക്കാരിയുടെ വേഷം ജയഭാരതി മികച്ചതാക്കി. ഒടുവില്‍ സ്വന്തം സ്വഭാവത്തിന്റെ വൈചിത്ര്യം ഒരുക്കുന്ന ചതിക്കുഴിയില്‍ ആ പെണ്‍കുട്ടി വീഴുകയും ചെയ്യുന്നു. അല്‍പം സെക്‌സ് ജയഭാരതി കാട്ടിത്തുടങ്ങിയ ചിത്രമെന്ന് വേണമെങ്കിലും കരകാണാക്കടലിനെ വിശേഷിപ്പിക്കാം. ഇവിടെയാണ് ഹരിപോത്തനുമായുള്ള ജയഭാരതിയുടെ സൗഹൃദം തുടങ്ങുന്നത്. ആ ബന്ധം വിവാഹത്തിലെത്തി. രണ്ടു മക്കളുള്ള ഹരി പോത്തനുമായുള്ള ജയഭാരതിയുടെ വിവാഹവും ചര്‍ച്ചയായി. പിന്നീടും വെള്ളിത്തിരയില്‍ സജീവമായിരുന്നു ജയഭാരതി. ഹരിപോത്തന്റെ സിനിമയിലുള്‍പ്പെടെ നിര്‍ണ്ണായക വേഷങ്ങളുമായി താരറാണി പദവിയിലുമെത്തി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. ഇതിനിടെയാണ് രതിനിര്‍വേദം എത്തുന്നത്. ഹരി പോത്തനുമായുള്ള ജയഭാരതിയുടെ ആറു കൊല്ലത്തെ ദാമ്പത്യത്തിന് തിരിശ്ചീല വീഴുന്നതിന്റെ തുടക്കം ഈ സിനിമയാണെന്നാണ് കരുതുന്നത്.

ഭരതനും പത്മരാജനും ഒരുക്കിയ വിസ്മയ ചിത്രം സൂപ്പര്‍ ഹിറ്റായി. നിര്‍മ്മാതാവിന്റെ റോളിലെത്തിയ ഹരിപോത്തന്‍ ലക്ഷങ്ങള്‍ വാരിയെടുത്തു. മലയാളി യുവത്വം രതിച്ചേച്ചിയുടെ പിറകെയായി. ഇതിനൊപ്പം ഹരി പോത്തനും ജയഭാരതിയും വേര്‍പിരിയുകായിരുന്നു. കാരണം ആരും വ്യക്തമായി പുറത്തു പറഞ്ഞില്ല. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവര്‍ക്കിടയില്‍ വില്ലനായതെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഈ ബന്ധം തകരുന്നിടത്ത് സത്താറെന്ന നടന്‍ കടന്നുവന്നു. ജയഭാരതിയെ സത്താര്‍ വിവാഹം ചെയ്തു. താരറാണി പദവിയില്‍ ജയഭാരതി മിന്നിതിളങ്ങുമ്പോഴായിരുന്നു. നടനെന്നതില്‍ ഉപരി സത്താറിന് യാതൊരു ഗ്ലാമറും ഇല്ലാതിരുന്ന കാലം. ഹരി പോത്തനുമായുള്ള ബന്ധം വേര്‍പെടുത്തിയായിരുന്നു ജയഭാരതിയുടെ രണ്ടാം വിവാഹം. അതിലൊരു മകനുമുണ്ടായി.

ഇതോടെ അഭിനയരംഗത്ത് നിന്ന് വിട്ട് ജയഭാരതി കുടുംബിനിയായി. മകനെ നോക്കി വളര്‍ത്തി. എന്നാല്‍ സത്താറുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മലയാളിയെ ത്രസിപ്പിച്ച നടിയുടെ രണ്ടാം വിവാഹവും പരാജയമായി. പിന്നീട് മകന് വേണ്ടി മാത്രമായി ഈ നടിയുടെ ജീവിതം. മകന്റെ പഠനവും മറ്റും പൂര്‍ത്തിയായ ശേഷം ജയഭാരതി വീണ്ടും മടങ്ങിയെത്തി. സിനിമ നടിയെന്നതിലുപരി തന്റെ ആദ്യ പ്രണയമായിരുന്ന നൃത്തവുമായാണ് സജീവമായത്. വീണ്ടും ധാരാളം വേദികള്‍. ഇതിനിടെയില്‍ മകന്‍ ക്രിസ് സിനിമയിലും അഭിനയിച്ചു. ജയഭാരതിയുമായി ബന്ധം വേര്‍പ്പെടുത്തിയ നടന്‍ സത്താര്‍ സീരിയല്‍ നടിയെ വിവാഹം ചെയ്തിരുന്നു. ആ ബന്ധം തകര്‍ന്ന സാഹചര്യത്തില്‍ സത്താര്‍ വീണ്ടും ജയഭാരതിയുമായി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നതായും വാര്‍ത്തകളെത്തി. ഇതിനിടെയാണ് സത്താറിന്റെ മരണം എത്തുന്നത്.

രതീഷും മമ്മൂട്ടിയും പിന്നെ സത്താറും
സിനിമയില്‍ വന്നവരാണ്. ആദ്യകാലത്ത് ഈ മൂവരില്‍ ഏറ്റവും തിളങ്ങിയത് രതീഷായിരുന്നു. സത്താര്‍ ചില ചിത്രങ്ങളില്‍ നായകനായെങ്കിലും ഒടുവില്‍ വില്ലന്‍ വേഷങ്ങളില്‍ തളച്ചിടപ്പെട്ടു. പിന്നീട് രതീഷ് മങ്ങി, മമ്മൂട്ടി കുതിച്ചുകയറി. ആ കുതിപ്പ് മമ്മൂട്ടി ഇന്നും തുടരുന്നു. ഇതിനിടയില്‍ രതീഷ് അകാലത്തില്‍ അന്തരിച്ചു. സത്താര്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷനായി. 22 ഫീമെയില്‍ കോട്ടയത്തിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലൂടെ സത്താര്‍ വീണ്ടും സജീവമാകാന്‍ ശ്രമിച്ചു. എങ്കിലും നടന്നില്ല.

ലക്ഷ്യബോധമില്ലാതെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് സത്താര്‍ തിരിച്ചറിഞ്ഞിരുന്നു. ''സിനിമാ മേഖലയില്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഞാനടക്കമുള്ളവര്‍ അറിയേണ്ടത്. അക്കാര്യത്തില്‍ മമ്മൂട്ടിയെ കണ്ടുപഠിക്കണം. തുടക്കത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ ആളാണ്. പക്ഷേ, ജീവിതത്തില്‍ എന്തെങ്കിലും ആകണമെന്ന് സ്വപ്നം കണ്ട്, വിട്ടുവീഴ്ചകള്‍ ചെയ്യാതെ മുന്നേറി'' -സത്താര്‍ ഇങ്ങനെയാണ് കാര്യങ്ങളെ നോക്കി കണ്ടിരുന്നതും വിശദീകരിച്ചതും.

രതീഷിനോടൊപ്പം ചേര്‍ന്ന് സത്താര്‍ മൂന്ന് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവ ലാഭമായപ്പോള്‍ രതീഷ് വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, സത്താര്‍ നിരുത്സാഹപ്പെടുത്തി. എന്നാല്‍ രതീഷ് 'അയ്യര്‍ ദി ഗ്രേറ്റ്' എന്ന മമ്മൂട്ടിച്ചിത്രം നിര്‍മ്മിച്ചു. ''അയ്യര്‍ ദി ഗ്രേറ്റ് എന്ന സിനിമ നല്ലതായിരുന്നു. എന്നാല്‍ സാമ്പത്തികമായി കുറേ നഷ്ടമുണ്ടായി രതീഷിന്'' - സത്താര്‍ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ സിനിമയില്‍ സത്താറിന്റെ എറ്റവും അടുത്ത സുഹൃത്ത് രതീഷായിരുന്നു.

ലയാള ചലച്ചിത്ര നടന്‍. 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരില്‍ ജനിച്ചു. ഖാദര്‍ പിള്ളൈ - ഫാത്തിമ ദമ്പതികളുടെ പത്ത്മക്കളില്‍ ഒന്‍പതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം ഗവണ്മെന്റ് ഹൈസ്‌കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയന്‍ കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും അദ്ദേഹം ഹിസ്റ്ററിയില്‍ എം എയും കഴിഞ്ഞു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സത്താര്‍ അഭിനയമേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1975-ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം.

1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത 'അനാവരണം' എന്ന സിനിമയില്‍ നായകനായത് സത്താറിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. തുടര്‍ന്ന് നായകനായും, സഹനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം അദ്ദേഹം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങളില്‍ സത്താര്‍ അഭിനയിച്ചിട്ടുണ്ട്. അനാവരണം, ശരപഞ്ചരം, ലാവ എന്നിവയിലൊക്കെ സത്താര്‍ അവതരിപ്പച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകപ്രീതി നേടിയവയാണ്.

ജയഭാരതിയെയാണ് സത്താര്‍ വിവാഹം ചെയ്തത്. 1979-ല്‍ ആയിരുന്നു വിവാഹം. എന്നാല്‍ താമസിയാതെ അവര്‍ വേര്‍പിരിഞ്ഞു. സത്താര്‍ - ജയഭാരതി ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. കൃഷ് ജെ സത്താര്‍. മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന സിനിമയില്‍ കൃഷ് അഭിനയിച്ചിരുന്നു.

തട്ടിപ്പ് കേസിലെ അറസ്റ്റ്
ഇതിനിടെ സത്താറിനെ പൊലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തകളിലെത്തി. തട്ടിപ്പ് കേസിലാണ് സത്താറിനെ അറസ്റ്റ് ചെയ്തത്. കോടതിയുടെ സമണ്‍സ് കൈപ്പറ്റാതെ മുങ്ങി നടക്കുകയായിരുന്നു സത്താര്‍. 2008 ല്‍ ആണ് അറസ്റ്റിന് ആസ്പദമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനം തുടങ്ങി നാട്ടുകാരില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങി എന്നാതായിരുന്നു പരാതി.. രണ്ട് തവണ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും സത്താര്‍ ഹാജരാകാന്‍ തയ്യാറായില്ലത്രെ.

1980 കളിലും 90 കളിലും മലയാളി സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു സത്താര്‍. ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങി നിന്ന സത്താര്‍ 2000 ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതെയായി. സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും സീരിയിലുകളില്‍ മുഖം കാട്ടി. 2008 ല്‍ ആണ് വര്‍ക്കല പൊലീസ് സത്താറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കുന്നത്. 2007 ല്‍ ആണ് സത്താര്‍ ചെയര്‍മാന്‍ ആയി ഇന്‍ഫോവിഷന്‍ എന്ന പേരില്‍ ഇലക്ട്രോണിക് സാധനങ്ങളും ഗൃഹോപകരണങ്ങളും ഡയറക്ട് മാര്‍ക്കറ്റിങ് വഴി വില്‍ക്കുന്ന സ്ഥാപനം തുടങ്ങിയത്. ഇതിന്റെ പേരില്‍ ആളുകളില്‍ നിന്ന് പിരിച്ചെടുത്ത പണം തിരിച്ച് കിട്ടിയില്ലെന്നായിരുന്നു പരാതി. സത്താര്‍ ആയിരുന്നു സ്ഥാപനത്തിന്റെ ചെയര്‍മാന്‍. സിദ്ദിഖ് അന്‍വര്‍ മാനേജിങ് ഡയറക്ടറും, നവാസ്, നാസര്‍ എന്നിവര്‍ പാര്‍ട്ണര്‍മാരും ആയിരുന്നു. കൊടുങ്ങല്ലൂരിനടുത്ത് ശാന്തിപുരത്തെ വീട്ടില്‍ വച്ചാണ് 2015ല്‍ സത്താറിനെ അറസ്റ്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category