1 GBP = 91.20 INR                       

BREAKING NEWS

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ഭാഗത്തെ ചിത്രങ്ങള്‍ നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ഇന്ന് പകര്‍ത്തും; ലാന്‍ഡറിന്റേത് സോഫ്റ്റ് ലാന്‍ഡിംഗോ ഇടിച്ചിറങ്ങിയതോ എന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയില്‍ ശാസ്ത്ര ലോകം; നാസ പകര്‍ത്തുന്ന ചിത്രങ്ങള്‍ കൈമാറുക ഇസ്രോയ്ക്ക്; ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ്ണ വിജയമാകാത്തതിന് കാരണം കണ്ടെത്താന്‍ കിണഞ്ഞ് പരിശ്രമിച്ച് ഐ എസ് ആര്‍ ഒ

Britishmalayali
kz´wteJI³

ബംഗളൂരു: ചന്ദ്രയാന്‍-2 നടത്തിയത് സോഫ്റ്റ് ലാന്‍ഡിംഗോ അതോ ക്രാഷ് ലാന്‍ഡിംഗോ എന്ന് ഇന്ന് വ്യക്തമാകും. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ഭാഗത്തെ ചിത്രങ്ങള്‍ ഇന്ന് യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) പകര്‍ത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഈ പ്രദേശത്തിനു മുകളിലൂടെ സഞ്ചരിച്ചാണ് എല്‍ആര്‍ഒ ചിത്രം എടുക്കുന്നത്. ഇതോടെ ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകും. വിക്രം ലാന്‍ഡറുടെ ജീവന്‍ വീണ്ടെടുക്കാന്‍ ഐ എസ് ആര്‍ ഒയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിലും ഇതോടെ വ്യക്തത വരും.

ലൂണാര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഇസ്രോയ്ക്ക് നാസ കൈമാറും. ചന്ദ്രയാന്‍-2 ഓര്‍ബിറ്ററുമായി ബന്ധം നഷ്ടമായ വിക്രം ലാന്‍ഡറുമായി 14 ദിവസത്തിനുള്ളില്‍ ആശയവിനിമയം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. സോഫ്റ്റ് ലാന്‍ഡിങ്ങിനു നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യസ്ഥാനം തെറ്റിയത്. അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. കഴിഞ്ഞ 7 മുതല്‍ വിക്രവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇസ്റോ ശ്രമം നടത്തിവരികയാണെങ്കിലും ഫലം കണ്ടിട്ടില്ല. എല്‍ആര്‍ഒ പകര്‍ത്തുന്ന ചിത്രങ്ങളിലൂടെ വിക്രത്തിന്റെ യഥാര്‍ഥ സ്ഥിതി അറിയാന്‍ ഇസ്റോയ്ക്ക് കഴിഞ്ഞേക്കും. വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ നാസയും ശ്രമം നടത്തുന്നുണ്ട്.

വിക്രം ലാന്‍ഡറിലെയും അതിനുള്ളിലെ പ്രഗ്യാന്‍ റോവറിലെയും ബാറ്ററികളുടെ ആയുസ്സ് 20ന് തീരും. 20നു മുന്‍പ് ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമമാണ് ഇസ്രോ നടത്തുന്നത്. ഇസ്രോയ്ക്ക് പുറമെ നാസയും ലാന്‍ഡറെ ബന്ധപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. സെപ്റ്റംബര്‍ 7 മുതല്‍ ചന്ദ്രോപരിതലത്തില്‍ ചലനരഹിതമായി കിടക്കുന്ന ലാന്‍ഡറെ ബന്ധപ്പെടാനുള്ള എല്ലാം മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നാസയും ചന്ദ്രനിലെ ഇന്ത്യന്‍ ലാന്‍ഡറുമായി ബന്ധിപ്പിക്കുന്നതിന് സന്ദേശങ്ങള്‍ അയച്ചത്. ലാന്‍ഡറുമായി ഒരു കോണ്‍ടാക്റ്റ് സ്ഥാപിക്കുന്നതിനായി നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി വിക്രമിലേക്ക് റേഡിയോ സിഗ്നലുകള്‍ കൈമാറി. നാസ/ജെപിഎലിന്റെ ഇസ്രോയുമായുള്ള കരാര്‍ പ്രകാരമാണ് വിക്രമിനെ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് (ഡിഎസ്എന്‍) വഴി ബന്ധപ്പെടാന്‍ ശ്രമിച്ചത്.

ലാന്‍ഡറിനു സൂര്യനുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള സമയം സെപ്റ്റംബര്‍ 21നു അവസാനിക്കും. ഇതിനുശേഷം ലാന്‍ഡറിലെ സോളാര്‍ പാനലിന് ഊര്‍ജ്ജം പകരാന്‍ കഴിയില്ല. ലാന്‍ഡറിലേക്ക് സിഗ്നല്‍ അയയ്ക്കുമ്പോള്‍ ചന്ദ്രന്‍ ഒരു റേഡിയോ റിഫ്ളക്ടറായി പ്രവര്‍ത്തിക്കുകയും ആ സിഗ്നലിന്റെ ഒരു ചെറിയ ഭാഗം തിരികെ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. 8,00,000 കിലോമീറ്റര്‍ ചുറ്റിക്കറങ്ങിയതിനു ശേഷമാണ് ഈ സിഗ്നലുകള്‍ ഭൂമിയില്‍ എത്തുന്നത്. നാസയുടെ ജെപിഎല്ലിന് മൂന്നു ഡിഎസ്എന്‍ ഗ്രൗണ്ട് സ്റ്റേഷനുകളുണ്ട്. ഗോള്‍ഡ്സ്റ്റോണ്‍, സൗത്ത് കാലിഫോര്‍ണിയ (യുഎസ്), മാഡ്രിഡ് (സ്പെയിന്‍), കാന്‍ബെറ (ഓസ്‌ട്രേലിയ) എന്നിവയാണത്. ബഹിരാകാശത്തെ ഏത് ഉപഗ്രഹത്തെയും കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്ന് സ്റ്റേഷനുകള്‍ ഭൂമിയില്‍ 120 ഡിഗ്രി അകലെയാണ് സ്ഥിതി ചെയ്യുന്നത്.

അതായത് എല്ലാ സമയത്തും കുറഞ്ഞത് ഒരു സ്റ്റേഷനുമായി ആശയവിനിമയം നടത്താന്‍ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും. ഓരോ സൈറ്റിലും കുറഞ്ഞത് നാല് വലിയ ആന്റിനകള്‍ അടങ്ങിയിരിക്കുന്നു. നിരവധി ബഹിരാകാശ പേടകങ്ങളുമായി നിരന്തരമായ റേഡിയോ ആശയവിനിമയം നല്‍കാന്‍ കഴിവുള്ളതാണ് ഈ സംവിധാനങ്ങള്‍. ഇവയ്ക്കും ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു ഇറങ്ങാന്‍ ഏകദേശം 1.334 കി.മി. ദൂര പരിധിയില്‍ വച്ച് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷടമായതും, ഒടുവില്‍ അത് ചന്ദ്രോപരിതലത്തിലേക്കു ഇടിച്ചിറങ്ങിയതാവാം എന്നുള്ള അനുമാനത്തിലാണ് ശാസ്ത്ര ലോകം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ചില സവിശേഷതകളിലേക്കും കാണാകയങ്ങളുമാണ് ലാന്‍ഡറിന് ലക്ഷ്യം നിഷേധിച്ചതെന്ന ചര്‍ച്ചയുമുണ്ട്.

ചന്ദ്രയാന്‍-2 ലെ വിക്രം ലാന്‍ഡറുമായി ഭൂമിയിലേക്കുള്ള ബന്ധം നഷ്ടപ്പെട്ടതോടെ ഇസ്രോ ഗവേഷകരും പുറത്തുനിന്നുള്ള വിദഗ്ധരും ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ലാന്‍ഡറില്‍ നിന്ന് സിഗ്നല്‍ ലഭിക്കാനുള്ള സാധ്യത മങ്ങുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ഓര്‍ബിറ്ററിന് ഇതുവരെ സാധിച്ചിട്ടില്ല. ലാന്‍ഡര്‍ കിടക്കുന്ന സ്ഥലം നേരത്തെ തന്നെ കണ്ടെത്തിയെങ്കിലും ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. സിഗ്നല്‍ ലഭ്യമാക്കാന്‍ എല്ലാ വഴികള്‍ നോക്കിയിട്ടും ലക്ഷ്യം കണ്ടില്ല. ഒരു ചാന്ദ്ര ദിവസമാണ് (ഭൂമിയിലെ 14 ദിവസങ്ങള്‍) വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ദൗത്യമുള്ളത്. ഇനി ദിവസങ്ങള്‍ മാത്രമേ മാത്രമേ ലാന്‍ഡറിന് ആയുസ് ശേഷിക്കുന്നൊള്ളൂ. ഇതിനു ശേഷം ലാന്‍ഡറുമായി ഒരിക്കലും ബന്ധം സ്ഥാപിക്കാന്‍ കഴിയില്ല.

ലാന്‍ഡറിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസം കഴിയുന്തോറും പ്രതീക്ഷ മങ്ങുകയാണെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഐഎസ്ആര്‍ഒ ട്രാക്കിങ് ആന്‍ഡ് കമാന്‍ഡിങ് നെറ്റ്വര്‍ക്കിലെ സംഘം ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനാകും. എന്നാല്‍ ആ പ്രതീക്ഷയും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. സിഗ്നലുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധം വിക്രം ലാന്‍ഡറിന് പ്രശ്നങ്ങള്‍ സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ എട്ടിനാണ് ചന്ദ്രോപരിതലത്തില്‍ വിക്രമിനെ കണ്ടെത്തിയതായി ഇസ്‌റോ അറിയിച്ചത്. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പതിച്ചതായും തകര്‍ന്നിട്ടില്ലെന്നുമാണ് നിഗമനം. ഓര്‍ബിറ്റര്‍ (2,379 കിലോഗ്രാം ഭാരം, എട്ട് പേലോഡുകള്‍), 'വിക്രം' (1,471 കിലോഗ്രാം, നാല് പേലോഡുകള്‍), 'പ്രജ്ഞാന്‍' (27 കിലോഗ്രാം, രണ്ട് പേലോഡുകള്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു ചന്ദ്രയാന്‍ -2 ബഹിരാകാശ പേടകം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category