1 GBP = 91.20 INR                       

BREAKING NEWS

അത്യാധുനിക മികവുകളോടെ പ്രസ്റ്റണ്‍ കോളേജ് ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ തയ്യാറായി; 32 ടീമുകളുടെ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ കിരീടം നേടുന്നത് ആരായിരിക്കും?

Britishmalayali
kz´wteJI³

2007ലും 2011ലും നടത്തിയ കിലുക്കം (ഓള്‍ യുകെ മലയാളി ഡാന്‍സ് കോമ്പറ്റീഷന്‍) പ്രോഗ്രാമുകളോടെ യുകെയിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടു മുന്‍നിരയില്‍ സ്ഥാനം പിടിച്ച മലയാളി അസോസിയേഷന്‍ പ്രസ്റ്റന്‍ വീണ്ടുമിതാ മറ്റൊരു സംരംഭത്തിന് കളമൊരുക്കുന്നു. മലയാളി അസോസിയേഷന്‍ പ്രസ്റ്റണിന്റെ പതിനാറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യുകെ മലയാളി ബാഡ്മിന്റണ്‍ പ്രേമികള്‍ക്കായി ഓള്‍ യുകെ മലയാളി മെന്‍സ് ഇന്റര്‍മീഡിയറ്റ് ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണ്ണമെന്റ് - പൂരം സംഘടിപ്പിക്കുകയാണ്.

വടക്കന്‍ യുകെയിലെ ഈ മാസ്മരിക പോരാട്ടത്തിന് അത്യാധുനിക മികവോടു കൂടിയുള്ള പ്രസ്റ്റണ്‍ കോളേജ് ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ ഒക്ടോബര്‍ അഞ്ചിനു രാവിലെ ഒന്‍പതുമണിയോടു കൂടി സജ്ജമാകുമ്പോള്‍ നിരവധി പ്രാദേശിക ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നടത്തി പ്രാഗത്ഭ്യം തെളിയിച്ച അസോസിയേഷന്റെ സ്പോര്‍ട്സ് കമ്മറ്റി ടൂര്‍ണ്ണമെന്റിനു മേല്‍നോട്ടം വഹിക്കുന്നു.

32 ടീമുകള്‍ മാറ്റുരക്കുന്ന ഈ ടൂര്‍ണ്ണമെന്റിന്റെ ആദ്യപാദം നാലു ഗ്രൂപ്പുകളിലായി റൗണ്ട് റോബിന്‍ ശൈലിയില്‍ നടത്തപ്പെടുന്നു. വിശാലമായ സൗജന്യ പാര്‍ക്കിംഗ് സൗകര്യങ്ങളും, കേറ്ററിംഗ് ക്രമീകരണങ്ങളും സംഘാടകര്‍ ഇതിനോടകം ഒരുക്കിക്കഴിഞ്ഞു. സമ്മാനാര്‍ഹരാകുന്നവര്‍ക്ക് യഥാക്രമം വിജയികള്‍ക്ക് 250 പൗണ്ടും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് 150 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനം 100 പൗണ്ടും ട്രോഫിയും നാലാം സ്ഥാനം 50 പൗണ്ടും ട്രോഫിയും കാത്തിരിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ എന്‍ട്രി ഫീ ഒരു ടീമിന് 30 പൗണ്ട് ആയിരിക്കും.

പരിചയസമ്പന്നതയും, അര്‍പ്പണബോധവും മുതല്‍ക്കൂട്ടായുള്ള മലയാളി അസോസിയേഷന്‍ പ്രസ്റ്റന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ മാമാങ്കത്തിലേക്ക് എല്ലാ ബാഡ്മിന്റണ്‍ പ്രേമികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
ടൂര്‍ണ്ണമെന്റിന്റെ വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷൈന്‍ ജോര്‍ജ് - 07727258403, ബിനു സോമരാജ് - 07828303288, പ്രിയന്‍ പീറ്റര്‍ - 07725989295
ടൂര്‍ണമെന്റ് വേദിയുടെ വിലാസം
Preston College, St Vincent Road, Fulwood, Preston, PR2 8UR

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category