1 GBP = 89.20 INR                       

BREAKING NEWS

സ്റ്റീവനേജില്‍ ഫാ. ചാമക്കാലയുടെ നേതൃത്വത്തില്‍ തിരുന്നാളും, പാരീഷ് ഡേ ആഘോഷവും ഈമാസം 21ന്

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ആഘോഷം ഈമാസം 21ന് നടക്കും. പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകള്‍ ആചരിക്കുന്ന എട്ടുനോമ്പും വന്നു ചേരുന്ന സെപ്റ്റംബര്‍ മാസത്തിലെ മൂന്നാം ശനിയാഴ്ചയിലെ പതിവ് മലയാളം കുര്‍ബ്ബാന പരിശുദ്ധ അമ്മയുടെ ദിനവും, തിരുന്നാളുമായി വിപുലവും, ഭക്തിനിര്‍ഭരവുമായിട്ടാവും ആഘോഷിക്കുക.


പരിശുദ്ധ കത്തോലിക്കാ സഭ ക്രിസ്തു ശിഷ്യനും, സുവിശേഷ പ്രവര്‍ത്തകനുമായ വി. മത്തായിയുടെ തിരുന്നാള്‍ ദിനവുമായി ആചരിക്കുന്ന ഈമാസം 21 നു ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റീവനേജിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. കൊടിയേറ്റ് കര്‍മ്മത്തോടെ തിരുന്നാളിന് തുടക്കമാവും. സമൂഹ പ്രസുദേന്തി വാഴ്ച, മാതാവിന്റെ രൂപം വെഞ്ചരിക്കല്‍, ആഘോഷമായ സമൂഹ ബലി, വാഴ്വ്, പ്രദക്ഷിണം, നേര്‍ച്ച വെഞ്ചിരിപ്പ്, സമാപന ആശീര്‍വാദം തുടങ്ങിയ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ച ഭക്ഷണം വിതരണവും ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് ബെഡ്വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകുന്നേരം അഞ്ചിന് പാരീഷ് ദിനാഘോഷം നടത്തപ്പെടും. ഫാ. ചാമക്കാല ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കും. മുതിര്‍ന്നവരും കുട്ടികളും നടത്തുന്ന സ്‌കിറ്റുകള്‍, ഡാന്‍സുകള്‍, പാട്ട് തുടങ്ങിയ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ബൈബിള്‍ ക്വിസ്സ് കോമ്പറ്റീഷനും സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഏവരെയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കമ്മിറ്റി അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം
St.Joseph's R C Church, Bedwell Crescent, SG1 1NJ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category