1 GBP = 92.40 INR                       

BREAKING NEWS

ആവേശം പരകോടിയിലെത്തിച്ച് ആര്‍പ്പുവിളികളോടെ ഗില്‍ഫോര്‍ഡു കാരുടെ ഓണാഘോഷം; വടംവലി ചാമ്പ്യന്മാരായത് ജെസി ജോജി, തോമസ് ജോസഫ് ടീമുകള്‍

Britishmalayali
kz´wteJI³

ഗില്‍ഫോര്‍ഡ് (യുകെ): ഗില്‍ഫോര്‍ഡിലെ മലയാളികള്‍ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഓണം അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടി. ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഫെയര്‍ലാന്റ്സ് കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ ഓണാഘോഷം അത്തം മുതല്‍ പത്താം നാള്‍ ഓണം കൊണ്ടാടുന്നതിന്റെ സ്മരണ പുതുക്കി രാവിലെ 10 മണിക്ക് 10 തരം മനോഹര പുഷ്പങ്ങളാലും നിറപറയും നിറകതിരും നിലവിളക്കും നിറദീപങ്ങളാലും വര്‍ണ്ണാലകൃതമായ ഓണപ്പൂക്കളം ഒരുക്കി തുടക്കം കുറിച്ചു. തുടര്‍ന്ന് കൊച്ചു കുട്ടികളുടെ മിഠായി പിറക്കു മത്സരം നിറഞ്ഞ കൈയ്യടിയോടു കൂടി സമാപിച്ചപ്പോള്‍ ഷാര്‍ലറ്റ് ഒന്നാം സ്ഥാനവും ഹന്ന, മാധവ് എന്നിവര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി.

അത്യന്തം വാശിയേറിയ സ്‌കൂള്‍ തലം വരെയുള്ള കുട്ടികളുടെ കസേരകളി മത്സരത്തില്‍ അയോണ ജോസിനെ തോല്‍പിച്ച് മാധവ് വിജയിയായി. തുടര്‍ന്ന് വനിതകളുടെ സ്പൂണില്‍ നാരങ്ങാ വെച്ചുള്ള ഓട്ട മത്സരം അത്യന്തം ആവേശകരമായി സമാപിച്ചപ്പോള്‍ അപര്‍ണ്ണ ബേബി വിജയത്തിന്റെ തിലകക്കുറി ചാര്‍ത്തി. ആവേശം വാനോളമുയര്‍ത്തി പെണ്‍കരുത്തിന്റെ നേര്‍ക്കാഴ്ചയായി നടന്ന വനിതകളുടെ വടം വലി മത്സരത്തില്‍ ജെസി ജോജി നേതൃത്വം നല്‍കിയ ടീം റീനാ ഡെന്നിയുടെ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

ആവേശവും ആര്‍പ്പുവിളിയും പരകോടിയിലെത്തിയ പുരുഷന്മാരുടെ വടംവലി മത്സരം സംഘബലത്തിന്റെ പ്രതീകമായപ്പോള്‍ തോമസ് ജോസഫ് നയിച്ച ടീം ഷാജി ജോണ്‍ നയിച്ച ടീമിനെ പരാജയപ്പെടുത്തി വിജയക്കൊടി പാറിച്ചതോടു കൂടി ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന കായിക മത്സരങ്ങള്‍ക്ക് സമാപനമായി. 12. 40 ന് ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ആദരണീയനായ ഗില്‍ഫോര്‍ഡ് ബോറോ കൗണ്‍സില്‍ മേയര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ഡണ്‍ നിര്‍വഹിച്ചു.

മേയറേയും പത്നി ലിന്‍ഡ ബെല്ലിംഗ്ഡണേയും പരമ്പരാഗത രീതിയില്‍ സെറ്റ് സാരിയുടുത്ത അംഗനമാരും പട്ടുപാവാട അണിഞ്ഞ പെണ്‍മണികളും ചേര്‍ന്ന് താലപ്പൊലിയേന്തി, നിറഞ്ഞ കൈയ്യടിയോടു കൂടി സദസ്സ് എണീറ്റു നിന്ന് സ്വീകരിച്ചാനയിച്ചു. പ്രസിഡന്റ പോള്‍ ജെയിംസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജിജി തോമസ്, ജൂലി പോള്‍, ചിന്നു, ഐശ്വര്യ എന്നിവരുടെ ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ചു. സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷന്‍ ജിഎംഎയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റോയല്‍ സറേ ഹോസ്പിറ്റലിലെ ചീഫ് നഴ്സ് ജോ മൗണ്ട് ജോയി വിശിഷ്ട അതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് റീനാ ഡെന്നി കൃതഞ്ജതയും രേഖപ്പെടുത്തി.

കലയേയും സംസ്‌കാരത്തെയും പരിപോഷിപ്പിക്കുന്ന ജിഎംഎയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മേയര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ഡണ്‍ വിശേഷിപ്പിച്ചത് ഗില്‍ഫോര്‍ഡിലെ മലയാളികളുടെ ഏകസംഘടന എന്ന നിലയില്‍ ജിഎംഎയ്ക്ക് അര്‍ഹതയുടെ അംഗീകാരമായി മാറി. മേയര്‍ ഏല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. തന്റെ മാലോകരെ കാണാനും ക്ഷേമം അന്വേഷിക്കുവാനുമായി മഹാബലിത്തമ്പുരാന്‍ എഴുന്നൊള്ളിയമ്പോള്‍ കൊട്ടും കുരവയും താലപ്പൊലിയുമേന്തി ഓണത്തപ്പനെ പ്രജകള്‍ വരവേറ്റത് ഐതീക മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

മേയറോടും പത്നിയോടുമൊപ്പം അതിഥിയായെത്തിയ മാതാപിതാക്കളും മാവേലിയും ജിഎ.എ ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചത് പഴമയുടെയും സംസ്‌കാരത്തിന്റെയും സമന്വയം ആയി മാറി. തുടര്‍ന്ന് സമൃദ്ധിയുടെ പ്രതീകമായി നടന്ന ഗംഭീരമായ ഓണസദ്യ മേയറും വിശിഷ്ട അതിഥികളും ഒപ്പമിരുന്നുണ്ടത് ഏവര്‍ക്കും കൂടുതല്‍ ആസ്വാദകരവും ആനന്ദവുമായി. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രൗഡി വിളിച്ചോതി അരങ്ങില്‍ കലയുടെ ദീപം തെളിഞ്ഞ് വന്ദിച്ചപ്പോള്‍ അംഗനമാരായ സിമ്ന, ജിജിനി, നിഖില, മേഴ്സി, സൗമ്യ, ജിന്‍സി, അഞ്ജലി, സോണിയ, പ്രീത എന്നിവര്‍ മെല്ലെ പതം വച്ച്, കുമ്മിയാടി, സമംഗളം ചൊല്ലിയ തിരുവാതിര നടന സൗന്ദര്യത്തിന്റെ അമൂര്‍ത്തരൂപമായി മാറി.

നടനകലയുടെ ഗുരു ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ നിന്നുരുവായ ഭരതനാട്യത്തിലും തുടര്‍ന്ന് നൃത്തത്തിലും ഡെവിനയും ഡെവീറ്റയും നാട്യ വിസ്മയം തീര്‍ത്തു. ഓണപ്പൂവേ പൂവേ.... എന്ന സംഘഗാനം ജോജി, തോമസ്, സജു, ജിജി, ജെസ്സി, ജൂലി, ചിന്നു, ഐശ്വര്യ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചപ്പോള്‍ സദസ്സ് ഒപ്പം താളം പിടിച്ചു. കണ്ണഞ്ചിപ്പിക്കുന്ന അംഗചലനങ്ങളുടെയും വേഷവിധാനങ്ങളുടെയും ചടുലതയും മനോഹാരിതയുമായി ഇസബെല്ല ആന്റണിയുടെ സോളോ ഡാന്‍സ് സദസ്സിനെ ഇളക്കിമറിച്ചു. തുടര്‍ന്ന് സംഘനൃത്തച്ചുവടുകളുമായി ജെയിംസ്, അലന്‍, അയോണ, അമല്‍ എന്നിവര്‍ വേദി നിറഞ്ഞു.

നാടന്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് ചിന്നു എലിസബത്ത്, മനം കുളിര്‍ന്ന മനോഹര ഗാനവുമായി ഗില്‍ഫോര്‍ഡിന്റെ വാനംമ്പാടി ജൂലി പോള്‍, ഓ...തിത്തി തരാ... തിതൈ ആഘോഷവേദിക്ക് ആവേശവും ആനന്ദവുമായി വള്ളംകളിയുടെ സ്മരണ ഉണര്‍ത്തി ഗോവിന്ദ്, ശ്രീരാഗ്, ശ്രീകുമാര്‍, ശ്രീകാന്ത്, സജു, തോമസ്, ജോജി, ജീന, ജിജിനി, ജിന്‍സി, മേഴ്സി എന്നിവരുടെ വഞ്ചിപ്പാട്ട്. നാടനകലയുടെ കാല്‍പ്പനികതയുമായി വേദി നിറഞ്ഞാടി അയോണ ജോസ്, പദമുദ്രകളുടെ വിസ്മയചാരുത തീര്‍ത്ത് താളലയ പൂര്‍ണ്ണമായ സെമി ക്ലാസ്സിക്കല്‍ നൃത്തവുമായി സിമ്നയും ജൂലിയും സദസ്സിനെ മുഖരിതമാക്കി.

ഇമ്പമേറിയ ഗാനവുമായി ശ്രീരാജിന്റെ സ്വരമാധുരി. ആധുനികതയുടെ സന്ദേശം വിളിച്ചോതി ഫാഷന്‍ഷോ. ഓണാഘോഷത്തിലെ കലാവിരുന്നുകള്‍ മേയറുടെ മാത്രമല്ല ഏവരുടേയും കണ്ണും കാതും കുളിര്‍ന്ന് മനവും നിറച്ചു. ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രഥമ ഓണാഘോഷം ഏവര്‍ക്കും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. പരസ്പരം ഓണാശംസകള്‍ നേര്‍ന്ന് ജനുവരി 4ാം തീയതി നടക്കുന്ന ക്രിസ്തുമസ് - നവവത്സരാലോഷത്തില്‍ വീണ്ടും കാണാം എന്ന സേന്ദേശവുമായി 4. 30 ന് ഓണാഘോഷ പരിപാടികള്‍ക്ക് തിരശീല വീണു.

വൈവിദ്യങ്ങള്‍ കൊണ്ടും സംഘാടക മികവുകൊണ്ടും മികച്ച് നിന്ന ഓണാലോഷ പരിപാടികള്‍ക്ക് അടുക്കും ചിട്ടയും നല്‍കി ചിന്നു എലിസബത്ത് ജോര്‍ജ് ക്രിസ്റ്റിന്‍ മാത്യു എന്നിവര്‍ അവതാരകരായി. ജിസിഎസ്സിയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജലി ജോജി മേയറില്‍ നിന്ന് ക്യാഷ് അവാര്‍ഡ് ഏറ്റുവാങ്ങി. കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് മാത്യു വി. മത്തായി, പോള്‍ ജെയിംസ് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ശബ്ദവും വെളിച്ചവും ആഷിത് ശ്യംമും കെവിനും നിയന്ത്രിച്ചപ്പോള്‍, ഉദയ് കിരണ്‍, യദുഗിരി, ശങ്കര്‍, അരുണ്‍ എന്നിവരുടേതായിരുന്നു ഫോട്ടോഗ്രാഫി.

അജയ് മാവേലിയുടെ വേഷം അന്വര്‍ത്ഥകമാക്കി. ജിജി തോമസ്, ജൂലി പോള്‍, ജെസി തോമസ്, സിമ്ന എന്നിവര്‍ കലാപരിപാടികളുടെ പരിശീലകരും കോര്‍ഡിനേറ്ററുമാരായപ്പോള്‍ ജോസ് തോമസ് കായിക മത്സരവും തോമസ് ജോസഫ്, ജോമിത്ത് ജോര്‍ജ് എന്നിവര്‍ രജിസ്ട്രേഷനും ഫിനാന്‍സും കൈകാര്യം ചെയ്തു. മേയറുടെ സ്വീകരണത്തിനു മാത്യു വി. മത്തായി ചുക്കാന്‍ പിടിച്ചു. പൂക്കളത്തിന്റെ ചുമതല റീനയ്ക്കും ഓണസദ്യയുടെ ചുമതല ജോസ് തോമസ്, ഷാജി ജോണ്‍, സജു തോമസ് എന്നിവര്‍ക്കുമായിരുന്നു.

ഓഡിറ്റോറിയത്തിലേയ്ക്കും തിരിച്ചും സംഘാടകര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയതിന് ഡെന്നി നേതൃത്വം നല്‍കി. ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ഓണാഘോഷ പരിപാടികള്‍ക്ക് ജിഎംഎ ഭാരവാഹികളെ കൂടാതെ റോഷന്‍, ജിയോ, ഡാനി, ഡെയ്സി, ലിബി, ഐശ്വര്യ, സില്‍വി, ഹിമ, ജീത്തു, അഞ്ജലി, സനീറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category