1 GBP = 91.20 INR                       

BREAKING NEWS

എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങള്‍; അമേരിക്കന്‍ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാന്‍; യുദ്ധഭീഷണി ഉയര്‍ത്തി ട്രംപും ആയത്തൊള്ളയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വര്‍ധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നല്‍കേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ

Britishmalayali
kz´wteJI³

യുഎസും ഇറാനും തമ്മിലുള്ള യുദ്ധം വിളിപ്പാടകലെയെന്ന് മുന്നറിയിപ്പേകുന്ന വിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സൗദിയിലെ എണ്ണപ്പാടത്തിന് മേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തി ക്രൂഡ് ഓയില്‍ ഉല്‍പാദനത്തിന് തടസമുണ്ടാക്കിയത് ഇറാന്‍ തന്നെയാണെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുദ്ധസാധ്യത പെരുകിയിരിക്കുന്നത്. ഇറാന്‍ തന്നെയാണ് ഈ ആക്രമണത്തിന് പുറകിലെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സൗദി പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ആക്രമണത്തിന് പുറകില്‍ തങ്ങളല്ലെന്നും മറിച്ച് ഇത് അമേരിക്കന്‍ ഭീകരതയാണെന്നുമാണ് ഇറാന്‍ പ്രതികരിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് പരസ്പരം യുദ്ധഭീഷണി ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ട്രംപും ഇറാന്‍ പരമാധികാരി ആയത്തൊള്ള ഖൊമയ്നിയും മത്സരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കാര്യങ്ങള്‍ കൈ വിട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ എണ്ണവില ഇറാഖ് യുദ്ധകാലത്തെ മറി കടന്നിരിക്കുകയാണ്. യുദ്ധത്തെ നേരിടാനെന്ന മട്ടില്‍ എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കങ്ങളും സജീവമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ലോകം നീങ്ങുന്നത് കനത്ത വില നല്‍കേണ്ടി വരുന്ന യുദ്ധഭൂമിയിലേക്ക് തന്നെയാണെന്നാണ് മുന്നറിയിപ്പ്.

എണ്ണപ്പാടം ആക്രമിച്ചത് ഇറാന്‍ തന്നെയെന്ന് തെളിവുകള്‍ നിരത്തി സൗദി
ആഗോള എണ്ണവിതരണത്തെ തന്നെ ഗുരുതരമായി ബാധിച്ചിരിക്കുന്ന എണ്ണപ്പാട ആക്രമണത്തിന് പുറകില്‍ ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി ആക്രമണത്തിന്റെ വിശദീകരിച്ചുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളാണ് സൗദി പുറത്ത് വിട്ടിരിക്കുന്നത്.ഇതിനായി ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങള്‍ ഇറാനില്‍ നിര്‍മിച്ചവയാണെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും ഇവ ഹൂതി റിബലുകള്‍ അവകാശപ്പെടുന്നത് പോലെ യെമനില്‍ നിര്‍മിച്ചവയല്ലെന്നും സൗദി മിലിട്ടറി വക്താവ് കൊളോണല്‍ തുര്‍ക്കി അല്‍ മല്‍കി പറയുന്നു.

ഇറാന് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നതിന് എന്താണ് നേരിട്ടുള്ള തെളിവെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണത്തിന് ശേഷം എല്ലാം തുറന്ന് കാട്ടാമെന്നാണ് മല്‍കി ഉറപ്പേകുന്നത്. ഇറാന് ശക്തമായ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ ആയുധങ്ങളെയും സൈന്യത്തെയും സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണെന്നും ആക്രമണണത്തിന് പിന്നില്‍ ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും യുഎസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പേകിയിരുന്നു. യെമനില്‍ സൗദി കടന്ന് കയറിയതിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണ് സൗദിയിലെ എണ്ണപ്പാടത്ത് നടന്ന ആക്രമണമെന്നാണ് തിങ്കളാഴ്ച ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനി പ്രതികരിച്ചിരുന്നത്.

സാമ്പത്തിക ഭീകരതയെന്ന് ഇറാന്‍
സൗദിയിലെ എണ്ണപ്പാടത്തെ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം തുടര്‍ച്ചയായി തള്ളിക്കളഞ്ഞിരിക്കുകയാണ് ഇറാന്‍. ഈ ആക്രമണത്തിന് ഉത്തരവാദികള്‍ തങ്ങളാണെന്ന് അമേരിക്ക കെട്ടിച്ചമച്ചതാണെന്നും ഇത് അമേരിക്കയുടെ സാമ്പത്തിക ഭീകരതയ്ക്കുളള ഏറ്റവും പുതിയ ഉദാഹരണമാണെന്നും ഇറാന്‍ ആരോപിക്കുന്നു. അടുത്ത ആഴ്ച നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വച്ച് ഇറാന്‍ പ്രസിഡന്റ്  ഹസന്‍ റൗഹാനി യുഎസ് പ്രസിഡന്റ് ട്രംപിനെ കാണില്ലെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ യാതൊരു വിധത്തിലുള്ള വ്യവസ്ഥകളുമില്ലാതെ താന്‍ റൗഹാനിയെ കാണില്ലെന്ന് ഇന്നലെ ട്രംപ് പ്രസ്താവിച്ചതിനുള്ള ഇറാന്റെ പ്രതികരണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ താന്‍ സ്ഥിരീകരിക്കുന്നില്ലെന്നും ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതിയില്ലെന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് അബ്ബാസ് മൗസവി പ്രതികരിച്ചിരിക്കുന്നത്. ഇറാനാണ് സൗദി എണ്ണപ്പാടത്തെ ആക്രമണത്തിന് പിന്നിലെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ ആണ് ശനിയാഴ്ച ആദ്യമായി ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇത് തങ്ങളെ വ്യാജ ആരോപണത്തില്‍ കുടുക്കി തകര്‍ക്കുന്നതിനുളള അമേരിക്കയുടെ സാമ്പത്തികഭീകരതയുടെ ഭാഗമായുള്ള നിഗൂഢ നീക്കമാണെന്നാണ് ഇറാന്‍ പ്രതികരിച്ചിരിക്കുന്നത്.

ആശങ്കയുയര്‍ത്തി എണ്ണവില കുതിച്ചുയരുന്നു; നിയന്ത്രിക്കുമെന്ന് അമേരിക്കന്‍ വാഗ്ദാനം
ശനിയാഴ്ച രാവിലെ സൗദിയിലെ ഓയില്‍ ടൗണായ അബ്ഖായിഖില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് സൗദിയിലെ ക്രൂഡ്ഓയിലിന്റെ പകുതിയിലധികം അല്ലെങ്കില്‍ ആഗോള വിതരണത്തിന്റെ അഞ്ച് ശതമാനം നശിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ആക്രണത്തെ തുടര്‍ന്ന് സൗദിയില്‍ ദിവസത്തില്‍ 5.7 മില്യണ്‍ ബാരലുകളുടെ ഉല്‍പാദനമാണ് തടസപ്പെട്ടിരിക്കുന്നത്. എണ്ണവില ഇരട്ടിയായേക്കാമെന്നും ഇതിനെ തുടര്‍ന്ന് ബാരലിന് 100ഡോളറാകുമെന്നുമാണ് വിദഗ്ദര്‍ മുന്നറിയിപ്പേകുന്നത്.

സൗദി ആരാംകോയുടെ ഖുറൈസ്, അബ്കായിക് പ്ലാന്റുകളിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് കടുത്ത തീ പിടിത്തമുണ്ടായെന്നും ധാരാളം ക്രൂഡ് ഓയില്‍ നശിച്ചുവെന്നും സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമാകമാനം കുതിച്ചുയരുന്ന എണ്ണവിലയെ നിയന്ത്രിക്കുന്നതിനായി തങ്ങളുടെ ഓയില്‍ റിസര്‍വ് പുറത്തിറക്കുമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് നടപ്പിലാകുമോ എന്ന സംശയം നിറഞ്ഞ ചോദ്യമാണ് ലോകത്തിന് മുന്നിലുയരുന്നത്.

വര്‍ധിച്ച എണ്ണവിലയെ നേരിടാന്‍ ലോകമാകമാനം വിവിധ തരത്തിലുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ ഇറാനും യുഎസും തമ്മിലുള്ള യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും ലോകമാകമാനം വിവിധ രാജ്യങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ഇതിനോട് അനുബന്ധിച്ച് വിവിധ സൈനിക നീക്കങ്ങളും സജീവമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category