1 GBP = 91.20 INR                       

BREAKING NEWS

നിങ്ങള്‍ മഹാവൃത്തികെട്ടവളാണ് എന്ന് വെള്ളക്കാരി; ശരിക്കും ഞാന്‍ ആണോ എന്ന് മറുപടി പറഞ്ഞ് കറുത്ത വര്‍ഗക്കാരി; വിവരമില്ലാത്ത നിങ്ങള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ വെള്ളക്കാരി; നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്ന് കറുത്തവര്‍ഗക്കാരിയും; മില്‍ട്ടന്‍ കീനെസില്‍ നടന്ന ഒരു റോഡ് തര്‍ക്കം വീഡിയോ വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

മില്‍ട്ടന്‍ കീനെസില്‍ ഒരു വെളുത്തവര്‍ഗക്കാരിയായ മോട്ടോറിസ്റ്റും ഒരു കറുത്ത വര്‍ഗക്കാരിയായ മോട്ടോറിസ്റ്റും തമ്മില്‍ നടന്ന റോഡ് തര്‍ക്കത്തിന്റെ വീഡിയോ വൈറലാകുന്നു. നേര്‍ക്ക് നേര്‍ വന്ന വാഹനങ്ങളിലിരുന്ന ഇരുവരും തീരെ വിട്ട് കൊടുക്കാത്ത വിധത്തിലാണ് തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നത്. നിങ്ങള്‍ മഹാവൃത്തികെട്ടവളാണ് എന്നാണ് വെള്ളക്കാരി തന്റെ കാറില്‍ നിന്നിറങ്ങി വന്ന് കറുത്ത വര്‍ഗക്കാരിയെ അധിക്ഷേപിച്ചിരിക്കുന്നത്. താന്‍ ശരിക്കും വൃത്തികെട്ടവള്‍  ആണോ എന്ന് മറുപടി പറഞ്ഞ് കറുത്ത വര്‍ഗക്കാരി വെള്ളക്കാരിയെ പരിസഹിക്കുന്നുമുണ്ട്.

കറുത്ത വര്‍ഗക്കാരിക്ക്  വിവരമില്ലെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ വെള്ളക്കാരി കല്‍പ്പിക്കുന്നതും കേള്‍ക്കാം. ഇത്തരത്തില്‍ തന്നെ അപമാനിച്ച വെള്ളക്കാരിക്ക്  നന്ദി പറയുകയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്ന് കറുത്തവര്‍ഗക്കാരി പറയുന്നതും കേള്‍ക്കാം. ബുധനാഴ്ച നടന്ന ഈ വംശീയപരമായ അധിക്ഷേപത്തിന് കറുത്ത വര്‍ഗക്കാരിയുടെ 14കാരിയായ മകളും സാക്ഷിയായിരുന്നു. ബ്ലാക്ക് ഫോര്‍ഡില്‍ നിന്നും ഇറങ്ങിയ വെളുത്ത വര്‍ഗക്കാരി മറ്റൊരു കാറോടിച്ച കറുത്ത വര്‍ഗക്കാരിക്ക് അടുത്തെത്തിയാണ് അപമാനിച്ചത്. തന്റെ മകളെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വിളിച്ച് കൊണ്ടു വരുന്നതിനിടെയാണ് കറുത്ത വര്‍ഗക്കാരി അപമാനിക്കപ്പെട്ടിരിക്കുന്നത്.

തന്റെ വഴി തടസപ്പെടുത്തി വണ്ടിയോടിക്കാന്‍ ശ്രമിച്ച കറുത്ത വര്‍ഗക്കാരിയോട് രാജ്യം വിട്ട് സ്വന്തം രാജ്യത്തേക്ക് പോകാനും വെളുത്തവര്‍ഗക്കാരി അട്ടഹസിക്കുന്നുണ്ട്. ഇത്തരത്തില്‍ തങ്ങളെ വംശീയപരമായി അധിക്ഷേപിച്ച സംഭവം ഇതുവരെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കറുത്ത വര്‍ഗക്കാരിയുടെ മകള്‍ വെളിപ്പെടുത്തുന്നത്. തങ്ങള്‍ ഇതിനായി പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ അത് അടച്ചിട്ടിരുന്നതിനാലാണിതെന്നും മകള്‍ പറയുന്നു. ഇത്തരത്തില്‍ കറുത്ത വര്‍ഗക്കാരിയെ അധിക്ഷേപിക്കുന്ന വീഡിയോ കറുത്ത വര്‍ഗക്കാരിയുടെ മകള്‍ പകര്‍ത്തിയിരുന്നു.

ഇത് ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. തന്റെ അമ്മയോട് ആ വെള്ളക്കാരി ഇത്തരത്തില്‍ വംശീയപരമായി സംസാരിച്ചുവെന്നത് തനിക്കിനിയും വിശ്വസിക്കാനാവുന്നില്ലെന്നും ഇത് തീര്‍ത്തും അലോസരമുണ്ടാക്കിയെന്നുമാണ് ഈ വീഡിയോക്കിട്ട ക്യാപ്ഷനില്‍ മകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വംശീയപരമായ ഈ സംഭവത്തിനെതിരെ ട്വിറ്റര്‍ യൂസര്‍മാര്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ആ സമയത്ത് താന്‍ ഞെട്ടിത്തരിച്ചതിനാലാണ് 40 വയസുള്ള വെള്ളക്കാരിയോട് ആ സമയത്ത് പ്രതികരിക്കാതിരുന്നതെന്നും കറുത്ത വര്‍ഗക്കാരിയുടെ മകള്‍ പിന്നീട് വീഡിയോക്കിട്ട കമന്റില്‍ വിശദീകരണം നല്‍കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category