1 GBP = 91.20 INR                       

BREAKING NEWS

15 ദിവസത്തെ ഫണ്ട് ശേഖരണത്തില്‍ മുന്നിലെ ത്തിയത് ഇവര്‍; 37 പേര്‍ ആകാശത്തു നിന്നും എടുത്തു ചാടുവാന്‍ ഇനി പത്തു ദിവസം മാത്രം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിംഗിന് ഇനി വെറും പത്തു ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഫണ്ട് ശേഖരണവും പരിശീലന പരിപാടികളുമായി ആകാശച്ചാട്ടക്കാര്‍ അണിയറയില്‍ തയ്യാറെടുക്കുമ്പോള്‍ ചാരിറ്റി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ഫണ്ട് ശേഖരണ വിജയികള്‍ ആരൊക്കെയെന്ന് പ്രഖ്യാപിക്കുകയാണ് ഇവിടെ. ഈമാസം ഒന്നു മുതല്‍ 15 വരെ ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ചവരെയാണ് പ്രഖ്യാപിക്കുന്നത്.

ബാത്തിലെ കിരണ്‍ ഷൈനാണ് 800 പൗണ്ടുമായി ഒന്നാം സ്ഥാനം നേടിയത്. 700 പൗണ്ടു ശേഖരിച്ച് ജോര്‍ജ്ജ് മീട്ടോയും 601.25 പൗണ്ടു നേടി രെഞ്ചു റെജി കോശിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത്. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സമ്മാനം നല്‍കുക. ഈ 15 ദിവസം കൊണ്ട് 6,447.92 പൗണ്ടാണ് 37 പേര്‍ കൂടിചേര്‍ന്ന് ശേഖരിച്ചത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിയും ബാത്ത് റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലിലെ ബാന്‍ഡ് സിക്സ് നഴ്‌സുമായ പ്രസന്നാ ഷൈനിന്റെയും കെപിഎസ് സ്റ്റേജ് ഡെക്കറേഷന്‍ നടത്തുകയും റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലില്‍ ജോലിയും ചെയ്യുന്ന ഷൈന്‍ തോമസിന്റെയും മകനാണ് കിരണ്‍. കേക്ക് ഉണ്ടാക്കി വിറ്റും കിരണ്‍ ഫണ്ട് ശേഖരണം നടത്തിയിരുന്നു.
സതാംപ്ടണിലെ എ ലെവല്‍ വിദ്യാര്‍ത്ഥിയാണ് രണ്ടാം സ്ഥാനം നേടിയ ജോര്‍ജ്ജ് മീട്ടോ. മറൈന്‍ എഞ്ചിനീയറായ മീട്ടോ ജോസഫിന്റെയും ബുപയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജെസി തോമസിന്റെയും മകനാണ്. റഗ്ബി, ബാഡ്മിന്റണ്‍, നാടകം തുടങ്ങിയ കലാകായിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജിന് ബ്രിട്ടീഷ് എയ്‌റോ സ്‌പേസില്‍ റിസേര്‍ച്ച് സയന്റിസ്റ്റ് ആവാനാണ് ആഗ്രഹം.

മദേഴ്സ് ചാരിറ്റി അടക്കം നിരവധി ചാരിറ്റി പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രഞ്ജു. ഭര്‍ത്താവ് റെജി കോശിയും എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ ഡോറ ഉമ്മനും രെഞ്ചുവിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഉത്സാഹപൂര്‍വ്വം പിന്തുണച്ചു കൊണ്ട് ഒപ്പമുണ്ട്. പാലാ നീലൂര്‍ ആണ് രെഞ്ചുവിന്റെ സ്വദേശം.

വിന്‍ചെസ്റ്ററിലെ റോയല്‍ ഹാംഷെര്‍ കൗണ്ടി ഹോസ്പിറ്റലില്‍ അക്ക്യൂട്ട് മെഡിക്കല്‍ വാര്‍ഡില്‍ സീനിയര്‍ നഴ്സ് ആയി ജോലി ചെയ്യുകയാണ് രെഞ്ചു ഇപ്പോള്‍. നിരവധി കലാ സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാറുണ്ട്. ഇപ്പോള്‍ കലാ ഹാംപ്ഷെയര്‍ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് ആണ് രെഞ്ചു റെജി എന്ന രെഞ്ചുഷ ഉമ്മന്‍.
ഫണ്ട് ശേഖരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് സമ്മാന പ്രഖ്യാപനങ്ങളുമായി ബ്രിട്ടീഷ് ചാരിറ്റി ഫൗണ്ടേഷന്‍ രംഗത്തെത്തിയത്. സമ്മാനാര്‍ഹര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചാരിറ്റി ഫൗണ്ടേഷന്റെ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്. 
 
ചാരിറ്റി ഫൗണ്ടേഷന് യാതൊരു സാമ്പത്തിക ബാധ്യതകളും വരുത്താതെ സ്പോണ്‍സര്‍മാരില്‍ നിന്നുമാണ് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിന്റെ ചിലവുകള്‍ കണ്ടെത്തുക. അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസും വോസ്‌ടെകും ഫേണ്‍വാലി ഗ്രൂപ്പുമാണ് ഇക്കുറി ബ്രിട്ടീഷ് മലയാളി സ്‌കൈ ഡൈവിംഗിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. പങ്കെടുക്കുന്ന വ്യക്തികള്‍ സമാഹരിക്കുന്ന തുകയില്‍ നിന്നും സ്‌കൈ ഡൈവിംഗ് ഏജന്‍സിക്ക് നല്‍കുന്ന ഫീസ് മാത്രമാണ് ഇതിന്റെ മറ്റ് ചിലവ്.
സ്‌കോട്ട്‌ലന്റിലെ അബര്‍ഡീന്‍ അടക്കം യുകെയുടെ പല ഭാഗത്ത് നിന്നും മൈലുകള്‍ താണ്ടിയാണ് ഇംഗ്ലണ്ടിലെ സോള്‍സ്ബറിയില്‍ ഈമാസം 28ന് സംഘടിപ്പിക്കുന്ന സ്‌കൈഡൈവിംഗ് ചാരിറ്റി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇതുവഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കേരളത്തിലെ പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് മുഖ്യലക്ഷ്യം. കൂടെ സ്വിണ്ടനിലെ സ്വീണ്ടന്‍ ആന്റ് വില്‍ഷയര്‍ ചില്‍ഡ്രന്‍സ് ഹിയറിങ് സൊസൈറ്റിയ്ക്ക് ചെറിയൊരു സഹായവും നല്‍കും.
സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവരുടെ വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category