1 GBP = 91.20 INR                       

BREAKING NEWS

നിങ്ങളുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷത്തില്‍ താഴെയേ സമയമുളളൂ? എങ്കില്‍ ഹോം ഓഫീസില്‍ നിന്നും ഒരു എസ്എംഎസ് വരും; അപ്പോള്‍ എന്ത് ചെയ്യണമെന്നറിയാന്‍

Britishmalayali
kz´wteJI³

രും നാളുകളില്‍ ഹോം ഓഫീസ് ഒരു മില്യണ്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുന്നറിയിപ്പായി ഒരു ടെക്സ്റ്റ് മെസേജ് അയക്കുന്നതായിരിക്കും.നിങ്ങളുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷത്തില്‍ താഴെയേ സമയമുളളൂവെങ്കിലാണ് ഇത്തരം സന്ദേശം ഹോം ഓഫീസില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുക. നോ ഡീല്‍ ബ്രക്സിറ്റ് സാഹചര്യത്തിലെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ഈ ഗണത്തില്‍ പെടുന്നവര്‍ ഈ മെസേജ് ലഭിച്ചയുടെന്‍ ചില കാര്യങ്ങള്‍ അടിയന്തിരമായി അനുവര്‍ത്തിക്കേണ്ടതുണ്ട്. അവയെന്തെല്ലാമാണെന്ന് വിശദീകരിക്കുകയാണിവിടെ.

ബ്രിട്ടീഷ് പാസ്പോര്‍ട്ടിന്റെ കാലാവധി തീരാന്‍ ചുരുങ്ങിയത് ആറു മാസമെങ്കിലും അവശേഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഇല്ലെങ്കില്‍ നോ ഡീല്‍ സാഹചര്യത്തില്‍ അവര്‍ ബുദ്ധിമുട്ടുമെന്നും പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുന്നറിയിപ്പേകിക്കൊണ്ടുള്ള മെസേജാണ് ഹോം ഓഫീസ് വരും നാളുകളില്‍ അയക്കാന്‍ പോകുന്നത്.ഒക്ടോബര്‍ 31ന് നോ ഡീലിലൂടെയാണ് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതെങ്കില്‍ പാസ്പോര്‍ട്ട് പുതുക്കലുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാര്‍ക്കശ്യം വരാന്‍ സാധ്യതയേറിയതിനാലാണ് ഇവ നേരത്തെ പുതുക്കുന്നതിന് ഹോം ഓഫീസ് ഇത്തരം സന്ദേശങ്ങളിലൂടെ നിര്‍ദേശിക്കുന്നത്.

100 മില്യണ്‍ പൗണ്ട് മുടക്കിയുള്ള ഗവണ്മെന്റിന്റെ 'ഗെറ്റ് റെഡി ഫോര്‍ ബ്രക്സിറ്റ്' ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഈ ടെക്സ്റ്റ് മെസേജ് അയക്കപ്പെടുന്നത്. കര്‍ക്കശമായ വാലിഡിറ്റി നിയമങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിലാണ് തങ്ങളുടെ പാസ്പോര്‍ട്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ഏവരെയും ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ മാത്രമേ ഒക്ടോബര്‍ 31ന് ബ്രെക്സിറ്റിന് ശേഷവും പാസ്പോര്‍ട്ട് ഹോള്‍ഡര്‍മാര്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളുവെന്നും പ്രീതി മുന്നറിയിപ്പേകുന്നു.

പുതിയ ക്രൈറ്റീരിയയുമായി തങ്ങളുടെ പാസ്പോര്‍ട്ട് പൊരുത്തപ്പെടുന്നുണ്ടെന്ന് പാസ്പോര്‍ട്ട് ഉടമകള്‍ സ്ഥിരീകരിക്കേണ്ടിയിരിക്കുന്നുവെന്നും നവംബറിനും അതിന് ശേഷവും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ പദ്ധതിയിട്ടവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും ഈ ടെക്സ്റ്റ് മെസേജ് മുന്നറിയിപ്പേകുന്നു. പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് ആറ് മാസം ശേഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നതാണ് രണ്ട് നിയമങ്ങളിലൊന്ന്. ഇതിന് പുറമെ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് അവ പുതുക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും അതിലൂടെ അധികമാസങ്ങള്‍ വാലിഡിറ്റി ലഭിക്കുമെന്നതാണ് രണ്ടാമത്തെ നിയമം.

ഓസ്ട്രിയ, ബെല്‍ജിയം, ക്രോയേഷ്യ, ഗ്രീസ്, ഇറ്റലി, ഹോളണ്ട്, പോര്‍ട്ടുഗല്‍, സ്പെയിന്‍, സ്വീഡന്‍ തുടങ്ങിയ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും അവിടെ നിന്ന് വരുന്നവര്‍ക്കും പുതിയ പാസ്പോര്‍ട്ട് നിയമങ്ങള്‍ ബാധകമായിരിക്കും. എന്നാല്‍ യുകെയില്‍ നിന്നും അയര്‍ലണ്ടിലേക്ക് പോകുന്നവര്‍ക്ക് പുതിയ നിയമം ബാധകമായിരിക്കില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category