1 GBP = 91.20 INR                       

BREAKING NEWS

ഒരു പൗണ്ട് കോയിന്‍ ഇല്ലാത്തതിനാല്‍ ട്രോളി എടുക്കാന്‍ പ്രയാസപ്പെടേണ്ട; നിങ്ങളുടെ കാര്‍ കീ കൊണ്ട് അനായാസം ട്രോളി അണ്‍ലോക്ക് ചെയ്യാം; വൈറലായ ഒരു ടിപ്സ് ഗുണം ചെയ്തേക്കും

Britishmalayali
kz´wteJI³

ബ്രിട്ടീഷ് സമൂഹം നിലവില്‍ അനുദിനം കോണ്‍ടാക്ട്ലെസ് പേമെന്റുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയും കാഷ്ലെസ് സൊസൈറ്റിയാവുകയുമാണ്. ഇതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ട്രോളി അണ്‍ലോക്ക് ചെയ്യുന്നതിനുള്ള ഒരു പൗണ്ട് കോയിന്‍ പോലും നമ്മില്‍ പലരുടെയും പോക്കറ്റുകളില്‍ ഇല്ലാത്ത അവസ്ഥയും നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ ഒരു പൗണ്ട് കോയിനില്ലെങ്കിലും ട്രോളി തുറക്കാനാവുമെന്നും അതിനായി നിങ്ങളുടെ കാര്‍ കീ ഉപയോഗിക്കാമെന്നുമുള്ള ആകര്‍ഷകമായ ടിപ്സ് വൈറലായിത്തീരുന്നു. ഒരു പൗണ്ട് കോയിന്‍ ഇല്ലാത്തതിനാല്‍ ട്രോളി അണ്‍ലോക്ക് ചെയ്യാന്‍ വിഷമിക്കുന്നവര്‍ക്ക് തീര്‍ത്തും ഉപകാരപ്പെടുന്ന ഒരു പൊടിക്കൈയാണിത്.

നോര്‍ത്ത് ഈസ്റ്റിലെ ഒരു സമര്‍ത്ഥനായ ഷോപ്പറാണ് ഈ തന്ത്രം പ്രയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്. @leninsgf എന്ന പേരിലുള്ള ട്വിറ്റര്‍ യൂസറാണ് ഈ പുതിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ചുരുങ്ങിയ സമയത്തനുള്ളില്‍ ഈ ട്വിറ്റര്‍ പോസ്റ്റിന് നല്ല പ്രതികരണമാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഇതിനെ ചിലര്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ കാറിന്റെയോ വീടിന്റെയോ കീ ഉപയോഗിച്ച് ട്രോളി തുറക്കാന്‍ ശ്രമിച്ചാല്‍ അത് ട്രോളിക്കുള്ളില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്ന് വീട് തുറക്കാനോ കാറോടിക്കാനോ സാധിക്കില്ലെന്നുമാണ് ചിലര്‍ പരിസഹിച്ചിരിക്കുന്നത്.

എന്നാല്‍ കോയിനുകള്‍ കൈയില്‍ കരുതുന്ന ശീലം ചുരുങ്ങുന്ന ഇക്കാലത്ത് ട്രോളി തുറക്കാന്‍ നല്ലൊരു മാര്‍ഗമാണ് ഇതെന്നാണ് നിരവധി ട്വിറ്റര്‍ യൂസര്‍മാര്‍ ഈ ടിപ്സിനെ പ്രശംസിച്ചിരിക്കുന്നത്. ട്രോളി വീടിന്റെ കീ കൊണ്ട് തുറക്കുകയും ഷോപ്പിംഗിന് ശേഷം ഇതെടുക്കാന്‍ മറന്ന് പോയി വീട്ടിലെത്തുകയും ചെയ്താല്‍ വീട് തുറക്കാനാവാതെ നാം പുറത്ത് നില്‍ക്കേണ്ട ദുരവസ്ഥയുണ്ടാകുമെന്നാണ് നിരവധി പേര്‍ ഈ ടിപ്സിന്റെ ദോഷമായി എടുത്ത് കാട്ടിയിരിക്കുന്നത്. ഇത്തരത്തില്‍ താന്‍ ട്രോളി തുറന്നതിനെ തുടര്‍ന്ന് കീ എടുക്കാന്‍ മറക്കുകയും അതിന്റെ തൊന്തരവുകളേറെ നേരിടേണ്ടി വരുകയും ചെയ്തിട്ടുണ്ടെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ ഉദാഹരണസഹിതം മുന്നറിയിപ്പേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category