1 GBP = 91.20 INR                       

BREAKING NEWS

ബോറിസ് ജോണ്‍സന്റെ സ്ഥാനത്ത് ശൂന്യമായ പോഡിയം സ്ഥാപി ച്ച് പരിഹസിച്ചും അപമാനിച്ചും പ്രസംഗിച്ച് ലക്സംബര്‍ഗ് പ്രധാനമന്ത്രി; ബ്രക്സിറ്റ് വിരോധികള്‍ക്ക് വേണ്ടി ഒരു രാജ്യം അപമാനിക്കപ്പെടുമ്പോള്‍ രോഷം പൂണ്ട് ബ്രിട്ടീഷുകാര്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ പരസ്യമായി അപമാനിച്ച ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റെലിനെതിരെ കടുത്ത പ്രതിഷേധം പുകയുന്നു.ബോറിസ് ജോണ്‍സന്റെ സ്ഥാനത്ത് ശൂന്യമായ പോഡിയം സ്ഥാപിച്ച് പരിഹസിച്ചും അപമാനിച്ചുമാണ് ലക്സംബര്‍ഗ് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നത്. ബ്രെക്സിറ്റ് വിരോധികള്‍ക്ക് വേണ്ടി ഒരു രാജ്യം അപമാനിക്കപ്പെടുമ്പോള്‍ രോഷം പൂണ്ട് ബ്രിട്ടീഷുകാരും മുന്നോട്ട് വന്നിട്ടുണ്ട്. ബോറിസ് പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അതിനുള്ള പ്രതികാരമെന്നോണം ബോറിസിനായി ശൂന്യമായ പോഡിയം സ്ഥാപിച്ച് സേവ്യര്‍ അദ്ദേഹത്തെ ഇന്നലെ അപമാനിച്ചിരിക്കുന്നത്.

സമയം കടന്ന് പോയിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ നമുക്ക് വെറുതെ വാചകമടിക്കുന്നതിനേക്കാളുപരി പ്രാവര്‍ത്തികമായി പലതും ചെയ്യേണ്ടിയിരിക്കുന്നുവെന്നും സേവ്യര്‍ പരിഹാസ രൂപേണ സംസാരിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ എന്ന ആത്മാര്‍ത്ഥയില്ലാത്ത കൂട്ടായ്മയില്‍ നിന്നും ബ്രിട്ടന്‍ സാധ്യമായ എത്രയും വേഗം പുറത്ത് പോകണമെന്നതിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് സേവ്യറിന്റെ നടപടിയെന്ന് ആരോപിച്ച് ബ്രക്സിറ്റ് അനുകൂല ടോറി എംപിയായ ഡാനിയേല്‍ കാസിന്‍സ്‌കി രംഗത്തെത്തിയിട്ടുണ്ട്. ബര്‍മിംഗ്ഹാമിനേക്കാള്‍ ചെറുതായ ലക്സംബര്‍ഗ് എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി ബ്രിട്ടീഷ് ജനതയുടെ ബ്രക്സിറ്റ് എന്ന ആഗ്രഹത്തെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബോറിസിനെ അപമാനിച്ചിരിക്കുന്നുവെന്നാണ് കാസിന്‍സ്‌കി ആരോപിക്കുന്നത്.

ഈ പ്രവര്‍ത്തിയിലൂടെ സേവ്യര്‍ വളരെ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നാണ് മുന്‍ ബ്രക്സിറ്റ് മിനിസ്റ്ററാ ഡേവിഡ് ജോണ്‍സ് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ പ്രധാനമന്ത്രിയുടെ ഈ ചിന്താശൂന്യമായ നടപടിയെ ഓരോ ലക്സംബര്‍ഗുകാരും എതിര്‍ക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും ജോണ്‍സ് തറപ്പിച്ച് പറയുന്നു. പത്രസമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന ബോറിസിന്റെ തീരുമാനത്തെ ചില യൂറോപ്യന്‍ യൂണിയന്‍ അനുകൂല എംപിമാര്‍ പോലും അനുകൂലിച്ചിട്ടുണ്ടെന്നിരിക്കെയാണ് സേവ്യല്‍ ബോറിസിനെ ഇത്തരത്തില്‍ അപമാനിച്ചിരിക്കുന്നതെന്നത് കടുത്ത പ്രതിഷേധമാണുയര്‍ത്തിയിരിക്കുന്നത്.

ബോറിസിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെടുന്ന 21 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ ഒരാളായ സര്‍ നിക്കോളാസ് സോമെസ് പോലും ഈ വിഷയത്തില്‍ ലക്സംബര്‍ഗ്പ്രധാനമന്ത്രിയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ബ്രക്സിറ്റിനെതിരെ കടുത്ത പ്രതിഷേധം നടത്തുന്നവര്‍ക്ക് മുന്നില്‍ പത്രസമ്മേളനത്തിനിരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് ബോറിസ് ഒഴിഞ്ഞ് മാറിയതാണ് സേവ്യര്‍ ഇത്തരത്തില്‍ ബോറിസിനെ അപമാനിക്കുന്നതിന് കാരണമായിത്തീര്‍ന്നിരിക്കുന്നത്. യുകെ യൂറോപ്യന്‍ യൂണിയന് വര്‍ഷം തോറും ബില്യണ്‍ കണക്കിന് പൗണ്ട് നല്‍കുന്നുണ്ടെന്നും എന്നാല്‍ ലക്സംബര്‍ഗ് എന്താണ്  നല്‍കുന്നതെന്ന് അറിയില്ലെന്നുമാണ് ഒരു ടോറി ബ്രക്സിറ്റര്‍ വിമര്‍ശിച്ചിരിക്കുന്നത്.

ലക്സംബര്‍ഗില്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചക്കെത്തിയപ്പോഴാണ് ബോറിസ് ഇത്തരത്തില്‍ അപമാനിക്കപ്പെട്ടിരിക്കുന്നത്. അതിന് കുറച്ച് മുമ്പ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കറിനൊപ്പം ലഞ്ചിനായി പുറത്തേക്കിറങ്ങിയപ്പോള്‍ ബോറിസിനെതിരെ ബ്രക്സിറ്റ് വിരുദ്ധര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുത്ത പ്രതിഷേധത്തിന്റെ ബഹളം പുറത്ത് അലയടിക്കുമ്പോള്‍ അത്തരമൊരു പത്രസമ്മേളനത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചാലും അതാരും കേള്‍ക്കാന്‍ പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് താന്‍ ഒഴിഞ്ഞ് മാറിയതെന്ന് പിന്നീട് മാധ്യമങ്ങളോട് ബോറിസ് വിശദീകരിച്ചിരുന്നു. പത്രസമ്മേളനം കെട്ടിടത്തിനകത്തേക്ക് മാറ്റുന്നതിനുള്ള ബോറിസിന്റെ നിര്‍ദേശം സേവ്യര്‍ തള്ളുകയും പുറത്ത് നിന്ന് തന്നെ നടത്തുകയുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category