1 GBP = 91.20 INR                       

BREAKING NEWS

പ്രധാനമന്ത്രിക്ക് ഇന്ന് പിറന്നാള്‍; നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി രാജ്യമൊട്ടാകെ ഒരുക്കിയിരിക്കുന്നത് വലിയ പരിപാടികള്‍; ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം സന്ദര്‍ശിക്കാനെത്തുന്ന മോദി അമ്മ ഹീരാബെന്നിനെ കാണും; ഡല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകര്‍ മോദിക്കായി 569 കിലോയുടെ ലഡ്ഡു ഒരുക്കുമ്പോള്‍ സൂറത്തിലെ ബേക്കറി ഉടമ ഒരുക്കുന്നത് 700 അടിയുള്ള 7000 കിലോയുടെ കേക്കും; സേവാ സപ്താഹ് ആചരിച്ച് ബിജെപിയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ാം ജന്മദിനം ഇന്ന്. ജന്മദിനത്തോടനുബന്ധിച്ച് സേവാ സപ്താഹം സംഘടിപ്പിക്കുന്ന ബിജെപി രാജ്യമൊട്ടാകെ വലിയ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.ന്യൂഡല്‍ഹിയില്‍ ഇന്ന് ബിജെപി അനുഭാവികള്‍ 569 കിലോ ലഡ്ഡു ഉണ്ടാക്കുന്നുണ്ട്. ഗുജറാത്തിലെ സൂറത്തിലെ ഒരു ബേക്കറി 700 അടിയുള്ള 7000 കിലോയുടെ കേക്കുണ്ടാക്കുന്നുണ്ട്. ബിജെപി പലയിടത്തും ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

മോദി ഇന്ന് ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം സന്ദര്‍ശിച്ച് പൂജകള്‍ നടത്തും. ഡാമില്‍ ജലം പൂര്‍ണതോതില്‍ ഉയര്‍ന്നതിനോടനുബന്ധിച്ചു നടത്തുന്ന നമാമി നര്‍മദെ ആഘോഷച്ചടങ്ങുകളില്‍ മോദി പങ്കെടുക്കും. ഉയരം വര്‍ധിപ്പിച്ചതിനു ശേഷം ആദ്യമായാണ് ഡാം നിറയുന്നത്. ഇന്നു രാവിലെ റെയ്സന്‍ ഗ്രാമത്തില്‍ അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ച ശേഷമായിരിക്കും മോദി സര്‍ദാര്‍ സരോവര്‍ ഡാമിലേക്കു പോകുന്നത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കു സമീപം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും മോദി സന്ദര്‍ശിച്ചേക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള പതിവാണ് മോദിയുടെ ജന്മദിനത്തില്‍ വലിയ കേക്ക് മുറിക്കുന്നത്. ഇത്തവണ 700 അടി നീളമുള്ള കേക്കാണ് മുറിക്കുക. കേക്കിന്റെ ഭാരം 7,000 കിലോയാണ്!. അന്നേ ദിവസം 370 സ്‌കൂളുകളില്‍ നിന്നുള്ള 12,000 ആദിവാസി കുട്ടികള്‍ക്ക് ബേക്കറി ഉടമകള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും. പോഷക ആഹാരങ്ങള്‍ അടങ്ങിയ കിറ്റുകളാണ് കുട്ടികള്‍ക്ക് നല്‍കുക.

കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയുടെ പ്രതീകമായാണ് 370 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണപൊതി നല്‍കുന്നതെന്ന് സൂറത്തിലെ അതുല്‍ ബേക്കറി ഉടമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണ്ണമായും പോഷക ആഹാരങ്ങള്‍ അടങ്ങിയ കിറ്റുകളാണ് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുക എന്നും അതുല്‍ ബേക്കറി ഉടമ വ്യക്തമാക്കി.

'അഴിമതി മുക്ത ഇന്ത്യ' എന്ന ആശയമാണ് കേക്ക് മുറിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും നരേന്ദ്ര മോദിയെ പിന്തുണക്കുന്ന അനേകം പേരെ സെപ്റ്റംബര്‍ 17 ലെ പരിപാടിയില്‍ പ്രതീക്ഷിക്കുന്നതായും ബ്രെഡ്‌ലൈനര്‍ കമ്പനി പറയുന്നു. സെപ്റ്റംബര്‍ 17 ന് വൈകീട്ട് നാലിനാണ് കേക്ക് മുറിക്കുക.ലക്നൗ ബിജെപി ആസ്ഥാനത്ത് മോദിയുടെ ജീവചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്തു. പിറന്നാളിനോടനുബന്ധിച്ച് 'നമോ ആപ്' കൂടുതല്‍ സാങ്കേതികത്തികവോടെ പുതുക്കി. മോദി തന്നെ ഇക്കാര്യം ട്വീറ്റു ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആപ് പുതുക്കിയിരുന്നു.

ദമോദിയുടെ രാഷ്ട്രീയ യാത്രയുടെയും ബിജെപി ഒരുക്കിയ പ്രദര്‍ശനങ്ങളുടെയും മള്‍ട്ടി മീഡിയ രൂപം ആപ്പില്‍ കാണആം. വണ്‍ ടച്ച് നാവിഗേഷന്‍, നമോ എക്സ്‌ക്ലൂസീവ് എന്ന പേരില്‍ പുതിയ സെക്ഷന്‍, ഉപയോഗിക്കുന്നയാളുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഉള്ളടക്ക നിര്‍ദ്ദേശങ്ങള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തെ രാഷ്ട്രീയ നേതാക്കളുടെ ഏറ്റവും ജനകീയമായ ആപ്പാണിതെന്നാണ് ഔദ്യോഗിക അവകാശവാദം. പ്രധാനമന്ത്രിയില്‍ നിന്ന് നേരിട്ട് സന്ദേശം ലഭിക്കാനുള്ള സംവിധാനവുമുണ്ട്.

രാജ്യത്തെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജീവിതം സമര്‍പ്പിച്ചതെന്ന് സേവാ സപ്താഹ് ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി ജീവിതത്തിലുടനീളം പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് അധ്വാനിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കേണ്ടത് സേവന വാരമായിട്ടാണെന്നും അമിത് ഷാ പറഞ്ഞു. ജന്മദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ ആഘോഷ പരിപാടികള്‍ നടത്താനാണ് ബിജെപി തീരുമാനിച്ചത്. 'ജനങ്ങളെ സേവിക്കാനുള്ള ആഴ്ച' (സേവ സപ്താഹ്) എന്ന പേരിലാണ് ബിജെപി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയുടെ ജന്മദിനം ഇങ്ങനെ ആഘോഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category